Just In
- 8 hrs ago
എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്യുവികൾ
- 9 hrs ago
മുൻഗാമിയേക്കാൾ മെച്ചം; ബിഎംഡബ്ല്യു X1 ഫെയ്സ്ലിഫ്റ്റ് റോഡ് ടെസ്റ്റ് റിവ്യൂ
- 10 hrs ago
എത്രയും വേഗം ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കാന്‍ ടെസ്ലയേട് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരി
- 10 hrs ago
ഏപ്രിൽ മാസത്തിലും മികച്ച ഓഫറും ആനുകൂല്യവും പ്രഖ്യാപിച്ച് ടൊയോട്ട
Don't Miss
- Lifestyle
ജോലിയില്‍ പുതിയ അവസരങ്ങള്‍ ഈ രാശിക്കാര്‍ക്ക് സാധ്യം; രാശിഫലം
- Movies
മണിക്കുട്ടന് ഭയങ്കര പേടിയാണ്, അവന് എങ്ങനെയെങ്കിലും ഇവിടെ നില്‍ക്കണം, തുറന്നുപറഞ്ഞ് കിടിലം ഫിറോസ്
- News
'നീ അതും അതിനപ്പുറവും ചെയ്യും';സുഹൈലിന് മറുപടിയുമായി മൻസൂറിന്റെ സഹോദരൻ
- Sports
IPL 2021: താരലേലത്തില്‍ ഇല്ല, വാങ്ങണമെങ്കില്‍ കൈ പൊള്ളും, ഈ സീസണില്‍ പ്രതിഫലത്തില്‍ ടോപ് ഇവര്‍
- Finance
ആഭ്യന്തര യാത്രകൾക്ക് പ്രത്യേക ഓഫർ: തിയ്യതിയും സമയവും മാറ്റാൻ ചാർജ് ഈടാക്കില്ല, ഓഫർ 17 മുതൽ
- Travel
വേനലില്‍ പോകുവാന്‍ ആസാം... ഗുവാഹത്തി മുതല്‍ ദിബ്രുഗഡ് വരെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫാസിനോ 125, റേ ZR 125 മോഡലുകളുടെ വില വര്‍ധിപ്പിച്ച് യമഹ
ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ യമഹ തങ്ങളുടെ ജനപ്രിയ സ്കൂട്ടർ മോഡലുകളായ ഫാസിനോ 125, റേ Z 125 എന്നിവയ്ക്ക് വില വർധിപ്പിച്ചു. ഏകദേശം 2,500 രൂപയോളമാണ് വില ഉയർത്തിയിരിക്കുന്നത്.

ഫാസിനോയ്ക്ക് ഇനി മുതൽ 72,030 രൂപയാണ് പ്രാരംഭ വില. അതേസമയം റേ Z 125 മോഡലിന് 73,330 രൂപയുമാണ് പ്രാരംഭ വിലയായി മുടക്കേണ്ടത്. പുതുക്കിയ വില പ്രകാരം ഫാസിനോ ഡ്രം ബ്രേക്ക് സ്റ്റാൻഡേർഡിന് 72,030 രൂപ, ഡ്രം ബ്രേക്ക് ഡിലക്സ് പതിപ്പിന് 73,030 രൂപയുമാണ് മുടക്കേണ്ടത്.

എന്നാൽ ഫാസിനോ 125 ഡിസ്ക്ക് സ്റ്റാൻഡേർഡിന് 74,530 രൂപയാണ് പുതുക്കിയ എക്സ്ഷോറൂം വില. മറുവശത്ത് സ്കൂട്ടറിന്റെ ഡിസ്ക്ക് ഡിലക്സ് സ്വന്തമാക്കാൻ 75,530 രൂപയും മുടക്കേണ്ടതായുണ്ട്.

യമഹ റേ Z 125 സ്ട്രീറ്റ് റാലി മോഡലിന് 77,330 രൂപയാണ് ഇനി മുതൽ നൽകേണ്ടത്. മുമ്പുണ്ടായിരുന്ന വിലയിൽ നിന്നും 3,000 രൂപയുടെ വർധനവാണ് റേ ശ്രേണിയിലുടനീളം കമ്പനി നടപ്പിലാക്കിയിരിക്കുന്നത്.

റേ Z 125 ഡിസ്ക്ക് പതിപ്പിന് 76,330 രൂപയാണ് പുതുക്കിയ വില. റേ Z 125 ഡ്രം വേരിയന്റ് സ്വന്തമാക്കാൻ 73,330 രൂപ മാത്രം മതിയാകും. വിലവർധനവ് 125 സിസി സ്കൂട്ടറുകളിലേക്ക് സ്റ്റൈലിംഗോ ഫീച്ചർ അപ്ഗ്രേഡുകളോ കൊണ്ടുവരുന്നില്ല.
MOST READ: ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

മിക്ക എതിരാളികളിൽ നിന്നും വ്യത്യസ്തമായി യമഹ സ്കൂട്ടറുകളിൽ എൽഇഡി യൂണിറ്റിന് പകരം ഒരു ഹാലോജൻ ഹെഡ്ലൈറ്റാണ് ഉപയോഗിക്കുന്നത്. ഫാസിനോ 125 ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു അനലോഗ് യൂണിറ്റ് ഉൾപ്പെടുന്നു.

വളരെ വളഞ്ഞ ബോഡി പാനലുകളുള്ള യമഹ ഫാസിനോ 125 വനിതാ ഉപഭോക്താക്കളെ ലക്ഷ്യംവെച്ചാണ് വിപണിയിൽ എത്തിയിരിക്കുന്നത്. റേ ZR 125 Fi ഒരു ഡിജിറ്റൽ കൺസോളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് സ്പോർട്ടിയും മസ്ക്കുലറുമായ അപ്പീൽ ആഗ്രഹിക്കുന്നവർക്കായുള്ള സ്കൂട്ടറാണ്.
MOST READ: കത്തുന്നന ഇന്ധന വിലയ്ക്ക് ശമനമായി നികുതി വെട്ടി ചുരുക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

125 സിസി, എയർ-കൂൾഡ്, ഫ്യുവൽ-കുത്തിവച്ച എഞ്ചിനാണ് രണ്ട് യമഹ സ്കൂട്ടറുകളുടേയും ഹൃദയം. ഇത് 6,500 rpm-ൽ 8.04 bhp കരുത്തും 5,000 rpm-ൽ 9.7 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.

പഴയ 113 സിസി മോഡലുകളേക്കാള്‍ 30 ശതമാനം കൂടുതല്‍ കരുത്തുറ്റതും കാര്യക്ഷമമവും ഇന്ധനക്ഷമതയും ഉള്ള പുതിയ എഞ്ചിനെന്നാണ് സ്കൂട്ടറുകളിൽ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ജാപ്പനീസ് ബ്രാൻഡിന്റെ അവകാശവാദം.

എഞ്ചിൻ ശേഷി വർധിച്ചതോടൊപ്പം മൈലേജ് 16 ശതമാനവും കൂടി. ലിറ്ററിന് 58 കിലോമീറ്റര്‍ മൈലേജാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. പവർ ഔട്ടപുട്ട് കണക്കുകൾ ഈ സെഗ്മെന്റിലെ മറ്റ് ഓഫറുകളുമായി തുല്യമാണെങ്കിലും കുറഞ്ഞ നിയന്ത്രണ ഭാരമാണ് യമഹയുടെ പ്രത്യേകത.