Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
മൂവാറ്റുപുഴ നീന്തിക്കയറാന്‍ കോണ്‍ഗ്രസ്, ജോസഫ് വാഴയ്ക്കനോ ജെയ്സണ്‍ ജോസഫോ ഇറങ്ങും?
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടാറ്റ ടിയാഗൊ ലിമിറ്റഡ് പതിപ്പ് ഷോറൂമില്‍ എത്തി; ഫീച്ചറുകള്‍, മാറ്റങ്ങള്‍ പരിചയപ്പെടാം
ജനപ്രീയ മോഡലായ ടിയാഗൊയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ പോയ വര്‍ഷമാണ് ടാറ്റ അവതരിപ്പിക്കുന്നത്. ഏതദേശം ഒരുവര്‍ഷം പിന്നിടുമ്പോള്‍ ആദ്യ വാര്‍ഷികം ആഘോഷിക്കുന്നതിനായി മോഡലിന്റെ ലിമിറ്റഡ് എഡിഷന് കമ്പനി അവതരിപ്പിച്ചു.

ഈ പതിപ്പ് വെറും 2,000 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്നുവെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ആദ്യം ബുക്ക് ചെയ്യുന്ന കുറച്ച്പേര്ക്കു മാത്രമാകും ഈ മോഡല്‍ ലഭിക്കുക.

ഇത് മോഡലിന്റെ XT വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 5.79 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില. അതിനാല്‍ 5.49 ലക്ഷം രൂപ വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് ട്രിമിനെ അപേക്ഷിച്ച് 30,000 രൂപ കൂടുതല്‍ ചെലവേറിയതാണ്.
MOST READ: പുത്തൻ എൻഡവറിന് വൈൽഡ്ട്രാക്ക് X വേരിയന്റും സമ്മാനിക്കാൻ ഒരുങ്ങി ഫോർഡ്
ബേസ് XT വേരിയന്റ് വാങ്ങുന്നവര്‍ക്ക് ചില അധിക സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു, ലിമിറ്റഡ് എഡിഷന് ടാറ്റ ടിയാഗൊ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങി. ഈ മോഡലിന്റെ ബാഹ്യ, ഇന്റീരിയര്‍ അപ്ഡേറ്റുകള് വിശദീകരിക്കുന്ന വീഡിയോയും പുറത്തുവന്നു.

സാധാരണ മോഡലില്‍ നിന്ന് വേറിട്ടുനില്‍ക്കാന്‍, ടിയാഗൊ ലിമിറ്റഡ് പതിപ്പിന് ഡേറ്റോണ ഗ്രേ, പിയര്‍സെന്റ് വൈറ്റ്, ഫ്ലേം റെഡ് എന്നീ മൂന്ന് സിംഗിള്‍ ടോണ്‍ നിറങ്ങള്‍ ലഭിക്കുന്നു. 14 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളുപയോഗിച്ച് എക്സ്റ്റീരിയര്‍ സ്റ്റൈലിംഗും മെച്ചപ്പെടുത്തിയിരിക്കുന്നു.
MOST READ: ഫാസ്ടാഗ് എടുക്കാത്തവര്‍ ശ്രദ്ധിക്കുക; ഇന്നുമുതല്‍ ഇരട്ടിതുക, സമയം നീട്ടി നല്‍കില്ല

ഹര്‍മന്റെ 5 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 3D നാവിഗേഷനും ഇന്റീരിയറില്‍ കാണുന്ന സവിശേഷതകളാണ്. എന്നിരുന്നാലും, ഇത് ആപ്പിള്‍ കാര്‍പ്ലേ, അന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണ നഷ്ടപ്പെടുത്തുന്നു. റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ക്കുള്ള ഡിസ്പ്ലേ യൂണിറ്റായും ഇതേ സ്ക്രീന്‍ പ്രവര്‍ത്തിക്കുന്നു.

ഒരു റിയര്‍ പാര്‍സല്‍ ട്രേ (XT വേരിയന്റില്‍ നല്‍കിയിട്ടില്ല), ഫോളോ മി ഹോം ഹെഡ്ലാമ്പുകള്‍, പവര്‍ വിന്‍ഡോ, മടക്കാവുന്ന വിംഗ് മിററുകള്‍, സ്റ്റിയറിംഗ് മൗണ്ട് കണ്ട്രോളുകള്, കീലെസ് എന്‍ട്രി, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവയും ടിയാഗൊ ലിമിറ്റഡ് എഡിഷനില്‍ കാണാം.

കോര്‍ണറിംഗ് സ്റ്റെബിലിറ്റി കണ്ട്രോള്, എബിഎസ്, ഇബിഡി എന്നിവയും സുരക്ഷ ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നു. ടാറ്റ ടിയാഗൊ ലിമിറ്റഡ് പതിപ്പ് അതിന്റെ എഞ്ചിന് ലൈനപ്പ് XT ട്രിമുമായി പങ്കിടുന്നു.

1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന് 6,000 rpm-ല്‍ 85 bhp കരുത്തും 3,300 rpm-ല്‍ 113 Nm torque ഉം സൃഷ്ടിക്കുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാക്കുന്നു. ലിമിറ്റഡ് എഡിഷന് മോഡലില്‍ എഎംടി കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.
MOST READ: ക്യാപ്ച്ചറിന്റെ സ്പോർട്ടിയർ RS ലൈൻ വേരിയന്റിനെ പരിചയപ്പെടുത്തി റെനോ

കഴിഞ്ഞ 5 വര്‍ഷമായി മോഡല്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പനയാണ് സമ്മാനിക്കുന്നത്. നാളിതുവരെ മൊത്തം 3.25 ലക്ഷം യൂണിറ്റ് വില്‍പ്പന സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 2021 ജനുവരിയില്‍ വില്‍പ്പന 6,909 യൂണിറ്റായി ഉയര്‍ന്നു. 2020 ജനുവരിയില്‍ വിറ്റ 4,313 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച വില്‍പ്പനയാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

ടിയാഗൊ ശ്രേണിയിലുടനീളം നിര്‍മ്മാതാക്കള്‍ അടുത്തിടെ വില ഉയര്‍ത്തിയിരുന്നു. ഇത് ഇപ്പോള്‍ 4.85 ലക്ഷം രൂപ മുതല്‍ 6.84 ലക്ഷം രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഈ വിഭാഗത്തില്‍ മാരുതി വാഗണ്‍ ആര്, ഹ്യുണ്ടായി സാന്‍ട്രോ, ഡാറ്റ്സന്‍ ഗോ എന്നിവയുമായി മത്സരിക്കുന്നു.

ടാറ്റ ടിയാഗൊ 2016-ലാണ് വിപണിയിലെത്തിയത്. കമ്പനി നിരയിലെ വിജയകരമായ മോഡലായ ഇത് 2020-ല്‍ ബിഎസ് 6 അപ്ഡേറ്റും നേടി. ടിയാഗൊ ഹാച്ച്ബാക്ക് 4 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും സ്വന്തമാക്കിയതോടെ, ഈ ശ്രേണിയിലെ ഏറ്റവും സുരക്ഷിതമായ കാറായി മാറുകയും ചെയ്തു.
Image Courtesy: TheCarsShow by Arsh Jolly