നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾ നിർത്തിയോ? വിശദീകരണവുമായി ടാറ്റ

നെക്സോണിന്റെ ചില ഡീസൽ വേരിയന്റുകൾ നിർത്തലാക്കിയതായി പുറത്തുവന്ന വാർത്തകളോട് ഔദ്യോഗികമായി പ്രതികരിച്ച് ടാറ്റ മോട്ടോർസ്. കോംപാക്‌ട് എസ്‌യുവിയുടെ ഡീസൽ വേരിയന്റുകൾ മൊത്തത്തിൽ വെട്ടിക്കുറച്ചിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾ നിർത്തിയോ? വിശദീകരണവുമായി ടാറ്റ

നെക്സോണിന്റെ ഡീസൽ എഞ്ചിന് ശക്തമായ ഡിമാൻഡുണ്ടെന്ന് അടിവരയിട്ട ടാറ്റ വിപണിയിലെ പ്രതികരണം വിലയിരുത്തുന്നത് തുടരുകയാണെന്ന് വ്യക്തമാക്കുന്നു. നിലവിലെ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം എസ്‌യുവിയുടെ ഡീസൽ വേരിയന്റിൽ XE, XMA, XZ, XZA + (S) വേരിയന്റുകൾ കാണിക്കുന്നില്ല.

നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾ നിർത്തിയോ? വിശദീകരണവുമായി ടാറ്റ

ഈ തെരഞ്ഞെടുത്ത നെക്സോൺ ഡീസൽ വേരിയന്റുകൾ ടാറ്റ മോട്ടോർസ് നീക്കം ചെയ്തതായി റിപ്പോർട്ടുകൾ വന്നതിന് ശേഷം 'തെരഞ്ഞെടുത്ത വേരിയന്റുകൾ നിർത്തലാക്കുന്നു' എന്നും മറ്റ് ചില വേരിയന്റുകളിൽ അപ്‌ഡേറ്റുകൾ അവതരിപ്പിച്ചിട്ടുണ്ടെന്നും ടാറ്റ വ്യക്തമാക്കി.

നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾ നിർത്തിയോ? വിശദീകരണവുമായി ടാറ്റ

എന്നിരുന്നാലും നിർദ്ദിഷ്ട വേരിയന്റുകളെക്കുറിച്ച് കമ്പനി വിവരങ്ങളൊന്നും പത്രക്കുറിപ്പിൽ കൃത്യമാക്കിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ കോം‌പാക്‌ട് എസ്‌യുവികളിലൊന്നാണ് നെക്‌സോൺ. ഡീസൽ വേരിയന്റിന് വർധിച്ചുവരുന്ന ഡിമാൻഡും വിശ്വസ്തമായ പിന്തുടരലും കൊണ്ട് വളരെ ജനപ്രിയമാണെന്ന് ടാറ്റ പറഞ്ഞു.

നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾ നിർത്തിയോ? വിശദീകരണവുമായി ടാറ്റ

നെക്സോൺ ഇപ്പോൾ മൊത്തം 20 വേരിയന്റുകളിൽ ലഭ്യമാണ്. പെട്രോളിൽ 12 വേരിയന്റുകളും ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളുള്ള ഡീസലിൽ 8 വേരിയന്റുകളും നെക്‌സോണിന്റെ ശ്രേണിയിൽ ഉൾപ്പെടുന്നു.

നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾ നിർത്തിയോ? വിശദീകരണവുമായി ടാറ്റ

ടാറ്റ മോട്ടോർസ് വിപണിയിലെ പ്രതികരണത്തിന് അനുസൃതമായി സമയാസമയങ്ങളിൽ വേരിയന്റുകളുടെ പുതുക്കലും പരിഷ്ക്കാരവും ചെയ്യുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്നും ടാറ്റ പ്രസ്താവനിയിൽ വ്യക്തമാക്കുന്നു.

നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾ നിർത്തിയോ? വിശദീകരണവുമായി ടാറ്റ

കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ പുതിയ എതിരാളികൾ വരെ എത്തിയ ഉയർന്ന മത്സരാധിഷ്ഠിത സബ് കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലാണ് നെക്‌സോൺ മത്സരിക്കുന്നത്.

നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾ നിർത്തിയോ? വിശദീകരണവുമായി ടാറ്റ

നെക്‌സോൺ, സോനെറ്റ്, മഹീന്ദ്ര XUV00, ഹ്യുണ്ടായി വെന്യു തുടങ്ങിയ ചില ഓഫറുകളിൽ പെട്രോൾ, ഡീസൽ എഞ്ചിനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മാഗ്നൈറ്റ്, കൈഗർ, തുടങ്ങിയവ പെട്രോൾ എഞ്ചിനുകൾ മാത്രമാണ് വിപണിയിൽ എത്തുന്നത്.

നെക്‌സോണിന്റെ ഡീസൽ വേരിയന്റുകൾ നിർത്തിയോ? വിശദീകരണവുമായി ടാറ്റ

മാരുതി സുസുക്കി വിറ്റാര-ബ്രെസയ്ക്ക് തുടക്കത്തിൽ ഡീസൽ എഞ്ചിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ബിഎസ്-VI ചട്ടങ്ങൾ നടപ്പിലാക്കിയതോടെ ലൈനപ്പ് പെട്രോളിലേക്ക് മാത്രം മാറ്റുകയായിരുന്നു.

Most Read Articles

Malayalam
English summary
Tata Motors Clarifies Statement On Discontinuing Nexon Diesel Variants Rumours. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X