Just In
- 54 min ago
നവീകരണത്തിനൊപ്പം പേരും മാറും; 2021 ടാറ്റ ടിഗോര്‍ ഇവിയുടെ അവതരണം ഉടന്‍
- 1 hr ago
2021 സാമ്പത്തിക വര്‍ഷം വിറ്റത് 1.35 ലക്ഷം ഇവികള്‍; വളര്‍ച്ച അതിവേഗമെന്ന് റിപ്പോര്‍ട്ട്
- 1 hr ago
ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV
- 2 hrs ago
സഫാരി എസ്യുവിയും ഇൻഡിക്ക ഹാച്ച്ബാക്കും അവതരിപ്പിച്ച് രത്തൻ ടാറ്റ ;1998 ഓട്ടോ എക്സ്പോ വീഡിയോ
Don't Miss
- News
ഹരിയാനയില്‍ ബിജെപി പരിശീലന ക്യാമ്പിന് പുറത്തും കര്‍ഷക രോഷം, സംസ്ഥാന അധ്യക്ഷനെതിരെ കര്‍ഷകര്‍
- Sports
IPL 2021: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാര്‍; ഒന്നാമന് ധോണിയല്ല!
- Movies
സൂര്യയോട് ഇഷ്ടമല്ല എന്ന് മണിക്കുട്ടൻ പറയാത്തത് ഇതുകൊണ്ടാണ്, വെളിപ്പെടുത്തലുമായി സുഹൃത്തുക്കൾ
- Finance
ജൂലായ് 1 മുതല്‍ ക്ഷാമബത്ത പുനഃസ്ഥാപിക്കും; കേന്ദ്ര ജീവനക്കാര്‍ക്ക് ലോട്ടറി!
- Travel
രാമനെ രാജാവായി ആരാധിക്കുന്ന ക്ഷേത്രം മുതല്‍ സ്വര്‍ണ്ണ ക്ഷേത്രം വരെ...ഇന്ത്യയിലെ രാമ ക്ഷേത്രങ്ങളിലൂടെ
- Lifestyle
വ്രതാനുഷ്ഠാന സമയത്ത് ആരോഗ്യത്തോടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുവര്‍ഷം പ്രതീക്ഷയോടെ ടൊയോട്ട; 2020 ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ ഇങ്ങനെ
2020 ഡിസംബര്‍ മാസത്തെ ആഭ്യന്തര വില്‍പ്പന കണക്കുകളുമായി നിര്‍മ്മാതാക്കളായ ടൊയോട്ട. 14 ശതമാനം വളര്‍ച്ചയാണ് പോയ മാസം ബ്രാന്‍ഡിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

7,487 യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കാനും കമ്പനിക്ക് സാധിച്ചു. 2019 ഡിസംബര്‍ മാസത്തില്‍ 6,544 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചത്.

''ഞങ്ങള്‍ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, 2019 ഡിസംബറില്‍ വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 ഡിസംബറില്‍ മൊത്തവ്യാപാരത്തില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതില്‍ സന്തോഷമുണ്ടെന്ന് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.
MOST READ: മിനി കണ്ട്രിമാന് S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

2019-ലെ അവസാന പാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മൊത്തവ്യാപാരത്തില്‍ 6 ശതമാനത്തിലധികം വളര്‍ച്ച നിലനിര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍, ഉപഭോക്തൃ ഓര്‍ഡറുകള്‍ ഗണ്യമായി ഉയരുന്നു. ചില്ലറ വില്‍പ്പന പ്രോത്സാഹജനകമാണെന്ന് കമ്പനി അറിയിച്ചു. മൊത്തത്തിലുള്ള പോസിറ്റിവിറ്റി 2021-ല്‍ ഒരു പുതിയ ടാര്‍ഗെറ്റ് ആരംഭിക്കാനുള്ള ആത്മവിശ്വാസം കമ്പനിക്ക് നല്‍കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
MOST READ: പരീക്ഷണയോട്ടം നടത്തി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല് ജിടി; സ്പൈ ചിത്രങ്ങള്‍

2020 ഡിസംബറില്‍ പ്രൊഡക്ഷന്‍ ഗ്രൗണ്ടില്‍ പുതിയ മോഡല്‍ ലോഞ്ചുകള്‍ ഉള്‍ക്കൊള്ളുന്നതിനും മോഡല്‍ ഇയര്‍ മാറ്റങ്ങള്‍ക്കും അനുസൃതമായി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുവാനും കമ്പനിക്ക് സാധിച്ചു.

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ഇന്ത്യന്‍ വിപണിയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോര്‍ച്യൂണര്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ ജനുവരി 6-ന് അവതരിപ്പിക്കും.
MOST READ: പുതുതലമുറ സ്കോര്‍പിയോയുടെ അരങ്ങേറ്റ വിവരങ്ങള്‍ വെളിപ്പെടുത്തി

ഡിസൈന്‍ മാറ്റങ്ങള്‍, നവീകരിച്ച ഇന്റീരിയര്‍, കൂടുതല്‍ കരുത്തുറ്റ എഞ്ചിന് എന്നിവയുള്‍പ്പെടെ പുതിയ ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ വേരിയന്റും കമ്പനി കൊണ്ടുവരും.

2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ കൂടുതല്‍ ശക്തമായ പതിപ്പിന്റെ തുടക്കവും ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ അടയാളപ്പെടുത്തും. 201 bhp പവറും 500 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് കഴിയും. നിലവിലെ 2.8 ലിറ്റര്‍ എഞ്ചിനേക്കാള്‍ 27 bhp കരുത്തും 50 Nm torque ഉം കൂടുതലാണിത്.
MOST READ: ടിബൈക്ക് ഫ്ലെക്സ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് സ്മാര്ട്രോണ്

നിലവിലെ ഫോര്‍ച്യൂണര്‍ 174 bhp കരുത്തും 450 Nm torque (മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം 420 Nm) വാഗ്ദാനം ചെയ്യുന്ന BS VI 2.8 ലിറ്റര്‍ എഞ്ചിന് നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.