ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

സമീപകാലത്ത് ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിൽപ്പന സ്വന്തമാക്കുന്ന ബ്രാൻഡായി ടാറ്റ മാറിയിട്ടുണ്ട്. ജനഹൃദയങ്ങളിൽ ഇടംനേടാൻ കമ്പനി തയാറാക്കിയ പദ്ധതികളെല്ലാം വിജയിച്ചുവെന്നു തന്നെ വേണം പറയാൻ.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

ഇപ്പോൾ തങ്ങൾക്ക് ലഭിക്കുന്ന ജനപ്രീതി കൂടുതൽ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ടാറ്റ. അടുത്തിടെ സഫാരി, ആൾട്രോസ് ഐടർബോ ഉൾപ്പെടെ പുതിയ മോഡലുകളെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചതെല്ലാം ഇതിന്റെ ഭാഗമാണ്.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

ഇപ്പോൾ വിവിധ വിഭാഗങ്ങളിലായി നിരവധി ഉൽ‌പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ മോട്ടോർസ്. നിലവിലെ കണക്കനുസരിച്ച് ഈ വർഷം തന്നെ കുറഞ്ഞത് ഏഴ് പുതിയ കാറുകളും നിലവിലുള്ള കാറുകളുടെ പുതിയ വേരിയന്റുകളും സംയോജിപ്പിച്ച് വിപണിയിൽ എത്തിക്കാൻ തയാറെടുക്കുകയാണ് കമ്പനി.

MOST READ: വരവിനൊരുങ്ങി ഇലക്ട്രിക് കാറും; അണിയറയില്‍ വന്‍ പദ്ധതികളുമായി സിട്രണ്‍

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

1. ഹാരിയർ പെട്രോൾ

ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ നാല് സിലിണ്ടർ ക്രയോടെക് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ് ജനപ്രിയ മോഡലായ ടാറ്റ ഹാരിയർ നിരത്തിലെത്തുന്നത്. എന്നാൽ എസ്‌യുവിക്കായി ഒരു പുതിയ പെട്രോൾ പതിപ്പ് കൂടി അവതരിപ്പിക്കാനാണ് ടാറ്റയുടെ പദ്ധതി.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

1.5 ലിറ്റർ ടർബോചാർജ്ഡ് യൂണിറ്റായിരിക്കും വരാനിരിക്കുന്ന എഞ്ചിൻ. ഇത് പരമാവധി 150 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും. ഗിയർബോക്‌സ് ഓപ്ഷനുകൾ ഡീസൽ യൂണിറ്റിന് സമാനമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നത്. അതായത് ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്കും.

MOST READ: വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

2. ടാറ്റ HBX

2020 ഓട്ടോ എക്‌സ്‌പോയിൽ HBX എന്ന മൈക്രോ എസ്‌യുവി കൺസെപ്റ്റും ടാറ്റ വെളിപ്പെടുത്തിയിരുന്നു. കാറിന്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് നിരവധി തവണ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുകയും ചെയ്‌തിട്ടുണ്ട്. ഈ വർഷം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിനുള്ളിൽ വാഹനത്തെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

എൻട്രി ലെവൽ കാറിൽ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ഹാർമാൻ സോഴ്‌സ്ഡ് ഓഡിയോ സിസ്റ്റം തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു.

MOST READ: സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

3. ആൾട്രോസ് ഇവി

ഒരു ആന്തരിക ജ്വലന എഞ്ചിൻ കാറിനെ അടിസ്ഥാനമാക്കി ഇന്ത്യയിൽ മൂന്നാമത്തെ ഇവി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ. അതായത് കഴിഞ്ഞ വർഷത്തെ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ആൾട്രോസ് ഇവിയുട സാങ്കേതിക വിശദാംശങ്ങളൊന്നും തന്നെ ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

ഈ വർഷാവസാനത്തോടെ വിപണിയിൽ എത്തുമ്പോൾ ആൾട്രോസ് ഇവി ഇന്ത്യയിലെ ആദ്യത്തെ പൂർണ-ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കായി മാറും. ഒറ്റ ചാർജിൽ ഏകദേശം 300 - 350 കിലോമീറ്റർ ശ്രേണിയാകും മോഡൽ വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

4. ടിയാഗൊ ടർബോ

ടിയാഗൊയുടെ ടർബോ വേരിയന്റ് അവതരിപ്പിക്കാനും ടാറ്റയ്ക്ക് പദ്ധതികളുണ്ട്. ഇത് ടിയാഗൊ ജെടിപിയുടെ പകരക്കാരനായാകും ഇടംപിടിക്കുക. ആൾ‌ട്രോസ് ഐടർ‌ബോയുടെ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാകും കുഞ്ഞൻ ഹാച്ചിലും പ്രവർത്തിക്കുക.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

കൂടാതെ അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റും ടിയാഗൊ ടർബോയുടെ പ്രത്യേകതയാകും. ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ടർബോയ്‌ക്കെതിരെ വരെ മാറ്റുരയ്ക്കാൻ മോഡലിനെ ഈ എഞ്ചിൻ സഹായിക്കും.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

5. ടിഗോർ ടർബോ

ടിയാഗൊയ്ക്ക് സമാനമായി മാരുതി സുസുക്കി ഡിസയർ, ഫോർഡ് ആസ്പയർ, ഹോണ്ട അമേസ് എന്നിവയ്‌ക്കെതിരെയും ഹ്യുണ്ടായി ഓറ ടർബോയുടെ നേരിട്ടുള്ള എതിരാളിയായും ടിഗോർ ടർബോ അവതരിപ്പിക്കും.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

ടിഗോറിന് നിലവിൽ 5.39 മുതൽ 7.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. എന്നിരുന്നാലും ടർബോ-പെട്രോൾ വേരിയന്റ് അവതരിപ്പിക്കുന്നതോടെ വിലയുടെ കാര്യത്തിൽ അൽപം വർധനവ് പ്രതീക്ഷിക്കാം.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

6. ടിയാഗൊ സി‌എൻ‌ജി

സി‌എൻ‌ജിയിൽ പ്രവർത്തിക്കുന്ന ടിയാഗൊയുടെ പരീക്ഷണ മോഡലുകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നിരത്തിലെത്തിൽ കണ്ടെത്തിയിരുന്നു. നിലവിൽ 1.2 ലിറ്റർ റിവോട്രോൺ പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിൽ പ്രവർത്തിക്കുന്നത്.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

ഇത് 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. സി‌എൻ‌ജി വേരിയൻറ് അഞ്ച് സ്പീഡ് മാനുവൽ ഗിയർ‌ബോക്സ് ഉപയോഗിച്ച് മാത്രമേ വിൽപ്പനയ്ക്ക് എത്തൂ. ഇത് മെച്ചപ്പെട്ട മൈലേജാകും വാഗ്‌ദാനം ചെയ്യുക. അതിനാൽ വിൽ‌പന വർധിപ്പിക്കാൻ ഇത് ഏറെ സഹായിക്കും.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

7. ടിഗോർ സിഎൻജി

ടിയാഗൊ സി‌എൻ‌ജിക്കൊപ്പം ടിഗോർ സി‌എൻ‌ജിയുടെ ഒരു പ്രോട്ടോടൈപ്പും അടുത്തിടെ പരീക്ഷണയോട്ടത്തിന് വിധേയമായിരുന്നു. കൂടാതെ സി‌എൻ‌ജി വേരിയന്റ് ടാറ്റ മോട്ടോർസിന് ശ്രേണി വിപുലീകരിക്കാൻ സഹായിക്കും.

ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

കാറിന്റെ സി‌എൻ‌ജി പതിപ്പിൽ കിലോഗ്രാമിന് 30 കിലോമീറ്ററോളം ഇന്ധനക്ഷമത ലക്ഷ്യമിടാൻ കഴിയും. എന്നിരുന്നാലും സി‌എൻ‌ജി പതിപ്പിൽ 1.2 ലിറ്റർ റെവെട്രോൺ പെട്രോൾ എഞ്ചിന്റെ പവർ കണക്കുകൾ അൽപ്പം കുറയുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
English summary
Tata Motors To Introduce 7 New Cars And New Variants Before 2021 Diwali. Read in Malayalam
Story first published: Monday, April 12, 2021, 10:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X