രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

By Dijo Jackson

ക്രൂയിസര്‍ ഗണത്തില്‍പ്പെടുന്ന ബൈക്കുകളാണ് ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറ്റവും ഉത്തമം. മണിക്കൂറുകള്‍ ഓടിച്ചാലും ക്രൂയിസര്‍ ബൈക്കുകളില്‍ മടുപ്പ് അനുഭവപ്പെടില്ല. രാജ്യാന്തര വിപണികളില്‍ ക്രൂയിസര്‍ ബൈക്കുകള്‍ക്ക് പ്രചാരമേറെയാണ്. എന്നാല്‍ ഇന്ത്യയില്‍ സ്ഥിതി നേരെ മറിച്ചും.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

വിരലിലെണ്ണാവുന്ന ക്രൂയിസറുകള്‍ മാത്രമെ ഇന്നു രാജ്യത്തുള്ളു. ഇതില്‍തന്നെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍ക്കാണ് മിക്കപ്പോഴും പരിഗണന ലഭിക്കാറ്. എന്നാല്‍ നിരയില്‍ വേറെയുമുണ്ട് താരങ്ങള്‍. രണ്ടുലക്ഷത്തിന് താഴെ വിലയുള്ള പ്രാരംഭ ക്രൂയിസര്‍ ബൈക്കുകള്‍ പരിശോധിക്കാം —

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ വിപണിയിലെ നിറസാന്നിധ്യമാണ് തണ്ടര്‍ബേര്‍ഡുകള്‍. ആളും ആരവവുമില്ലാത്ത ദീര്‍ഘദൂര ഹൈവേ യാത്രകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ഡ് മികച്ച സാധ്യത തുറുന്നുവെയ്ക്കും. ഇക്കാരണത്താല്‍ പ്രാരംഭ ക്രൂയിസര്‍ ബൈക്കുകളില്‍ തണ്ടര്‍ബേര്‍ഡിനാണ് പ്രഥമസ്ഥാനം.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

1.45 ലക്ഷം മുതല്‍ 1.88 ലക്ഷം വരെയാണ് മോഡലിന് വില. 350 സിസി (19.8 bhp, 28 Nm torque) / 500 സിസി (27 bhp, 43 Nm torque) പതിപ്പുകള്‍ തണ്ടര്‍ബേര്‍ഡില്‍ ലഭ്യമാണ്. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. കൂടുതല്‍ സ്‌റ്റൈലിഷ് രൂപത്തിൽ തണ്ടര്‍ബേര്‍ഡ് 350X, 500X മോഡലുകളെും നിരയിൽ ലഭ്യമാണ്.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്. തണ്ടര്‍ബേര്‍ഡിന്റെ സഹോദരന്‍. ക്ലാസിക് തനി ക്രൂയിസറാണെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല. സിറ്റി, ഹൈവേ റൈഡുകളില്‍ ഒരുപോലെ മികവു കാട്ടുമെന്നതാണ് ക്ലാസിക്കിന്റെ പ്രത്യേകത. തണ്ടര്‍ബേര്‍ഡിനെക്കാളും പ്രചാരം ക്ലാസിക്കിനുണ്ട്.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

കഠിനമായ ലെഹ് ലഡാക്ക് യാത്രകള്‍ക്ക് ക്ലാസിക്കുകളെയാണ് ബൈക്ക് പ്രേമികള്‍ പ്രധാനമായും തെരഞ്ഞെടുക്കാറ്. 1.35 ലക്ഷം മുതല്‍ 1.90 ലക്ഷം വരെയാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് നിരയ്ക്ക് വില.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

350 സിസി / 500 സിസി പതിപ്പുകള്‍ മോഡലിലുണ്ട്. തണ്ടര്‍ബേര്‍ഡിന് സമാനമായ കരുത്തുത്പാദനം ക്ലാസിക്കും കാഴ്ചവെക്കും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് കൂടിയാണിത്.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

ബജാജ് അവഞ്ചര്‍

ക്രൂയിസര്‍ ലോകത്തേക്കു കടന്നുവരാനുള്ള ഏറ്റവും ചിലവു കുറഞ്ഞ മാര്‍ഗ്ഗമാണ് അവഞ്ചര്‍. അവഞ്ചര്‍ ക്രൂയിസ് 220, അവഞ്ചര്‍ സ്ട്രീറ്റ് 180 മോഡലുകളാണ് നിരയിലുള്ളത്. റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളിലുള്ള ലോങ് സ്‌ട്രോക്ക് എഞ്ചിനുകള്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് അവഞ്ചറുകള്‍ മികച്ച സാധ്യതയായി മാറും.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

അവഞ്ചര്‍ സ്ട്രീറ്റിലുള്ള 180 സിസി DTSi എഞ്ചിന്‍ 15.3 bhp കരുത്തും 13.7 Nm torque ഉം പരമാവധിയേകും. അതേസമയം 18.7 bhp കരുത്തും 17.5 Nm torque -മാണ് 220 സിസി എഞ്ചിനുള്ള അവഞ്ചര്‍ 220 അവകാശപ്പെടുക. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്. 85,997 മുതല്‍ 94,366 രൂപ വരെയാണ് അവഞ്ചര്‍ മോഡലുകള്‍ക്ക് വില.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

