ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയർബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്ക് ഇന്ത്യയിൽ ജനപ്രീതി കൂടുന്നു, പ്രത്യേകിച്ചും കഴിഞ്ഞ ദശകത്തിൽ AMT കൾ വിപണിയിൽ അവതരിപ്പിച്ചത് മുതലാണിത്.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

താങ്ങാനാവുന്ന നിരവധി കാറുകൾ പോലും ഇപ്പോൾ നൂതന ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്നു. വിപണിയിൽ ലഭ്യമായ നാല് പ്രധാന ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളെക്കുറിച്ചാണ് ഞാൻ ഇവിടെ വിശദീകരിക്കാൻ പോകുന്നത്, ഇതിനു ശേഷം നിങ്ങൾക്ക് അനുയോജ്യമായ ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഏതാണ് എന്നും നമുക്ക് കണ്ടെത്താം.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (AMT)

AMT അടുത്തിടെ ഇന്ത്യൻ വിപണിയിൽ വ്യാപകമായി പ്രചാരം നേടിയ ഒന്നാണ്. പ്രത്യേകിച്ചും താങ്ങാനാവുന്ന കാറുകളിൽ ഈ ട്രാൻസ്മിഷൻ നിർമ്മാതാക്കൾ അവതരിപ്പിച്ചതിനുശേഷമാണ് ഇവ ജനപ്രീതി ആർജിച്ചത്. സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നും ഇവ അറിയപ്പെടുന്നു.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

AMT കുറഞ്ഞ ചെലവിലുള്ള ട്രാൻസ്മിഷനാണ്, ഇത് കുറച്ച് അധിക ഉപകരണങ്ങളുള്ള മാനുവൽ ട്രാൻസ്മിഷനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ ട്രാൻസ്മിഷനിലെ മിക്ക ഹാർഡ്‌വെയറുകളും മാനുവൽ ട്രാൻസ്മിഷനുമായി പങ്കിടുന്നു, അതിനാൽ ഇവയുടെ ചെലവും കുറവാണ്. നിലവിൽ വിപണിയിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് AMT -കൾ.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ഇത്തരം ട്രാൻസ്മിഷനുകളുടെ ക്ലച്ച് ഒരു സെർവോ മോട്ടോർ ഉപയോഗിച്ച് യാന്ത്രികമായി പ്രവർത്തിക്കുന്നു. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിച്ച് AMT -കൾ വാഗ്ദാനം ചെയ്യാൻ കഴിയും.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

മാനുവൽ പതിപ്പുകളും AMT -കളും തമ്മിലുള്ള വില വ്യത്യാസം വളരെ കൂടുതലല്ല. AMT -കൾ‌ വളരെ ഇന്ധനക്ഷമതയുള്ളവയാണ് (മാനുവൽ മോഡലുകൾക്ക് സമാനമാണ്) കൂടാതെ താങ്ങാനാവുന്ന പരിപാലനച്ചെലവുമാണ്.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

AMT -കൾ‌ കുറഞ്ഞ നിരക്കിലുള്ള കാറുകളിൽ‌ മാത്രമല്ല, ഉയർന്ന സ്പോർ‌ട്സ് കാറുകളായ അബാർ‌ത്ത് 595 ഉം AMT -കൾ‌ ഉപയോഗിക്കുന്നു. ഇവയുടെ ഒരേയൊരു പോരായ്മ ജെർക്കി ഗിയർ ഷിഫ്റ്റുകളാണ്.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ടാറ്റ നാനോ മുതൽ റെനോ ഡസ്റ്റർ വരെ താങ്ങാനാവുന്ന കാറുകൾ പലതും ഇന്ത്യൻ വിപണിയിൽ AMT -കൾ വാഗ്ദാനം ചെയ്യുന്നു. മികച്ച മൈലേജും കുറഞ്ഞ മെയിന്റെനൻസും ആഗ്രഹിക്കുന്നവർക്ക് AMT ഒരു നല്ല ഓപ്ഷനാണ്.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

കണ്ടിന്യുവസ് വേരിയബിൾ ട്രാൻസ്മിഷനുകൾ (CVT)

ഏറ്റവും പരിഷ്കരിച്ച ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളിൽ ഒന്നാണ് CVT -കൾ. CVT -കൾ സ്റ്റീൽ പുള്ളികളും അനന്തമായ ഗിയർ അനുപാതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ഒരു ബെൽറ്റും ഉപയോഗിക്കുന്നു. CVT -കൾക്ക് ഗിയറുകളില്ല, അത്തരം ഗിയർ മാറ്റങ്ങളൊന്നുമില്ല, പക്ഷേ അനുപാത മാറ്റം മാത്രമേ സംഭവിക്കൂ.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ഇത്തരത്തിലുള്ള ട്രാൻസ്മിഷൻ വളരെ ശാന്തമാണ്, മാത്രമല്ല ഇന്ത്യയിലെ ഓട്ടോമാറ്റിക്സ് സ്കൂട്ടറുകളിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ത്രോട്ടിൽ നന്നായി കൊടുക്കുമ്പോൾ CVT -കൾ ഒരു റബ്ബർ ബാൻഡ് ഇഫക്റ്റ് സൃഷ്ടിക്കുന്നതിനാൽ അൽപ്പം ഇലാസ്റ്റിക് ഫീൽ അനുഭവപ്പെടും.

