പുതിയ താറിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 15 കാര്യങ്ങൾ

By Santheep

താറിന്റെ സിആർഡിഇ പതിപ്പ് ഓഫ് റോഡിങ് താൽപര്യമുള്ളവരെ ലാക്കാക്കിയാണ് വിപണിയിൽ നിൽക്കുന്നത്. നഗരങ്ങളിൽ വസിക്കുന്ന, ഓഫ് റോഡിങ് പരിപാടികൾ താൽപര്യമുള്ള യുവാക്കളെ ലക്ഷ്യം വെക്കുന്നതിനാൽ തന്നെ ഒരൽപം ബാലൻസ് ചെയ്യേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. നഗരങ്ങളിലെ നിരത്തുകളിൽ ഒരൽപം കംഫർട്ടായിരിക്കുകയും വേണം വാഹനം. ഇപ്പോൾ താർ സിആർഡിഇ പതിപ്പിന് നൽകിയിട്ടുള്ള മുഖംമിനുക്കലിന്റെ പ്രധാന ഊന്നൽ ഇതുതന്നെയാണ്.

ഇവിടെ പുതിയ താറിൽ മഹീന്ദ്ര വരുത്തിയിട്ടുള്ള മാറ്റങ്ങളും കൂടുതലായി ചേർത്തിട്ടുള്ള ഫീച്ചറുകളുമെല്ലാം വിലയിരുത്തപ്പെടുന്നു.

01.

01.

ഡിസൈൻപരമായി താറിൽ വന്നിട്ടുള്ള പ്രധാന മാറ്റങ്ങൾ ഫ്രണ്ട്-റിയർ ബംപറുകളിൽ കാണാം. വാഹനത്തിന്റെ റഗ്ഗഡ് ഫീൽ വർധിപ്പിക്കാൻ ഈ മാറ്റങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

02.

02.

പുതിയ വീൽ ആർച്ചുകളാണ് മറ്റൊന്ന്. ഇവ മുൻ പതിപ്പിനെക്കാൾ കുറച്ച് വീതി കൂടിവയാണ്. ഈ ആർച്ചുകളിൽ ബ്ലിങ്കറുകളും ഘടിപ്പിച്ചിരിക്കുന്നു. മുൻ ബംപറുകളുമായി തികച്ചും ഇണങ്ങി നിൽക്കുന്നുണ്ട് ഇവ. ഓഫ് റോഡിങ് ശേഷികൾ കൂട്ടിയ ഈ മോഡലിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള സസ്പെൻഷൻ സിസ്റ്റമാണുള്ളത്.

03

03

ഓഫ് റോഡ് ഉപയോഗത്തിന് ചേരുന്ന വിധത്തിൽ സൈഡ് ഫൂട് സ്റ്റെപ്പുകളുടെ ഡിസൈനിൽ മാറ്റം വരുത്തിയിരിക്കുന്നു. കട്ടിയേറിയ അലൂമിനിയം ബാറാണ് ഇപ്പോൾ ഫൂട് സ്റ്റെപ്പിന്റെ സ്ഥാനത്തുള്ളത്.

04.

04.

കാനോപിയുടെ ഡിസൈനിലും മാറ്റം വരുത്തിയിരിക്കുന്നു. വാഹനത്തിനകത്തേക്ക് ശബ്ദം അതിക്രമിച്ചു കയറുന്നത് കുറയ്ക്കുവാനും ഏസിയുടെ പ്രവർത്തനം മികവുറ്റതാക്കുവാനും ലക്ഷ്യം വെച്ചുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്.

05.

05.

ഹെഡ്‌ലാമ്പുകളിലും മാറ്റം വന്നിട്ടുണ്ട്. തെളിച്ചം വർധിപ്പിക്കുന്നതിനായി പുറമെയുള്ള ഗ്ലാസ്സുകളുടെ ഗുണനിലവാരം വർധിപ്പിച്ചിരിക്കുന്നു. ഉള്ളിലെ ബൾബ് ആവശ്യമെങ്കിൽ കൂടുതൽ മികവുറ്റതാക്കാൻ കഴിയും.

06.

06.

