വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

അടുത്തിടെ ഇന്ത്യൻ വിപണിയിൽ വളരെയധികം കോളിളക്കം സൃഷ്ടിച്ച ഒന്നാണ് Ola Electric -ന്റഎ ആദ്യ ഇ-സ്കൂട്ടർ. നിർമ്മാതാക്കൾ S1, S1 Pro എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്കൂട്ടർ പുറത്തിറക്കിയത്.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

S1 -ന്റെ പരമാവധി വേഗത 90 കിലോമീറ്ററാണ്, അതേസമയം S1 Pro മണിക്കൂറിൽ 115 കിലോമീറ്റർ വേഗത കൈവരിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു. ഇതിനെ പിന്തുണയ്ക്കാൻ Ola ഒരു പുതിയ വീഡിയോ പുറത്തിറക്കി, അതിൽ S1 Pro മണിക്കൂറിൽ 115 കിലോമീറ്റർ വേഗത കൈവരിക്കുന്നത് നമുക്ക് കാണാം.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

Ola -യുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്, ക്ലോസ്ഡ് എയർസ്‌ട്രിപ്പിലാണ് ടെസ്റ്റ് നടത്തിയതെന്ന് തോന്നുന്നു. സ്കൂട്ടർ ഒരു ചെറിയ ബേൺഔട്ടും ചെയ്യുന്നു. സാധാരണയായി, റീജനറേറ്റീവ് ബ്രേക്കിംഗ് കാരണം ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു ബേൺഔട്ട് നടത്താൻ കഴിയില്ല.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

"ഹൈപ്പർ" ഡ്രൈവിംഗ് മോഡിലാണ് ടെസ്റ്റ് നടത്തിയത്. നോർമൽ, സ്പോർട്സ് എന്നിങ്ങനെ മറ്റ് രണ്ട് ഡ്രൈവിംഗ് മോഡുകളുമുണ്ട്. മറുവശത്ത് S1 -ന് നോർമൽ, സ്പോർട്സ് മോഡ് മാത്രമേ ലഭിക്കൂ, ഓഫറിൽ ഹൈപ്പർ മോഡ് ഇല്ല.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

വീഡിയോയിൽ, 3.0 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത, 5.0 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വരെ വേഗതയും ഇ-സ്കൂട്ടർ കൈവരിക്കുമെന്ന് Ola അവകാശപ്പെടുന്നു. ലോവർ S1 മോഡലിന് 90 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനും 3.6 സെക്കൻഡിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

S1 -ന് 121 കിലോമീറ്ററാണ് ശ്രേണിയും, S1 Pro -ക്ക് 181 കിലോമീറ്ററുമാണ് Ola അവകാശപ്പെടുന്നത്. സ്കൂട്ടറിന്റെ യഥാർത്ഥ ലോക സാഹചര്യങ്ങളിലുള്ള ശ്രേണി എന്താണെന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

രണ്ട് സ്കൂട്ടറിന്റെയും ഏറ്റവും ഉയർന്ന മോട്ടോർ പവർ 8.5 kW ആണ്. S1 -നേക്കാൾ വലിയ ബാറ്ററി പായ്ക്കാണ് S1 Pro -യിലുള്ളത്. S1 -ന്റെ ബാറ്ററി 2.98 kWh മെഷർ ചെയ്യുമ്പോൾ, S1 Pro -യുടെ ബാറ്ററി 3.97 kWh യൂണിറ്റാണ്.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

Ola -യുടെ ഹൈപ്പർചാർജർ ഉപയോഗിക്കുമ്പോൾ വെറും 18 മിനിറ്റിനുള്ളിൽ ബാറ്ററികൾ 75 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ തക്കവണ്ണം ചാർജ് ചെയ്യാൻ കഴിയും. ഒരു പരമ്പരാഗത വോൾ ചാർജറിൽ നിന്ന്, ബാറ്ററികൾ പൂർണ്ണമായി ചാർജ് ചെയ്യാൻ ആറ് മണിക്കൂർ 30 മിനിറ്റ് സമയമെടുക്കും. 400 നഗരങ്ങളിൽ ഒരു ലക്ഷത്തിലധികം ചാർജറുകൾ സ്ഥാപിക്കുമെന്ന് Ola പറയുന്നു.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

സവിശേഷതകളുടെ പട്ടിക തികച്ചും യുണീക്കാണ്. ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് കൺട്രോൾ, റിവേർസ് മോഡ് എന്നിവയുമായാണ് Ola -യുടെ സ്കൂട്ടർ വരുന്നത്. ഈ വിഭാഗത്തിൽ മറ്റ് സ്കൂട്ടറുകളൊന്നും ഇതിൽ പല ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നില്ല.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ബോർഡിൽ വരുന്നു, അത് നിങ്ങൾക്ക് സ്കൂട്ടർ നിയന്ത്രിക്കാൻ ഉപയോഗിക്കാം. വാഹനത്തിന് ഡിജിറ്റൽ കീയുള്ളതിനാൽ സ്കൂട്ടർ ഉടമ സ്കൂട്ടറിനടുത്ത് ഉണ്ടെന്ന് തിരിച്ചറിഞ്ഞ് തനിയെ അൺലോക്ക് ചെയ്യുന്നു. നിങ്ങളുടെ ഫോൺ മറക്കുകയോ ഫോണിന്റെ ബാറ്ററി ഡെഡ് ആവുകയോ ചെയ്താൽ സ്കൂട്ടർ അൺലോക്ക് ചെയ്യാൻ നിങ്ങൾക്ക് ഒരു പാസ്കോഡ് ഉപയോഗിക്കാം.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

മൂവ് OS എന്ന് Ola വിളിക്കുന്ന ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. 3GB റാമും ഒക്ടാ കോർ പ്രോസസ്സറുമാണ് ഇതിന് കരുത്ത് പകരുന്നത്. ഇത് നിരവധി മൂഡുകളും വിജറ്റുകളും നൽകുന്നു. 4G കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, വൈഫൈ സപ്പോർട്ട് എന്നിവയും വാഹനത്തിലുണ്ട്.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

സ്കൂട്ടറിൽ ഇൻ-ബിൽറ്റ് സ്പീക്കറുകളുമുണ്ട്. സ്കൂട്ടറിന്റെ സൗണ്ടും ക്രമീകരിക്കാൻ കഴിയും. ബോൾട്ട്, കെയർ, വിന്റേജ്, വണ്ടർ എന്നിങ്ങനെ നാല് മോഡുകളുണ്ട്. ടച്ച്‌സ്‌ക്രീൻ ഉപയോഗിക്കേണ്ടതിന് പകരം നിങ്ങൾക്ക് വോയ്‌സ് കമാൻഡുകൾ നൽകാനും കഴിയും.

വെറും വാഗ്ദാനമല്ല S1 Pro 115 കിലോമീറ്റർ വേഗതയിൽ പായും എന്ന് തെളിയിച്ച് Ola; വീഡിയോ

മുന്നിലും പിന്നിലുമുള്ള ഡിസ്കുകളാണ് ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കുന്നത്. കൂടാതെ ഫ്രണ്ടിലും ബാക്കിലും മോണോ-ഷോക്ക് സംവിധാനമാണ് സസ്പെൻഷൻ ചുമതലകൾ നിർവഹിക്കുന്നത്. 120 സെക്ഷൻ അളക്കുന്ന 12 ഇഞ്ച് അലോയി വീലുകളാണ് സ്കൂട്ടറിൽ വരുന്നത്. ജിയോ ഫെൻസിംഗ്, ആന്റി-തെഫ്റ്റ് അലർട്ട് എന്നിവയും സ്കൂട്ടറിലുണ്ട്.

S1 -ന്റെ വില 99,999 രൂപയും S1 Pro -യുടെ എക്സ്-ഷോറൂം വില 1,29,999 ലക്ഷം രൂപയുമാണ്. ഈ വിലകൾ സർക്കാർ സബ്സിഡികൾക്ക് മുമ്പാണ്. താൽപര്യക്കാർക്ക് Ola - സ്കൂട്ടർ വെറും 499 രൂപയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാം. ഇത് റീഫണ്ടഭിളുമാണ്. ഒക്ടോബർ 8 മുതൽ ജനങ്ങൾക്ക് സ്കൂട്ടർ വാങ്ങാൻ കഴിയും, ഡെലിവറികൾ 2021 ഒക്ടോബറിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

Most Read Articles

Malayalam
English summary
Ola s1 pro electric scooter clocks 115kmph speed video
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X