ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

ഇന്ത്യയിലെ പാസഞ്ചർ കാർ വിഭാഗത്തിലെ വിൽപ്പനയിൽ കുതിക്കുകയാണ് ടാറ്റ മോട്ടോർസ്. 2021 ഫെബ്രുവരിയിൽ ബ്രാൻഡിന് മൊത്തം 27,224 യൂണിറ്റുകൾ വിൽക്കാൻ കഴിഞ്ഞതും നേട്ടമായി. ഇത് ഏകദേശം ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയായിരുന്നു എന്നതും ശ്രദ്ധേയമായി.

ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

വാർഷിക വിൽപ്പനയിൽ 119 ശതമാനത്തിന്റെ ഇരട്ടി വളർച്ചയാണ് ഇന്ത്യയുടെ സ്വന്തം ബ്രാൻഡ് രേഖപ്പെടുത്തിയിരിക്കുന്നത്. ടാറ്റയുട മോഡൽ തിരിച്ചുള്ള കണക്കുകളാണ് ഇനി വിശദീകരിക്കുന്നത്.

ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

കമ്പനിയുടെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവിയായ നെക്സോണാണ് ടാറ്റ നിരയിൽ നിന്നും ഫെബ്രുവരിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട വാഹനം. കഴിഞ്ഞ മാസം നെക്സോണിന്റെ 7,929 യൂണിറ്റുകളാണ് നിരത്തിലെത്തിയത്.

MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍

ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മോഡലിന്റെ വിൽപ്പന 3,894 യൂണിറ്റായിരുന്നു. ഈ വർഷം ജനുവരിയിൽ ഇത് 8,225 യൂണിറ്റായിരുന്നു. അതിനാൽ ഇത് 104 ശതമാനത്തിന്റെ വാർഷിക വിൽപ്പ വളർച്ചയിലേക്ക് നയിച്ചെങ്കിലും പ്രതിമാസ കണക്കിൽ നാല് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയത് നിരാശപ്പെടുത്തിയിട്ടുണ്ട്.

ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

പ്രീമിയം ഹാച്ച്ബാക്കായ ആൾ‌ട്രോസാണ് ഫെബ്രുവരിയിൽ ടാറ്റയുടെ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ വാഹനം. അടുത്തിടെ ഒരു ടർബോ പെട്രോൾ വേരിയന്റ് കൂടി വിൽപ്പനയ്ക്ക് എത്തിയതോടെ വിപണിയിൽ നിന്നും കൂടുതൽ നേട്ടം കൊയ്യാൻ സഹായകരമായിട്ടുണ്ട്.

MOST READ: ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ

ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

2020 ഫെബ്രുവരിയിൽ 2,806 യൂണിറ്റ് വിറ്റിരുന്നിടത്ത് നിന്ന് 6,832 യൂണിറ്റുകൾ നിരത്തിലെത്തിക്കാൻ ടാറ്റയ്ക്ക് സാധിച്ചു. ഇത് വാർഷിക വിൽപ്പനയിൽ 143 ശതമാനത്തിന്റെ വർധനവാണ് സൂചിപ്പിക്കുന്നത്. എന്നിരുന്നാലും 2021 ജനുവരിയിൽ വിറ്റ 7,378 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം വിൽപ്പനയിൽ ഏഴ് ശതമാനം കുറവും ഉണ്ടായി.

ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

കമ്പനിയുടെ എൻ‌ട്രി ലെവൽ‌ ഉൽ‌പ്പന്നമായ ടിയാഗൊ കഴിഞ്ഞ മാസം 6,787 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്ത് എത്തി. ടാറ്റ മോട്ടോർസ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,921 യൂണിറ്റ് ടിയാഗൊയും ഈ വർഷം ജനുവരിയിൽ 6,909 യൂണിറ്റും വിറ്റു. ഇത് വാർഷിക വിൽപ്പനയിൽ 73 ശതമാനം വളർച്ചയും പ്രതിമാസ കണക്കുകളിൽ രണ്ട് ശതമാനത്തിന്റെ നഷ്ടവുമാണ് രേഖപ്പെടുത്തുന്നത്.

MOST READ: സിഗ്ന 3118.T ട്രക്ക് പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്

ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

നാലാം സ്ഥാനത്ത് ടാറ്റയുടെ മിഡ്-സൈസ് എസ്‌യുവി ഓഫറായ ഹാരിയറാണ്. കഴിഞ്ഞ മാസം 2030 യൂണിറ്റ് വിൽപ്പനയാണ് മോഡലിന് രേഖപ്പെടുത്താനായത്. 2021 ജനുവരിയിലേക്കാൾ 641 യൂണിറ്റുകളുടെ കുറവാണിത്. എന്നിരുന്നാലും വാർഷിക കണക്കിൽ 217 ശതമാനം വളർച്ച നേടാൻ ഹാരിയറിനായി.

ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

ടാറ്റയുടെ ഏക സെഡാൻ മോഡലായ ടിഗോർ കഴിഞ്ഞ മാസം 1939 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ കോംപാക്‌ട് സെഡാന്റെ 782 യൂണിറ്റും ഈ വർഷം ജനുവരിയിൽ 2,025 യൂണിറ്റുകളും വിറ്റഴിച്ചപ്പോൾ യഥാക്രമം 148 ശതമാനവും നാല് ശതമാനവും വളർച്ച രേഖപ്പെടുത്തി.

ടാറ്റ നിരയിൽ ഒന്നാമനായി നെക്‌സോൺ, മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ ഇങ്ങനെ

കമ്പനിയുടെ നിരയിൽ ചേരുന്ന ഏറ്റവും പുതിയ മോഡലായ ഹാരിയറിന്റെ ഏഴ് സീറ്റർ പതിപ്പ് സഫാരി കഴിഞ്ഞ മാസം1,707 യൂണിറ്റുകൾ നിരത്തിലെത്തിച്ച് കരുത്ത് തെളിയിച്ചിട്ടുണ്ട്. വരും മാസത്തിൽ സഫാരിക്ക് കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
English summary
Tata Motors February 2021 Model Wise Sales Report. Read in Malayalam
Story first published: Thursday, March 4, 2021, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X