അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ ഓഫ്-റോഡ് എസ്‌യുവികളിൽ മഹീന്ദ്ര ഥാറിനൊപ്പം തലയെടുപ്പോടെ നിൽക്കുന്ന ഒരെയൊരു വാഹനമാണ് ഫോഴ്‌സ് ഗൂർഖ. ഏതു കുന്നും മലയും കീഴടക്കാനുള്ള കഴിവ് ഇവനുണ്ട്.

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

മുഖം മിനുക്കിയുള്ള രണ്ടാം വരവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ വലിയ സ്വീകാര്യത ലഭിച്ച വാഹനമാണ് ഫോഴ്‌സിന്റെ ഗൂർഖ എന്നും പറയാതെ വയ്യ. ഡിസൈനിൽ വരുത്തിയ മാറ്റമാണ് ഈ സ്വീകാര്യതയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഘടകമെന്നും വേണമെങ്കിൽ പറയാം.

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

കേരളത്തിലെ പൊലീസ് സേനയുടെയും വനം വകുപ്പിന്റെയും വാഹനശ്രേണിയില്‍ വരെ സാന്നിധ്യമാകാന്‍ രണ്ടാം വരവില്‍ ഫോഴ്‌സ് ഗൂര്‍ഖയ്ക്ക് സാധിച്ചിട്ടുണ്ടെങ്കിൽ അതുംവലിയൊരു കാര്യമല്ലേ.. എന്തായാലും ഈ വിജയം കണക്കിലെടുത്ത് ഗൂർഖയുടെ 5-ഡോർ വേരിയന്റിന്റെ പ്രവർത്തനത്തിലാണ് ഫോഴ്‌സ് മോട്ടോർസ് ഇപ്പോൾ.

MOST READ: ചേട്ടനും അനിയനും ചേർന്ന് ഒരുക്കും വിസ്‌മയം; മാരുതി ആൾട്ടോ 800, K10 മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

നിലവില്‍ ഗുര്‍ഖയുടെ മൂന്ന് ഡോര്‍ പതിപ്പാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുള്ളത്. ഇതിന്റെ ഫൈവ് ഡോര്‍ മോഡലും വിപണിയില്‍ എത്തിക്കുമെന്ന് ഫോഴ്‌സ് ഉറപ്പു നല്‍കിയിരുന്നു. മഹീന്ദ്ര ഥാറും വലിപ്പം കൂട്ടിയെത്തുമ്പോൾ അടുത്ത വർഷം ജിംനിയുടെ 5-ഡോർ പതിപ്പുമായി മാരുതി സുസുക്കിയും ഈ സെഗ്മെന്റിലേക്ക് കടന്നുവരും. ആയതിനാൽ തങ്ങളുടെതായ സ്ഥാനം ഊട്ടിയുറപ്പിക്കാനാണ് കമ്പനിയുടെ ശ്രമം.

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായി എസ്‌യുവിയുടെ 13 സീറ്റർ വേരിയന്റിനെ കൂടി പുറത്തിറക്കാൻ തയാറെടുക്കുകയാണ് ഫോഴ്‌സ്. ഗൂർഖ ബ്രാൻഡിന് കീഴിൽ 4-സീറ്റർ, 6-സീറ്റർ, 9-സീറ്റർ, 13-സീറ്റർ ഓപ്‌ഷനുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ ശ്രമമെന്നാണ് അനുമാനം. ഗൂർഖ 5-ഡോർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി പുതുതായി വികസിപ്പിച്ച വാഹനമല്ലിത്.

MOST READ: ഒന്നിന് വെറും 800 രൂപയല്ലേ കൂടുന്നുള്ളൂ! 6 എയർബാഗ് നിയമത്തിൽ അലമുറയിടുന്ന ബ്രാൻഡുകൾക്കെതിരെ ആഞ്ഞടിച്ച് ഗഡ്കരി

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

ഡ്യുവൽ എയർബാഗുകൾ, പിൻ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ എയർബാഗുകൾ എന്നിങ്ങനെയുള്ള പാസഞ്ചർ വാഹനങ്ങൾക്ക് വേണ്ട മാനദണ്ഡങ്ങളോടെ വികസിപ്പിച്ചെടുത്ത ഒരു ഫോഴ്സ് ട്രാക്സ് ക്രൂയിസർ കൊമേഴ്സ്യൽ മോഡലാണ് ഈ വരാനിരിക്കുന്നത് എന്നു മാത്രം. ഈ മോഡലിന്റെ സ്പൈ ചിത്രങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

ഗൂർഖ 3-ഡോർ, 5-ഡോർ എന്നിവയ്ക്ക് സമാനമായ ബമ്പർ, ഹെഡ്‌ലൈറ്റ് അസംബ്ലി, ജി-ക്ലാസ്-പ്രചോദിത ഫെൻഡർ മൗണ്ടഡ് ഇൻഡിക്കേറ്ററുകൾ, 4X4 സിസ്റ്റം, സ്‌നോർക്കൽ എന്നിവയോടെയാവും ഈ 13-സീറ്റർ ലോംഗ്-വീൽബേസ് പതിപ്പ് വിപണിയിലേക്ക് എത്തുക.

