ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകർന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

Written By:

റോയല്‍ എന്‍ഫീല്‍ഡില്‍ ദീര്‍ഘദൂര യാത്ര നടത്തുക ഇന്ന് ഒരു ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ലെഹ്-ലഡാക്കിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് യാത്ര നടത്തുന്നവരുടെ എണ്ണവും പ്രതിദിനം വര്‍ധിക്കുകയാണ്.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

ദീര്‍ഘദൂര-സാഹസിക യാത്രകളില്‍ റോയല്‍ എന്‍ഫീല്‍ഡുകള്‍ നിരാശപ്പെടുത്തില്ല എന്ന വിശ്വാസമാണ് കമ്പനിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്കുള്ള പ്രധാന കാരണം. എന്നാല്‍ നിങ്ങള്‍ സ്വന്തമാക്കിയിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ശരിക്കും സുരക്ഷിതമാണോ?

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

മുംബൈ സ്വദേശി ജെയ്‌സണ്‍ ഡിസൂസയ്ക്ക് ഉണ്ടായ അനുഭവം റോയല്‍ എന്‍ഫീല്‍ഡിന് നേരെ ചോദ്യമുയര്‍ത്തുകയാണ്. അഡ്വഞ്ചര്‍ ടൂററായി അവതരിച്ച റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനാണ് ഇവിടെ വില്ലന്‍ വേഷമണിഞ്ഞിരിക്കുന്നത്.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

സംഭവം ഇങ്ങനെ

മണിക്കൂറില്‍ 30-40 കിലോമീറ്ററില്‍ റൈഡ് ചെയ്യവെ, ഹിമാലയന്റെ ഫ്രെയിം പൊട്ടി അടര്‍ന്നത് റോയല്‍ എന്‍ഫീല്‍ഡ് ഉപഭോക്താക്കളില്‍ ആശങ്ക പടര്‍ത്തുകയാണ്.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

ഭാഗ്യം പിന്തുണച്ചത് കൊണ്ട് മാത്രമാണ് റോയൽ എൻഫീൽഡ് ഹിമാലയനില്‍ യാത്ര ചെയ്ത ജെയ്‌സണ്‍ ഡിസൂസയുടെ ജീവന് അപകടം നേരിടാഞ്ഞത്.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

എഞ്ചിന് ശേഷം മോട്ടോര്‍സൈക്കിളില്‍ ഏറ്റവും നിര്‍ണായകമായ ഘടകമാണ് ഫ്രെയിം. അകാരണമായി ഫ്രെയിമിന് തകരാര്‍ സംഭവിക്കുന്നത് നിര്‍മ്മാതാക്കളുടെ ഭാഗത്ത് നിന്നുമുള്ള ഗുരുതര പിഴവാണ്.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

ഫ്രെയിമിലുണ്ടാകുന്ന (ചാസി) ചെറിയ പിഴവുകള്‍ പോലും റൈഡറുടെ ജീവന്‍ പണയം വെയ്ക്കുന്നതിന് തുല്യമാണ്. ഉയർന്ന വേഗതയിൽ ഫ്രെയിം തകരുന്ന പക്ഷം മോട്ടോർസൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെടും.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

എന്തായാലും സംഭവത്തിന് പിന്നാലെ, ഹിമാലയനെ റോയല്‍ എന്‍ഫീല്‍ഡിന് തിരികെ ഏല്‍പിക്കാനുള്ള ശ്രമത്തിലാണ് ജെയ്‌സണ്‍ ഡിസൂസ.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

തന്റെ ജീവിത കാലത്ത് ഇനി റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ തെരഞ്ഞെടുക്കില്ല എന്നും ജെയ്‌സണ്‍ ഡിസൂസ വ്യക്തമാക്കുന്നു. ഓടോമീറ്ററില്‍ 7000 കിലോമീറ്റര്‍ മാത്രം ഓടിയ ഹിമാലയന്‍ മോട്ടോര്‍സൈക്കിളിനെ 2016 ജൂണിലാണ് ജെയ്‌സണ്‍ ഡിസൂസ സ്വന്തമാക്കിയിരുന്നത്.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

തകര്‍ന്ന ഹിമാലയന്‍ ഫ്രെയിമുമായി സര്‍വീസ് സെന്ററിനെ സമീപിച്ച ഡിസൂസയോട്, ഇന്‍ഷൂറന്‍സ് പരിരക്ഷ നേടാന്‍ മാത്രമാണ് റോയല്‍ എന്‍ഫീല്‍ഡ് അധികൃതര്‍ ആവശ്യപ്പെട്ടത്.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

റോയല്‍ എന്‍ഫീല്‍ഡിന്റെ നിരുത്തരവാദിത്വപരമായ സമീപനത്തിന്റെ പശ്ചാത്തലത്തില്‍ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജെയ്‌സണ്‍ ഡിസൂസ.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

എന്നാല്‍, ബിള്‍ട്ട് ക്വാളിറ്റിയല്ല മറിച്ച് മോട്ടോര്‍സൈക്കളിന്മേലുള്ള ദുരുപയോഗമാണ് ഫ്രെയിം തകരാന്‍ കാരണമെന്ന വാദവും ശക്തമാണ്.മുമ്പും, ഹിമാലയന്റെ ബിള്‍ട്ട് ക്വാളിറ്റിയില്‍ ഉപഭോക്താക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ നിന്നുമുള്ള ഹിമാലയന്‍ ഉപഭോക്താവിന് റീഫണ്ട് നല്‍കാനും റോയല്‍ എന്‍ഫീല്‍ഡിനോട് ഉപഭോക്തൃ കോടതി വിധിച്ചിരുന്നു.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

ബജറ്റിലൊതുങ്ങുന്ന അഡ്വഞ്ചര്‍ ബൈക്ക് സെഗ്മെന്റിന് തുടക്കം കുറിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനെ പുറത്തിറക്കിയത്.

ഓടിക്കൊണ്ടിരുന്ന ഹിമാലയന്റെ ചാസി തകര്‍ന്നു — റോയല്‍ എന്‍ഫീല്‍ഡ് സുരക്ഷിതമോ?

ഓണ്‍ റോഡ്, ഓഫ് റോഡ് യാത്രകളില്‍ മികച്ച റൈഡിംഗ് അനുഭൂതിയേകുന്ന ഹിമാലയന് വിപണിയില്‍ മികച്ച പ്രതികരണമാണ് നിലവില്‍ ലഭിക്കുന്നതും.

കൂടുതല്‍... #റോയൽ എൻഫീൽഡ്
English summary
Himalayan Chassis Snaps While Riding. Read in Malayalam.
Story first published: Saturday, June 3, 2017, 12:05 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark