Just In
- 7 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- 8 hrs ago
ഉപഭോക്താക്കള്‍ക്കായി MGA പരിധിയില്‍ ടയറുകളും ബാറ്ററികളും പുറത്തിറക്കി മാരുതി
- 9 hrs ago
വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ
- 9 hrs ago
ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്
Don't Miss
- Movies
കൊടുത്താല്‍ കൊല്ലത്തും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതെല്ലാം ചോദ്യം ചെയ്ത് മത്സരാര്‍ത്ഥികള്‍, അടിയുടെ പൂരം!
- News
കൊവിഡ്; രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം
- Sports
IPL 2021: പൃഥ്വി പഴയ പൃഥ്വിയല്ല, ഇതു വേര്‍ഷന്‍ 2.0!- ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
- Finance
ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും
- Lifestyle
വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉപഭോക്താക്കള്‍ക്കായി സര്‍വീസ്, എക്സ്ചേഞ്ച് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ; കൂടെ ഓഫറുകളും
തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി നാല് ദിവസത്തെ സര്‍വീസ്, എക്സ്ചേഞ്ച് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോര്‍പ്. ഈ വര്‍ഷം ആദ്യം കമ്പനി 100 ദശലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരുന്നു.

വില്‍പ്പന നാഴികക്കല്ലിന്റെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക എക്സ്ചേഞ്ച്, സേവന ആനുകൂല്യങ്ങളും ഇതിനൊപ്പം കമ്പനി പ്രഖ്യാപിച്ചു.

മാര്‍ച്ച് 5 മുതല്‍ ആരംഭിച്ച കാര്‍ണിവല്‍, മാര്‍ച്ച് 8 വരെ നീണ്ടുനില്‍ക്കുമെന്നും ഹീറോ അറിയിച്ചു. കാര്‍ണിവലിന് കീഴില്‍, ഹീറോ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

- പെയ്ഡ് സര്‍വീസ് 100 + ജിഎസ്ടി
- റോഡ് സൈഡ് അസിസ്റ്റന്‍സ് വാങ്ങലില്‍ 100 കിഴിവ്
- ജോയി റൈഡ് (വാര്‍ഷിക പരിപാലന കരാര്‍) വാങ്ങലിന് 100 കിഴിവ്
- എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ വാഷിംഗ്, പോളിഷിംഗ്, നൈട്രജന്‍

നാല് ദിവസത്തെ സര്‍വീസ് കാര്‍ണിവല്‍ ഉപഭോക്താക്കള്‍ക്ക് വിവിധ എക്സ്ചേഞ്ച് ഓഫറുകള്‍ നല്‍കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പറഞ്ഞു.
MOST READ: ഇന്ത്യൻ വിപണിയിൽ മികച്ച ബൂട്ട് സ്പെയിസ് വാഗ്ദാനം ചെയ്യുന്ന അഞ്ച് ഹാച്ച്ബാക്കുകൾ

കാര്‍ണിവലിന്റെ അവസാന ദിവസം (മാര്‍ച്ച് 8, അന്താരാഷ്ട്ര വനിതാ ദിനം), ഹീറോ അതിന്റെ സ്കൂട്ടര്‍ നിരയില്‍ പ്രത്യേക എക്സേഞ്ച് ബോണസും അവതരിപ്പിക്കുമെന്ന് അറിയിച്ചു.

'ഉപഭോക്താക്കള്‍ക്ക് ആനന്ദകരമായ അനുഭവങ്ങള്‍ അവതരിപ്പിക്കാനുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രതിജ്ഞാബദ്ധത ഓഫറുകള്‍ വീണ്ടും സ്ഥിരീകരിക്കുന്നു. മികച്ച ഉപഭോക്തൃ കേന്ദ്രീകൃത കമ്പനിയായ ഹീറോ, മികച്ച ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഓഫറുകളും നല്കി ഉപഭോക്താക്കളെ ആവേശഭരിതരാക്കാനും ആകര്‍ഷിക്കാനും നിരന്തരം ശ്രമിക്കുന്നുവെന്ന് കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
MOST READ: ലൈസന്‍സടക്കം എല്ലാ സേവനങ്ങളും ഇനി വിരല്‍ത്തുമ്പില്‍; ഓണ്‍ലൈനില്‍ പുതുക്കുന്നത് ഇങ്ങനെ

100 ദശലക്ഷം വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതിന്റെ ആഘോഷമായി ഹീറോ, എക്സ്ട്രീം 160R 100 മില്യണ്‍ ലിമിറ്റഡ് പതിപ്പ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.08 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

160 സിസി മോട്ടോര്‍സൈക്കിളിന്റെ പുതിയ വേരിയന്റാണ് ഇത്. ഡ്യുവല്‍-ഡിസ്ക് അവതാരത്തില്‍ മാത്രം ലഭ്യമായ ഈ മോഡല്‍ എക്സ്ട്രീം 160R-ന്റെ ഏറ്റവും ചെലവേറിയ വേരിയന്റാണ്.

2020 ഫെബ്രുവരി മാസത്തിലെ വില്‍പ്പന കണക്കുകള്‍ ഹീറോ അടുത്തിടെ വെളിപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാവ് കഴിഞ്ഞ മാസം മൊത്തം 505,467 യൂണിറ്റ് മോട്ടോര്‍ സൈക്കിളുകളും സ്കൂട്ടറുകളും വിറ്റു. കയറ്റുമതിയിലും 21 ശതമാനം വളര്ച്ച് കൈവരിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു.