Just In
- 1 hr ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 1 hr ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 2 hrs ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 3 hrs ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- News
ഷിന്‍ഡെയുടെ മുട്ടന്‍പണിയില്‍ ഉദ്ധവ് വീഴുമോ? ഷിന്‍ഡെ നടത്താന്‍ സാധ്യതയുള്ള അടുത്ത 5 നീക്കങ്ങള്‍ ഇങ്ങനെ
- Movies
റിയാസല്ല പുറത്തായത് റോൺസൺ, ഡബിൾ എവിക്ഷനില്ല....!
- Sports
ദാദ വളര്‍ത്തിയെടുത്തു, പക്ഷെ നേട്ടമുണ്ടാക്കിയത് ധോണി!- ഇതാ അഞ്ച് സൂപ്പര്‍ താരങ്ങള്‍
- Finance
കേന്ദ്ര ധനകാര്യ മന്ത്രിയുടെ എടിഎം 'വിഴുങ്ങിയ' എച്ച്ഡിഎഫ്സി ബാങ്ക്!; പേപ്പർ കപ്പ് നിരോധിച്ച് 50 ലക്ഷം നേടിയ കഥ
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
വരാനിരിക്കുന്ന Royal Enfield Scram 450 -ൽ പ്രതീക്ഷിക്കുന്ന 5 പ്രധാന ഹൈലൈറ്റുകൾ
ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യാൻ റോയൽ എൻഫീൽഡ് നിരവധി പുതിയ മോട്ടോർസൈക്കിളുകൾ അണിനിരത്തുന്നുണ്ട്. അടുത്തിടെ, ഒരു പുതിയ പരീക്ഷണ മോഡൽ റോഡുകളിൽ ടെസ്റ്റ് റൺ നടത്തുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു.

തങ്ങളുടെ പൈപ്പ്ലൈനിലും ഒരു പുതിയ സ്ക്രാമ്പ്ലർ മോഡൽ ഉണ്ടെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ഈ പുതിയ ബൈക്ക് ലോഞ്ച് ചെയ്യുമ്പോൾ സ്ക്രാം 450 ആയി അവതരിപ്പിക്കപ്പെടും.

വരാനിരിക്കുന്ന റോയൽ എൻഫീൽഡ് സ്ക്രാം 450 -ൽ കാണും എന്ന് പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളും ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസൈനും സ്റ്റൈലിംഗും
റോയൽ എൻഫീൽഡ് സ്ക്രാം 450 -ക്ക് ഹിമാലയൻ 450 -യുടെ അതേ ഫ്യുവൽ ടാങ്കും ബോഡി പാനലുകളും അതേ ടെയിൽലൈറ്റും ടേൺ ഇൻഡിക്കേറ്ററുകളും ഉണ്ടായിരിക്കും. സ്ക്രാംബ്ലർ മോഡലിന് ഫ്രണ്ട് ഫെയറിംഗും വിൻഡ്സ്ക്രീനും ലഭിക്കില്ല, അതിനാൽ ഹെഡ്ലാമ്പ് ഫ്രണ്ട് ഫോർക്കുകളിൽ ഘടിപ്പിക്കും. കൂടാതെ, സ്ക്രാംബ്ലറിന് സ്പ്ലിറ്റ് സീറ്റിന്റെ സ്ഥാനത്ത് സിംഗിൾ പീസ് സീറ്റ് ലഭിക്കും.

മോട്ടോർസൈക്കിളിന് മൊത്തത്തിൽ ഒരു നിയോ-റെട്രോ ഡിസൈൻ ഉണ്ടായിരിക്കും, മാത്രമല്ല ഇത് നിലവിലുള്ള സ്ക്രാം 411 -നേക്കാൾ വളരെ മെലിഞ്ഞതായി കാണപ്പെടും. ഉയരമുള്ള ഹാൻഡിൽബാറുകൾ, മധ്യഭാഗത്ത് സജ്ജമാക്കിയ ഫുട്പെഗുകൾ, അല്പം ഉയരമുള്ള സീറ്റ് എന്നിവയോടൊപ്പം റൈഡിംഗ് പോസ്ച്ചർ വളരെ വ്യത്യസ്തമായിരിക്കില്ല.

പുതിയ ഫ്രെയിം
വരാനിരിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ 450 -ക്ക് സമാനമായി, വരാനിരിക്കുന്ന സ്ക്രാം 450 -ക്ക് പുതിയ ട്രെല്ലിസ് ഫ്രെയിം ലഭിക്കും. നിലവിലെ ഹിമാലയൻ, സ്ക്രാം 411 എന്നിവ ഉപയോഗിക്കുന്ന ഹാഫ് ഡ്യൂപ്ലെക്സ് സ്പ്ലിറ്റ് ക്രാഡിൽ ഫ്രെയിമുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയത് മികച്ച സ്റ്റിഫ്നെസ് നൽകും, ഓഫ്-റോഡ് സാഹസികതകൾക്ക് ഇത് മികച്ചതാണ്.

ഉപകരണങ്ങളും സവിശേഷതകളും
USD ഫ്രണ്ട് ഫോർക്കുകൾ, പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയർ മോണോഷോക്ക്, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ലൈറ്റിംഗ് എന്നിവയും അതിലേറെയും ഉൾപ്പെടെ നിരവധി ഉയർന്ന സവിശേഷതകൾ മോട്ടോർസൈക്കിളിന് ലഭിക്കും. ട്യൂബ്ലെസ് ടയറുകളുള്ള വയർ സ്പോക്ക്ഡ് വീലുകളും ഇതിന് ലഭിക്കും.

എഞ്ചിനും ട്രാൻസ്മിഷനും
പുതിയ 450 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാവും ഇതിൽ വരുന്നത്. ഹിമാലയൻ 450 -യുടെ അതേ പവർപ്ലാന്റാണ് റോയൽ എൻഫീൽഡ് സ്ക്രാം 450 -യിലും നിർമ്മാതാക്കൾ ഉപയോഗിക്കുന്നത്. ഈ പെട്രോൾ മോട്ടോർ 45 PS -ൽ കൂടുതൽ പവർ പുറപ്പെടുവിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് ആറ് സ്പീഡ് ട്രാൻസ്മിഷനുമായി കണക്ട് ചെയ്യാൻ സാധ്യതയുണ്ട്.

പ്രതീക്ഷിക്കുന്ന വിലയും ലോഞ്ചും
റോയൽ എൻഫീൽഡ് സ്ക്രാം 450 ഇന്ത്യയിൽ 2023 -ൽ ലോഞ്ച് ചെയ്തേക്കും. മോട്ടോർസൈക്കിളിന്റെ എക്സ്-ഷോറൂം വില 3.0 ലക്ഷം രൂപയിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ വിപണിയിൽ ഇതിന് നേരിട്ടുള്ള എതിരാളികളുണ്ടാകില്ല.

ഹോണ്ട CB350 RS, യെസ്ഡി സ്ക്രാംബ്ലർ, റോയൽ എൻഫീൽഡ് സ്ക്രാം 411 എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ക്രാം 450 കൂടുതൽ ചെലവേറിയതായിരിക്കും.