പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

പെര്‍ത്ത് ആസ്ഥാനമായുള്ള വിമോട്ടോയും ചൈന ആസ്ഥാനമായുള്ള സൂപ്പര്‍ സോകോയും സംയോജിപ്പിക്കുന്ന ഒരു സഹകരണ സ്ഥാപനമായ വിമോട്ടോ സോകോ ഗ്രൂപ്പ്, തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങള്‍ ലോകമെമ്പാടും അവതരിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

ഇതിന്റെ ഭാഗമായി 2021 EICMA -ല്‍, കമ്പനി വിമോട്ടോ ഫ്ലീറ്റ് കണ്‍സെപ്റ്റ് F01 അനാച്ഛാദനം ചെയ്തു, ഇത് പ്രാഥമികമായി B2B സെഗ്മെന്റിനെ പരിപാലിക്കുമെന്നാണ് നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്. വിമോട്ടോ അതിന്റെ പോര്‍ട്ട്ഫോളിയോയില്‍ ഇതിനകം തന്നെ നിരവധി B2B-ഫോക്കസ്ഡ് ഇവികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

VS1 ഇലക്ട്രിക് സ്‌കൂട്ടര്‍, VS2 ലൈറ്റ് വെഹിക്കിള്‍, VS3 എന്ന ഇലക്ട്രിക് ത്രീവീലര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫ്ലീറ്റ് ആവശ്യങ്ങള്‍ക്കായി F01 എന്നൊരു മോഡലിനെയും വെളിപ്പെടുത്തിയിരിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

പുതിയ മോഡലിന്റെ രൂപകല്‍പ്പനയിലേക്ക് നോക്കുമ്പോള്‍, B2B ഗതാഗത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി വിമോട്ടോ ഫ്ലീറ്റ് കണ്‍സെപ്റ്റ് F01 പ്രത്യേകം നിര്‍മ്മിച്ചതാണെന്ന് വ്യക്തമാണ്. ഇതിന് ഒരു മിനിമലിസ്റ്റിക് ഡിസൈനാണ് കമ്പനി അവതരിപ്പിക്കുന്നത്.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

കൂടാതെ മാന്യമായ ഭാരം വഹിക്കാന്‍ കഴിവുള്ള വാഹനമാണിതെന്നും കമ്പനി വ്യക്തമാക്കുന്നു. ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡിന് വൈവിധ്യമാര്‍ന്ന കാര്‍ഗോയെ പിന്തുണയ്ക്കാന്‍ കഴിയും. റാക്കുകള്‍ പോലുള്ള പ്രത്യേക ആക്സസറികള്‍ ഉപയോഗിച്ച് സ്‌കൂട്ടറിന് പിന്നില്‍ ചരക്ക് കൊണ്ടുപോകാനും കഴിയും.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

16 ഇഞ്ച് ഫ്രണ്ട് വീലുകളും 14 ഇഞ്ച് പിന്‍ ചക്രങ്ങളുമാണ് മറ്റൊരു പ്രധാന സവിശേഷത. വൈവിധ്യമാര്‍ന്ന നഗര ഭൂപ്രദേശങ്ങളെ അനായാസമായി കൈകാര്യം ചെയ്യാന്‍ ഇത് സ്‌കൂട്ടറിനെ അനുവദിക്കും. കുറഞ്ഞ ഗുരുത്വാകര്‍ഷണ കേന്ദ്രം ഉറപ്പാക്കാന്‍ സീറ്റ് ഉയരം 785 mm ആയി താഴ്ത്തി. സാധനങ്ങള്‍ നിറച്ചാലും സ്‌കൂട്ടറിന്റെ മികച്ച നിയന്ത്രണം റൈഡര്‍മാരെ ഇത് അനുവദിക്കും.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

ഉയരം കുറഞ്ഞ വ്യക്തികള്‍ പോലും സ്‌കൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പാദങ്ങള്‍ നിലത്ത് ഉറപ്പിച്ചിരിക്കുന്നതിന്റെ കാര്യത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിടാന്‍ സാധ്യതയില്ലെന്നും വ്യക്തമാണ്. നഗര ആവശ്യങ്ങള്‍ക്ക് മതിയായ 2000-വാട്ട് ഇലക്ട്രിക് മോട്ടോറാണ് പുതിയ വാഹനത്തില്‍ നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

ഫുള്‍ ചാര്‍ജ് ചെയ്താല്‍ സ്‌കൂട്ടറിന് 90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. എന്നിരുന്നാലും, വേഗത മണിക്കൂറില്‍ 45 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. 0 മുതല്‍ 100 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 6 മണിക്കൂറോളം സമയം ആവശ്യമാണ്.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

മോഡലിന്റെ സസ്‌പെന്‍ഷന്‍ സിസ്റ്റത്തില്‍ മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും സ്വിംഗാര്‍ം പിന്‍ സസ്‌പെന്‍ഷനും ഉള്‍പ്പെടുന്നു. സുരക്ഷയുടെ കാര്യത്തില്‍, സ്‌കൂട്ടറില്‍ കോംമ്പി ബ്രേക്കിംഗ് സിസ്റ്റം (CBS) സജ്ജീകരിച്ചിരിക്കുന്നു.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

ഇത് ഒരു ലോഡ് കാരിയര്‍ ആണെങ്കിലും, വിമോട്ടോ ഫ്ലീറ്റ് കണ്‍സെപ്റ്റ് F01 വളരെ ആകര്‍ഷകമാണ്. സങ്കീര്‍ണ്ണമായ രൂപവും ഭാവവും ഉറപ്പാക്കുന്ന മിനുസമാര്‍ന്ന എയറോഡൈനാമിക് പാനലുകള്‍ ഇതിന് ഉണ്ട്. സ്ലീക്ക് ഹെഡ്‌ലാമ്പ്, U-ആകൃതിയിലുള്ള ഡിആര്‍എല്‍, എര്‍ഗണോമിക് ആയി സ്ഥാപിച്ചിരിക്കുന്ന ഹാന്‍ഡില്‍ബാര്‍ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകള്‍. പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ സ്‌കൂട്ടറില്‍ സജ്ജീകരിക്കാനാണ് സാധ്യത.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

ഇന്ത്യന്‍ വിപണിയില്‍ വിമോട്ടോ സോകോ ഗ്രൂപ്പ് ഇതുവരെ തങ്ങളുടെ മോഡലുകള്‍ ഒന്നും തന്നെ എത്തിച്ചിട്ടില്ല. ബേര്‍ഡ് ഗ്രൂപ്പിന്റെ ഭാഗമായ ബേര്‍ഡ് ഇലക്ട്രിക് മൊബിലിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഇവികള്‍ ഇന്ത്യയില്‍ റീബ്രാന്‍ഡ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

ഇവിടെ സമാരംഭിക്കാവുന്ന ആദ്യത്തെ വിമോട്ടോ ഇവി സൂപ്പര്‍സോകോ CUx ആണ്. ബേര്‍ഡ് ES1+ എന്ന പേരിലാണ് ഇത് വില്‍ക്കുന്നത്. ഏകദേശം 50,000 രൂപ (എക്‌സ്‌ഷോറൂം) ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പിന്നീട്, ബേര്‍ഡ് ഗ്രൂപ്പിന് സൂപ്പര്‍സോകോ ക്യൂമിനിയുടെ റീബാഡ്ജ് ചെയ്ത പതിപ്പും അവതരിപ്പിക്കാനാകും.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

വിപണി പ്രതികരണത്തെ അടിസ്ഥാനമാക്കി, ബേര്‍ഡ് ഗ്രൂപ്പ് ഇന്ത്യയില്‍ സൂപ്പര്‍സോകോ ഇവികളുടെ കൂടുതല്‍ റീബാഡ്ജ് ചെയ്ത പതിപ്പുകള്‍ അവതരിപ്പിച്ചേക്കാം. വാണിജ്യ ഇവി സ്പെയ്സിലേക്ക് കടക്കുന്നതിന് മുമ്പ് കമ്മ്യൂട്ടര്‍ സെഗ്മെന്റില്‍ കമ്പനി ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ട്. വിമോട്ടോ ഫ്‌ലീറ്റ് കണ്‍സെപ്റ്റ് F01 ഉടന്‍ ഇന്ത്യയില്‍ ലഭ്യമായേക്കില്ല എന്നാണ് സൂചന. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇത് ആദ്യം അവതരിപ്പിക്കാന്‍ സാധ്യത.

പൂര്‍ണ ചാര്‍ജില്‍ 90 കിലോമീറ്റര്‍; ഫ്ലീറ്റ് ശ്രേണിയിലേക്ക് F01 മോഡലുമായി Vmoto ഇലക്ട്രിക്

അതേസമയം ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് സ്റ്റാഷ് എന്ന പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനെ വിമോട്ടോ അവതരിപ്പിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന മികച്ച ഡിസൈനാണ് സ്റ്റാഷ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളിനുള്ളത്. ബ്രാന്‍ഡിന്റെ യൂറോപ്യന്‍ വിപണികള്‍ക്കായുള്ള ഉല്‍പ്പന്ന തന്ത്രത്തിന്റെ ഭാഗമായാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Vmoto introduced new f01 concept electric scooter for fleet with 90 kms range
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X