യുഎം റെനഗേഡ്

ഇന്ത്യയില്‍ ഇപ്പോഴും ഏറെ അറിയപ്പെടാത്ത മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളാണ് യുഎം. ബജറ്റ് ക്രൂയിസര്‍ നിരയില്‍ ഒരുപിടി അവതാരങ്ങള്‍ യുഎമ്മിനുണ്ട്. യുഎം റെനഗേഡാണ് കൂട്ടത്തില്‍ കേമന്‍. സ്പോര്‍ട് എസ്, കമ്മാന്‍ഡോ എന്നീ രണ്ടു വകഭേദങ്ങള്‍ റെനഗേഡിലുണ്ട്.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

ഹൈവേ ക്രൂയിസിംഗ് ലക്ഷ്യമിട്ടെത്തുന്ന കമ്മാന്‍ഡോയില്‍ ഓപ്ഷനല്‍ വിന്‍ഡ്സ്‌ക്രീനും സ്പോക്ക് വീലുകളും ഇടംപിടിക്കും. 25.4 bhp കരുത്തും 23 Nm torque ഉം ഉത്പാദിപ്പിക്കുന്ന 279 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് യുഎം റെനഗേഡില്‍ തുടിക്കുന്നത്.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. കാഴ്ചയില്‍ അവഞ്ചറിന് സമാനമെങ്കിലും കരുത്തിന്റെ കാര്യത്തില്‍ റെനഗേഡ് ഒരുപടി മുന്നിലാണ്. 1.74 ലക്ഷം മുതലാണ് റെനഗേഡ് മോഡലുകള്‍ക്ക് വില.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

സുസുക്കി ഇന്‍ട്രൂഡര്‍ 150

ആഗോളനിരയിലെ ഐതിഹാസിക ഇന്‍ട്രൂഡര്‍ ക്രൂയിസറിനെ ധ്യാനിച്ചു സുസുക്കി ഇന്ത്യയില്‍ കൊണ്ടുവന്ന 150 സിസി ക്രൂയിസറാണിത്. ജിക്‌സര്‍ 150 -യില്‍ നിന്നും കടമെടുത്ത 154.9 സിസി എഞ്ചിന്‍ 14.6 bhp കരുത്തും 14 Nm torque ഉം ഇന്‍ട്രൂഡറിനേകും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 99,995 മുതല്‍ 1.06 ലക്ഷം രൂപ വരെയാണ് സുസുക്കി ഇന്‍ട്രൂഡര്‍ 150 -യ്ക്ക് വിപണിയില്‍ വില.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

ബജാജ് ഡോമിനാര്‍ 400

ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ ബുള്ളറ്റിന് പകരക്കാരനാവാന്‍ സാധിച്ച ബജാജിന്റെ അവതാരമാണ് ഡോമിനാര്‍. പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഉള്‍പ്പെടെ ഫീച്ചറുകളാല്‍ സമ്പൂര്‍ണമായ ഡോമിനാര്‍ ബുള്ളറ്റിന് പകരക്കാരനായില്‍ അതിശയോക്തി ഒട്ടുമില്ല.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

കെടിഎം 390 ഡ്യൂക്കില്‍ നിന്നുള്ള 373 സിസി എഞ്ചിനാണ് ബജാജ് ക്രൂയിസറിലുള്ളത്. 34.5 bhp കരുത്തും 35 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒറ്റ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ ആറു സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നതും.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

1.46 ലക്ഷം മുതല്‍ 1.58 ലക്ഷം രൂപ വരെയാണ് ബജാജ് ഡോമിനാര്‍ 400 വകഭേദങ്ങള്‍ക്ക് വില. സുഖകരമായ റൈഡിംഗ്, കരുത്താര്‍ന്ന എഞ്ചിന്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്നിവ ഡോമിനാറിന്റെ മാത്രം പ്രത്യേകതകളാണ്.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

മഹീന്ദ്ര മോജോ XT300

മഹീന്ദ്ര മോജോ XT300. ബുള്ളറ്റിന്റെ പ്രഭാവത്തില്‍ വിപണി തിരിച്ചറിയാതെ പോയ മഹീന്ദ്രയുടെ ടൂറര്‍. ഒത്തിരി കാലമെടുത്താണ് മോജോയെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവന്നത്. മോജോയിലുള്ള 295 സിസി എഞ്ചിന് 27 bhp കരുത്തും 30 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

രണ്ടുലക്ഷത്തിന്റെ ജനപ്രിയ ക്രൂയിസര്‍ ബൈക്കുകള്‍

കാഴ്ചപ്പകിട്ടുകള്‍ കുറഞ്ഞ മോജോ UT300 വകഭേദത്തിലും ഇതേ എഞ്ചിന്‍ തന്നെയാണ് ഒരുങ്ങുന്നത്. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഇന്ധനശേഷി 21 ലിറ്റര്‍. മോജോയില്‍ ഒരുങ്ങിയിട്ടുള്ള പിരെല്ലി ടയറുകള്‍ ഓടിക്കുന്നയാളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. സുഖകരമായ റൈഡിംഗ് പൊസിഷനും മഹീന്ദ്ര മോജോ ഏറെ പ്രസിദ്ധമാണ്. 1.63 ലക്ഷം രൂപയാണ് മഹീന്ദ്ര മോജോ XT300 -യ്ക്ക് വില.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Best Cruiser Bikes In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X