ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

Written By:

പുതിയ സിബിആര്‍ 150R എക്‌സ്‌മോഷന്‍ മോട്ടോര്‍സൈക്കിളിനെ ഹോണ്ട അവതരിപ്പിച്ചു. 2017 ബാങ്കോക്ക് ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ച 150SS റേസര്‍ കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ പതിപ്പാണ് പുതിയ സിബിആര്‍ 150R എക്‌സ്‌മോഷന്‍.

ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

പുതിയ മോഡലിനെ താഴ്‌ലാന്‍ഡ് വിപണിയിലേക്കാണ് ഹോണ്ട ഒരുക്കിയിരിക്കുന്നത്. കോണ്‍സെപ്റ്റ് മോഡലിനോട് സാമ്യത പുലര്‍ത്തുന്ന സിബിആര്‍ 150R എക്‌സ്‌മോഷന്‍, തികച്ചും വ്യത്യസ്തമായ ഡിസൈന്‍ ഭാഷയാണ് പിന്തുടരുന്നതും.

ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

റൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഇരു എന്‍ഡിലുമുള്ള പെറ്റല്‍ ഡിസ്‌ക് ബ്രേക്കുകള്‍, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, മോണോഷോക്ക് റിയര്‍ സസ്‌പെന്‍ഷന്‍, 10-സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവയാണ് പുതിയ നെയ്ക്ക്ഡ് മോട്ടോര്‍സൈക്കിളിന്റെ വിശേഷങ്ങള്‍.

ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

149 സിസി 4-വാല്‍വ്, ഫ്യൂവല്‍ ഇഞ്ചക്ടഡ്, ലിക്വിഡ് കൂള്‍ഡ് എഞ്ചിനിലാണ് സിബിആര്‍ 150R എക്‌സ്‌മോഷന്‍ ഒരുങ്ങുന്നത്. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഹോണ്ട ലഭ്യമാക്കുന്നതും.

Recommended Video - Watch Now!
Kawasaki Ninja Z1000 Launched In Malayalam - DriveSpark മലയാളം
ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

യൂറോ 6 മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് പുതിയ മോഡല്‍.

ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

ഡയമണ്ട് ഫ്രെയിമിലാണ് ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍ ഒരുങ്ങിയിരിക്കുന്നത്. മോഡലിന്റെ കരുത്ത് ഉത്പാദനത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഹോണ്ട പുറത്ത് വിട്ടിട്ടില്ല.

ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

8.5 ലിറ്റര്‍ ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള സിബിആര്‍ 150R എക്‌സ്‌മോഷന്റെ ഭാരം, 123 കിലോഗ്രാമാണ്. ജി-സെന്‍സറോട് കൂടിയ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റവും മോഡലിന് ലഭിച്ചിട്ടുണ്ട്.

ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

മിലേനിയം റെഡ്, പേള്‍ ഗ്രെയ്, ബ്ലാക്, മാറ്റ് ഗ്രീന്‍ എന്നിങ്ങനെ നാല് നിറഭേദങ്ങളിലാണ് ഹോണ്ട സിബിആര്‍ 150R ഒരുങ്ങിയിരിക്കുന്നത്.

ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

ഇതിന് പുറമെ സിബി150R, സിബി150R എബിഎസ്, സിബി150R സ്‌ക്രാമ്പ്‌ളര്‍ കഫെ, സിബി150R സ്ട്രീറ്റ് കഫെ വേരിയന്റുകളും പുതിയ മോഡലില്‍ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്.

ഇതാണ് പുതിയ ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍; ഇന്ത്യന്‍ പതിപ്പ് ഉടന്‍ എത്തുമോ?

99,800 തായ് ബാഹ്ത് (ഏകദേശം 1.93 ലക്ഷം രൂപ) വിലയിലാണ് ഹോണ്ട സിബിആര്‍ 150R എക്‌സ്‌മോഷന്‍ ലഭ്യമാകുന്നത്. സിബിആര്‍ 150R എക്‌സ്‌മോഷന്‍ ഇന്ത്യയില്‍ എത്തുമോ എന്ന കാര്യത്തില്‍ ഹോണ്ട വ്യക്തത നല്‍കിയിട്ടില്ല.

കൂടുതല്‍... #ഹോണ്ട #honda
English summary
Honda CBR 150R ExMotion Launched In Thailand; Will It Come To India? Read in Malayalam.
Story first published: Wednesday, September 6, 2017, 10:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark