പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

ടാറ്റ മോട്ടോര്‍സ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് കോംപാക്ട് ട്രക്ക് ഇന്‍ട്രാ V20 നേപ്പാളില്‍ അവതരിപ്പിച്ചു. NPR 19.75 ലക്ഷം (ഏകദേശം 12.34 ലക്ഷം രൂപ) പ്രാരംഭ വിലയ്ക്കാണ് വാഹനം പുറത്തിറക്കിയത്.

പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

നേപ്പാളിലെ സിപ്രാഡി ട്രേഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ വില്‍പ്പന, സേവനം, സ്‌പെയര്‍ പാര്‍ട്‌സ് എന്നിവയ്ക്കായി വിപുലമായ രാജ്യവ്യാപക ശൃംഖല കോംപാക്ട് ട്രക്കിനെ പിന്തുണയ്ക്കും.

പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

ആഭ്യന്തര നിര്‍മ്മാതാക്കളായ ടാറ്റ, 2019 മെയ് മാസത്തില്‍ 5.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് V10, V20 എന്നീ രണ്ട് വേരിയന്റുകളില്‍ ഇന്‍ട്രാ വിപണിയിലെത്തിച്ചിരുന്നു. പുതിയ മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ സങ്കല്‍പ്പിക്കപ്പെടുന്നതും രൂപകല്‍പ്പന ചെയ്തതുമായ ആദ്യത്തെ കോംപാക്ട് ട്രക്കാണ് ഇന്‍ട്രാ V20.

MOST READ: ഫോർഡ് കാറുകളിലുമുണ്ട് എഞ്ചിൻ ഐഡിൾ ഷട്ട്‌ഡൗൺ സാങ്കേതികവിദ്യ

പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 70 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കുന്നു. ഒപ്പം 5 സ്പീഡ് ഗിയര്‍ബോക്സും ഇടംപിടിക്കുന്നു.

പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

മികച്ച ഇന്ധനക്ഷമത കൈവരിക്കാന്‍ സഹായിക്കുന്നതിന് ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററും ഇന്‍ട്രാ V20-ല്‍ ടാറ്റ വാഗ്ദാനം ചെയ്യുന്നു. 1,100 കിലോഗ്രാം ഭാരം വഹിക്കുന്ന ഇന്‍ട്രാ മികച്ച ലാഭക്ഷമതയ്ക്കൊപ്പം മൊത്തം പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനും ഉതകും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

MOST READ: പുതുക്കിയ വിലകൾ പ്രാബല്യത്തിൽ; മഹീന്ദ്ര മോഡലുകൾക്ക് 4,500 മുതൽ 40,000 രൂപ വരെ വർധിച്ചു

പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

''ഇന്‍ട്രാ V20 അവതരിപ്പിച്ചതോടെ, ചെറുകിട വാണിജ്യ വാഹന മേഖലയില്‍ ഒരു തരത്തിലുള്ള ശക്തവും ഊര്‍ജ്ജസ്വലവുമായ ഒരു മോഡല്‍ ഞങ്ങള്‍ അവതരിപ്പിച്ചു. പരമാവധി വരുമാനം, കുറഞ്ഞ പരിപാലനച്ചെലവ്, ആധുനികവും സൗകര്യപ്രദവുമായ ക്യാബിന്‍ എന്നിവ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് വാഹനം അവതരിപ്പിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു.

പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

മികച്ച സീറ്റിംഗ് എര്‍ണോണോമിക്‌സ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ച ഗിയര്‍ ലിവര്‍ എന്നിവയും കോംപാക്ട് ട്രക്കിന് ആധുനികതയുടെ ഒരു സ്പര്‍ശം നല്‍കുന്നു.

MOST READ: കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ

പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

അതേസമയം ഇന്ത്യയിലെ വാണിജ്യ വാഹന നിരയുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രാന്‍ഡിന്റെ മുഴുവന്‍ വാണിജ്യ വാഹന പോര്‍ട്ട്‌ഫോളിയോയ്ക്കും വില വര്‍ദ്ധനവ് ലഭിക്കും.

പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

മഹീന്ദ്ര, ഇസൂസുവിന് ശേഷം വാണിജ്യ വാഹനങ്ങള്‍ക്ക് വില വര്‍ധന പ്രഖ്യാപിച്ച മൂന്നാമത്തെ ബ്രാന്‍ഡാണ് ടാറ്റ. മെറ്റീരിയല്‍, ഇന്‍പുട്ട് ചെലവുകളുടെ ക്രമാനുഗതമായ വര്‍ധന, ഫോറെക്സിന്റെ ആഘാതം, ബിഎസ് VI-ലേക്കുള്ള മാറ്റം എന്നിവയാണ് വില വര്‍ദ്ധനവിന് പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി.

MOST READ: പുതുവര്‍ഷത്തില്‍ പ്രതീക്ഷകളോടെ ബിഎംഡബ്ല്യു; 2020 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ

പരമാവധി വരുമാനം, കുറഞ്ഞ പരിപാലന ചെലവ്; ഇന്‍ട്രാ V20 അവതരിപ്പിച്ച് ടാറ്റ

വാഹനങ്ങള്‍ക്കുള്ള വില വര്‍ധന തുക ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ഉചിതമായ വില പരിഷ്‌കരണങ്ങള്‍ നടത്തുമെന്ന് ഇതിനോടകം തന്നെ പരാമര്‍ശിച്ചു. മോഡല്‍, വേരിയന്റ്, തെരഞ്ഞെടുത്ത ഇന്ധന തരം എന്നിവയുടെ കൃത്യമായ വില വര്‍ദ്ധനവ് കമ്പനി ഉടന്‍ വെളിപ്പെടുത്തും.

Most Read Articles

Malayalam
English summary
Tata Launches New Intra V20 Compact Truck Nn Nepal. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X