പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

സ്കോഡയുടെ പ്രീമിയം ഹാച്ച്ബാക്ക് എന്ന നിലയിൽ പേരെടുത്ത മോഡലാണ് ഫാബിയ. ഇന്ത്യൻ വിപണിയിൽ കാര്യമായ ചലനങ്ങൾ സൃഷ്‌ടിക്കാൻ വാഹനത്തിന് ആയില്ലെങ്കിലും അന്താരാഷ്‌ട്ര തലത്തിൽ മോശമല്ലാത്ത വിജയം സ്വന്തമാക്കാൻ ഫാബിയക്ക് സാധിച്ചിട്ടുണ്ട്.

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

അതിനാൽ തന്നെ അന്താരാഷ്ട്ര വിപണികൾക്കായ സ്കോഡ ഫാബിയയുടെ പുതുതലമുറ മോഡലിനെ പണിതൊരുക്കുകയാണ്. പലതവണ ടീസറിലൂടെ പരിചയപ്പെടുത്തിയ നാലാംതലമുറ ഫാബിയ മെയ് നാലിന് അരങ്ങേറ്റം കുറിക്കാനാണ് തയാറെടുക്കുന്നത്.

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

അവതരണവുമായി ബന്ധപ്പെട്ട സ്ഥിരീകരണവും സ്കോഡ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഹാച്ച്ബാക്കിന്റെ ഇന്റീരിയറിന്റെ രേഖാചിത്രങ്ങളും കമ്പനി അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇത് ഇന്ത്യയിൽ പരിചയപ്പെടുത്തിയ കുഷാഖ് എസ്‌യുവിയുടേതിന് സമാനമാണ്.

MOST READ: കൊവിഡ്-19; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യാത്രയില്‍ ഓഫര്‍ പ്രഖ്യാപിച്ച് ബ്ലൂസ്മാര്‍ട്ട്

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, സെന്റർ കൺസോളിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അതിന് താഴെയുള്ള എസി വെന്റുകൾ, ഓട്ടോ എസി നിയന്ത്രണങ്ങൾ എന്നിവ കുഷാഖ് എസ്‌യുവിയുടേതിന് സമാനമാണ്.

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

ഒരു ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും നാലാംതലമുറ സ്കോഡ ഫാബിയയുടെ പ്രധാന ആകർഷണമാണ്. അത് കുഷാഖിന്റെ ഒരു വേരിയന്റിലും ലഭ്യമല്ല. ഡാഷ്‌ബോർഡ്, ഡോർ പാനലുകൾ, സെന്റർ കൺസോൾ എന്നിവയിലെ ഓറഞ്ച് ഹൈലൈറ്റുകൾ ബ്ലാക്ക്ഔട്ട് ക്യാബിനുമായി വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

MOST READ: ഗ്രാൻഡ് i10 നിയോസിന് വീണ്ടും ചെലവേറും; ഹാച്ച്ബാക്കിന് വില വർധനയുമായി ഹ്യുണ്ടായി

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

ഡാഷ്‌ക്യാം, നീക്കംചെയ്യാവുന്ന കപ്പ് ഹോൾഡർ, പനോരമിക് മേൽക്കൂരയ്‌ക്കായി നീക്കംചെയ്യാവുന്ന സൺഷെയ്ഡ് എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഐ‌ആർ‌വി‌എമ്മിലെ യു‌എസ്ബി ടൈപ്പ്-സി പോർട്ട് ഉൾപ്പെടെ സ്കോഡയുടെ കിടിലൻ സവിശേഷതകളും പുത്തൻ ഫാബിയക്ക് മാറ്റുകൂട്ടും.

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒമ്പത് എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കർമാർ എന്നിവ പ്രീമിയം ഹാച്ചിന്റെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ MQB-A0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് സ്‌കോഡ ഫാബിയയെ അണിഞ്ഞൊരുങ്ങുന്നത്.

MOST READ: പരിഷ്കരണങ്ങളോടെ 2021 സോനെറ്റ് പുറത്തിറക്കി കിയ; വില 6.79 ലക്ഷം രൂപ

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

അതായത് പുതുതലമുറ ഫോക്‌സ്‌വാഗൺ പോളോയ്ക്ക് സമാനമാണെന്ന് സാരം. ആയതിനാൽ ഇത് മുൻ മോഡലിനേക്കാൾ 111 മില്ലീമീറ്റർ നീളവും 48 മില്ലീമീറ്റർ വീതിയും കൂടുതലാണ്. ഇതിന്റെ വീൽബേസും 94 മില്ലീമീറ്റർ വർധിപ്പിച്ചു. അതിന്റെ ഫലമായി പിന്നിൽ കൂടുതൽ സ്ഥലവും 50 ലിറ്റർ അധിക ബൂട്ട് ശേഷിയും ലഭിക്കുന്നു.

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

നാലാംതലമുറ ആവർത്തനത്തിലേക്ക് കടക്കുന്ന ഫാബിയയ്ക്ക് മൂന്ന് പെട്രോൾ എഞ്ചിനുകളാണ് സ്കോഡ സമ്മാനിക്കുക. അതിൽ 1.0 ലിറ്റർ, 1.0 ലിറ്റർ ടി‌എസ്‌ഐ, 1.5 ലിറ്റർ ടി‌എസ്‌ഐ എന്നിവയായിരിക്കും ലഭ്യമാവുക.

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

ഗിയർബോക്‌സ് ഓപ്ഷനിൽ 5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമാറ്റിക്, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് ഡി‌എസ്‌ജി എന്നിവയും തെരഞ്ഞെടുക്കാൻ സാധിക്കും. 2023 ഓടെ സ്കോഡയ്ക്ക് പുതിയ ഫാബിയയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

ഇന്ത്യയിലെത്തിയാൽ ഹ്യുണ്ടായി i20, ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ എന്നിവയുമായി നാലാം തലമുറ ഫാബിയ ഏറ്റുമുട്ടും.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
The Fourth-Gen Skoda Fabia Will Debut On May 4. Read in Malayalam
Story first published: Tuesday, May 4, 2021, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X