മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

കഴിഞ്ഞ ഒക്‌ടോബറിലാണ് വിപണിയിൽ എത്തിയതെങ്കിലും രണ്ടാം തലമുറ മഹീന്ദ്ര ഥാർ തരംഗം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇപ്പോഴും എസ്‌യുവിയുടെ ജനപ്രീതി ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.

മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

ലൈഫ്-സ്റ്റൈൽ എസ്‌യുവിക്കായുള്ള ഉർന്ന ഡിമാന്റ് നിറവേറ്റുന്നതിനായി മഹീന്ദ്ര ഇതിനകം തന്നെ ഥാറിനായുള്ള ഉത്‌പാദനം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ വാഹനത്തിനായുള്ള ബുക്കിംഗ് കാലയളവ് ഇപ്പോഴും ഉയർന്നതാണ്.

മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

അതായത് ഏകദേശം 11 മാസത്തോളമാണ് മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത്. നിലവിൽ തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് പരമാവധി 46 അല്ലെങ്കിൽ 47 ആഴ്ച വരെ നീളുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചന നൽകുന്നത്.

MOST READ: സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

പെട്രോളും ഡീസലും ഹാർഡ് ടോപ്പ് ഓട്ടോമാറ്റിക് വേരിയന്റുകൾക്കാണ് ഏറ്റവും കൂടുതൽ കാത്തിരിപ്പ് കാലയളവുള്ളത്. അതേസമയം കൺവേർട്ടബിൾ ചെയ്യാവുന്ന മോഡലിന് 25 മുതൽ 26 ആഴ്ച വരെ ഏറ്റവും കുറഞ്ഞത് കാത്തിരിക്കണം.

മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

ഇത്രയും ഉയർന്ന ബുക്കിംഗ് കാലയളവ് വരാനുള്ള പ്രധാന കാരണം ഉയർന്ന ഡിമാന്റ് അല്ല എന്നതാണ്. അർദ്ധചാലക ചിപ്പുകളുടെ ആഗോള ക്ഷാമവും ഇതിന് ഒരു പ്രധാന കാരണമാണ്. വാസ്തവത്തിൽ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമില്ലാതെയാണ് പുതിയ ഥാർ എസ്‌യുവികൾ ഡീലർഷിപ്പുകളിൽ എത്തുന്നത്.

MOST READ: റൂഫില്‍ ടെന്റുമായി മഹീന്ദ്ര ഥാര്‍; പ്രവര്‍ത്തനം വ്യക്തമാക്കി വീഡിയോ

മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

ഈ യൂണിറ്റുകൾ അതത് ഉപഭോക്താക്കൾക്ക് കൈമാറുന്നതിനുമുമ്പ് അവരുടെ ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾ മോഡലിലേക്ക് എത്താനാണ് കമ്പനി കാത്തിരിക്കുന്നത്. 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ടർബോ-ഡീസൽ എന്നിവയാണ് മഹീന്ദ്ര ഥാറിന് തുടിപ്പേകുന്നത്.

മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവയും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. 4×4 സിസ്റ്റവും എസ്‌യുവിയിൽ സ്റ്റാൻഡേർഡായാണ് സമ്മാനിച്ചിരിക്കുന്നത്.

MOST READ: ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

കൂടാതെ മൂന്ന് ഡ്രൈവ് മോഡുകളുള്ള ട്രാൻസ്ഫർ കേസും ഥാറിന്റെ പ്രത്യേകതയാണ്. എസ്‌യുവിക്ക് രഹാർഡ്-ടോപ്പ് ഫിക്സഡ് മേൽക്കൂരയും സോഫ്റ്റ്-ടോപ്പ് കൺവേർട്ടിബിൾ മേൽക്കൂരയും യഥാക്രമം ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനും സാധിക്കും.

മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

സോഫ്റ്റ്-ടോപ്പ് ഫിക്സഡ് റൂഫ് വേരിയന്റിനായി മഹീന്ദ്ര നേരത്തെ തന്നെ ബുക്കിംഗ് നിർത്തിവെച്ചിരുന്നു. 12.10 ലക്ഷം രൂപ മുതൽ 14.15 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയ്ക്കാണ് രണ്ടാംതലമുറ മഹീന്ദ്ര ഥാറിന്റെ വില.

മഹീന്ദ്ര ഥാർ സ്വന്തമാക്കണേൽ കാത്തിരിക്കേണ്ടത് 11 മാസത്തോളം, ബുക്കിംഗ് കാലയളവ് വീണ്ടും ഉയരുന്നു

നിലവിൽ മോഡലിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ലെങ്കിലും ഫോഴ്‌സ് ഗൂർഖയുടെ പുതുക്കിയ പതിപ്പും മാരുതി സുസുക്കി ജിംനിയും കൂടി വിപണിയിൽ എത്തുമ്പോൾ സെഗ്മെന്റിലെ മത്സരം കൂടുതൽ കൊഴുക്കും.

Most Read Articles

Malayalam
English summary
The Waiting Period For Mahindra Thar Continues To Increase In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X