ഇന്ത്യയിൽ, ഹോണ്ട മോഡലുകളായ ജാസ്, സിറ്റി എന്നിവ CVT -ക്കൊപ്പം പാഡിൽ ഷിഫ്റ്ററുകൾ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ റിഫൈൻമെന്റ് ആഗ്രഹിക്കുന്നവർക്ക് CVT തെരഞ്ഞെടുക്കാം.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT)

വിപണിയിൽ ലഭ്യമായ ഏറ്റവും നൂതനമായ ട്രാൻസ്മിഷനുകളിൽ ഒന്നാണ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ. ഈ ട്രാൻസ്മിഷനുകൾക്ക് ഇരട്ട-ക്ലച്ച് സംവിധാനമുണ്ട്, അത് മിന്നൽ വേഗത്തിലുള്ള ഷിഫ്റ്റുകൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

മാനുവൽ ട്രാൻസ്മിഷന് സമാനമായ ഗിയർ സിസ്റ്റം തന്നെയാണ്, എന്നാൽ ഇരു ക്ലച്ചുകളും ഗിയറുകളിലെ ഒറ്റ ഇരട്ട സംഖ്യകൾ കൈകാര്യം ചെയ്യുന്നു. ഡ്രൈ, വെറ്റ് എന്നിങ്ങനെ രണ്ട് തരം ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുകൾ ഉണ്ട്. എഞ്ചിന്റെ torque അനുസരിച്ച് ഡ്രൈ അല്ലെങ്കിൽ വെറ്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ഇത്തരം ട്രാൻസ്മിഷനുകൾ ഗിയറുകൾക്കിടയിൽ വളരെ വേഗത്തിൽ മാറുന്നതിനാൽ അവ ഉയർന്ന നിലവാരമുള്ള കാർ നിർമ്മാതാക്കളുടെ ഒരു ഇഷ്ട ഓപ്ഷനായി മാറുന്നു.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ഫോക്‌സ്‌വാഗണ്‍ പോളോ GT TSI, ഫോർഡ് ഫിഗോ, ഫോക്‌സ്‌വാഗണ്‍ അമിയോ, സ്കോഡ റാപ്പിഡ് ഡീസൽ തുടങ്ങിയ നിരവധി വാഹനങ്ങൾ ഇരട്ട ക്ലച്ച് ട്രാൻസ്മിഷനോടൊപ്പം ലഭ്യമാണ്. ഉയർന്ന പെർഫോമെൻസ് ഓട്ടാമാറ്റിക്കുകളെ ആവശ്യമുള്ളവർക്ക് പറ്റിയതാണ് DCT.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ടോർക്ക് കൺവെർട്ടറുകൾ

ഒരു കാലത്ത് എല്ലാ വാഹനങ്ങളിലും വ്യാപകമായി ഉപയോഗിച്ചിരുന്ന ഏറ്റവും പഴയ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണ് ടോർക്ക് കൺവെർട്ടറുകൾ. അത്തരം ട്രാൻസ്മിഷൻ സംവിധാനങ്ങൾ ഒരു ടർബൈനും ഇംപെല്ലറും ഉള്ള ഒരു പ്ലാനറ്ററി ഗിയർ സിസ്റ്റം ഉപയോഗിക്കുന്നു.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ഇം‌പെല്ലറിൽ ഒരു ദ്രാവകം ഉണ്ട്, അത് സെൻഡ്രിഫ്യുഗൽ ഫോർസ് കാരണം തള്ളപ്പെടുകയും ടർബൈൻ നീക്കുകയും ചെയ്യുന്നു. ടോർക്ക് കൺവെർട്ടറുകൾ കാലഹരണപ്പെട്ടവയാണ്, മാത്രമല്ല മറ്റ് തരത്തിലുള്ള ഗിയർബോക്സുകളെപ്പോലെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നില്ല.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

മാത്രമല്ല ഇവയ്ക്ക് ട്രാൻസ്മിഷൻ നഷ്ടവും കുറഞ്ഞ ഇന്ധനക്ഷമതയും നേരിടേണ്ടിവരുന്നു, പക്ഷേ ആധുനിക ഗിയർബോക്സുകൾ ട്രാൻസ്മിഷൻ നഷ്ടം ഏറ്റവും കുറവായി നിലനിർത്തുന്നതിന് മികച്ച പ്രവർത്തനം നടത്തിയിരിക്കുന്നു.

ഇന്ത്യൻ വിപണിയിലെ ഓട്ടോമാറ്റിക്ക് ഗിയബോക്സുകളുടെ അകവും പുറവും പരിശോധിക്കാം

ടാറ്റ ഹെക്സ, മഹീന്ദ്ര XUV500 തുടങ്ങിയ കാറുകൾ അത്തരം ട്രാൻസ്മിഷൻ ഉപയോഗിക്കുന്നുണ്ടെങ്കിലും അവ കൂടുതൽ പരിഷ്കൃതവും മെച്ചപ്പെട്ടതുമാണ്. ടോർക്ക് കൺവെർട്ടറുകൾ വളരെക്കാലമായി തുടരുന്നു, കാലക്രമേണ അവ തികച്ചും വിശ്വസനീയമായിത്തീർന്നിരിക്കുന്നു.

Most Read Articles

Malayalam
English summary
Different types of Automatic gearboxes in India from AMT to Torque Converter. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X