MOST READ: Royal Enfield Hunter 350 Vs Honda CB350RS Vs Jawa 42 Vs TVS Ronin; പ്രധാന വ്യത്യാസങ്ങള്‍ ഇതാ

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

5-ഡോർ ഗൂർഖയിൽ കാണുന്ന അതേ 18 ഇഞ്ച് അലോയ് വീലുകളും 255/60 ടയറുകളാലുമാണ് എസ്‌യുവി നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങിയത്. എന്തായാലും വാഹനം നിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കാൻ തയാറാണെന്നാണ് ഇത് സൂചന നൽകുന്നത്. ഫോഴ്‌സ് മോട്ടോഴ്‌സ് ഇതുവരെ വാഹനത്തെ സംബന്ധിച്ച ഒരു വിവരവും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

ട്രാക്‌സ് ക്രൂയിസറിന് ഇതിനകം ഗൂർഖയുടെ അതേ ഇന്റീരിയറുകളാണ് ലഭിക്കുന്നത്. കൂടാതെ രണ്ടാമത്തെയും മൂന്നാമത്തെയും വരികൾക്ക് പ്രത്യേക ബ്ലോവറും എസി വെന്റുകളും ലഭിക്കുന്നുമുണ്ട്. ക്രൂയിസറിനെ അടിസ്ഥാനമാക്കിയുള്ള 13-സീറ്റർ ഗൂർഖയ്ക്ക് സ്മാർട്ട്‌ഫോൺ സംയോജനത്തോടുകൂടിയ കെൻവുഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ബ്രാൻഡ് ഒരുക്കിയേക്കും.

MOST READ: കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്‌ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

5,120 മില്ലീമീറ്റർ നീളവും 1818 മില്ലീമീറ്റർ വീതിയും 2027 മില്ലീമീറ്റർ ഉയരവും ഏകദേശം 6.5 മീറ്റർ ടേണിംഗ് റേഡിയസുള്ള ഈ വലിയ വാഹനത്തിന് 3050 മില്ലീമീറ്റർ വീൽബേസും ഉള്ള ട്രാക്സ് ക്രൂയിസറിന്റെ അതേ വലിപ്പമാണുള്ളത്. എന്നാൽ ഏതുതരം ഉപഭോക്താക്കളാവും ഈ മോഡൽ വാങ്ങാനെത്തുന്നത് എന്ന ചോദ്യം അപ്പോഴും നിലനിൽക്കുകയും ചെയ്യും.

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

ഫോഴ്‌സ് മോട്ടോർസിന്റെ ശ്രേണിയിൽ നിലവിൽ ഒരു എഞ്ചിൻ ഓപ്ഷൻ മാത്രമേയുള്ളൂ, മെർസിഡീസ്-ബെൻസിൽ നിന്നുള്ള 2.6 ലിറ്റർ ടർബോ-ഡീസൽ യൂണിറ്റാണിത്. ഇതിന് 90 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ കഴിയും. ഫോഴ്‌സ് മോട്ടോർസിന്റെ നിലവിലെ എല്ലാ വാഹനങ്ങളിലും ഈ എഞ്ചിനാണ് പ്രവർത്തിക്കുന്നത്.

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സെറ്റപ്പും വാഹനത്തിൽ സ്റ്റാൻഡേർഡാണ്. ഏത് ഓഫ്-റോഡ് സാഹചര്യങ്ങളിലും തന്നെ ഏൽപ്പിക്കുന്ന ജോലി കൃത്യമായി ചെയ്യുന്ന ഒരു അടിസ്ഥാന വാഹനമാണ് ഗൂർഖ.

അമ്പോ ഗൂർഖയുടെ 13 സീറ്റർ! പുതിയ വേരിയന്റും വിപണിയിലേക്കോ? ആദ്യ ചിത്രങ്ങൾ പുറത്ത്

ഒരു പ്രാഥമിക വാഹനമെന്ന നിലയിൽ ഇതിന് ഫാൻസില്ലെങ്കിലും ആളുകൾ ഗാരേജിലെ മൂന്നാമത്തെയോ നാലാമത്തെയോ വാഹനമെന്ന നിലയിൽ ഗൂർഖയെ പലപ്പോഴും തെരഞ്ഞെടുക്കാറുണ്ട്. പ്രത്യേകിച്ച് ഓഫ് റോഡിംഗിലെല്ലാം താത്പര്യമുള്ളവർ.

Source: Team BHP

Most Read Articles

Malayalam
English summary
Force gurkha new 13 seater variant spied launch soon
Story first published: Tuesday, August 9, 2022, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X