നിലവിലുള്ള എൻജിൻ തന്നെയാണ് വാഹനത്തിലുപയോഗിച്ചിരിക്കുന്നത്. 2498സിസി ശേഷിയുള്ള ഒരു ടർബോ സിആർഡിഇ ഡീസൽ എൻജിനാണിത്. 105 കുതിരശക്തി ഉൽപാദിപ്പിക്കുന്നു ഈ എൻജിൻ. 247 എൻഎം ചക്രവീര്യം.

07.

07.

മികവുറ്റ ഫോർവീൽ ഡ്രൈവ് സിസ്റ്റമാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഇതിൽ ചേർത്തിട്ടുള്ള 'മെക്കാനിക്കൽ ലോക്കിങ് റിയർ ഡിഫറൻഷ്യൽ' സംവിധാനവും ശ്രദ്ധിക്കേണ്ട ഒന്നാണ്. കടുത്ത ഓഫ് റോഡിങ് സാഹചര്യങ്ങളിലാണ് ഇത് ഉപകാരപ്പെടുക. കൂടുതൽ കരുത്ത് ആവശ്യമായ വീലുകളെ തിരിച്ചറിഞ്ഞ് അങ്ങോട്ട് കരുത്ത് പായിക്കുന്ന സംവിധാനമാണിത്. 200 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറൻസ്.

08.

08.

പുതിയ താറിനകത്ത് ഡ്യുവൽ ടോൺ ഡാഷ്ബോർഡാണുള്ളത്. ഗുണനിലവാരമുള്ള പ്ലാസ്റ്റിക്കുകളും ഉപയോഗിച്ചിരിക്കുന്നു.

09.

09.

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ ഡിസൈനിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ഓഡോ റീഡിങ് അടങ്ങിയ സ്പീഡോമീറ്ററാണ് മധ്യത്തിൽ. വലതുവശത്ത് ആർപിഎം മീറ്റർ. ഇന്ധനനില, എൻജിൻ താപനില തുടങ്ങിയ വിവരങ്ങളാണ് ഇടതുവശത്തുകാണുന്ന മീറ്ററിലുള്ളത്.

10.

10.

ഏസി വെന്റുകളുടെ ഡിസൈനിൽ മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ പ്രീമിയം ഫീൽ വരത്തക്കവിധമാണ് മാറ്റം വരുത്തിയിരിക്കുന്നത്.

11.

11.

പുതിയ സ്റ്റീയറിങ് വീലാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. ബൊലെറോയിൽ ഉപയോഗിക്കുന്ന അതേ സ്റ്റീയറിങ് വീൽ കടമെടുത്തിരിക്കുന്നു. താരതമ്യേന മെച്ചപ്പെട്ട ഗ്രിപ്പ് നൽകാൻ ഈ വീലിനു സാധിക്കും.

12.

12.

വാഹനത്തിന്റെ ഫ്ലോർ കൺസോൾ ഡിസൈനിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇതിൽ കപ് ഹോൾഡരുകൾ ചേർത്തിരിക്കുന്നു. മുൻ പതിപ്പിൽ ഇതുണ്ടായിരുന്നില്ല.

13.

13.

2 ഡിൻ മ്യൂസിക് പ്ലേയർ സ്ഥാപിക്കാനുള്ള ഇടം വാഹനത്തിൽ നൽകിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഇവ പറഞ്ഞ് ഘടിപ്പിക്കാവുന്നതുമാണ്.

14.

14.

സീറ്റുകൾക്ക് കൂടുതൽ വീതിയുണ്ടിപ്പോൾ. ദീർഘയാത്രകൾക്കു കൂടി ഉപയോഗപ്പെടുത്തുന്ന വിധത്തിൽ കംഫർട്ട് നൽകാനുള്ളതെല്ലാം ചേർത്തിട്ടുണ്ട് വാഹനത്തിൽ.

15.

15.

അഞ്ച് നിറങ്ങളിൽ താർ സിആർഡിഇ പതിപ്പ് ലഭിക്കുന്നു. റെഡ് റെയ്ജ്, ഫിയറി ബ്ലാക്ക്, മിസ്റ്റ് സിൽവർ, ഡയമണ്ട് വൈറ്റ്, റോക്കി ബീജ് എന്നിവയാണ് നിറങ്ങൾ.

കൂടുതൽ

കൂടുതൽ

ഹരികെയ്ന്‍ എന്ന 'സീറോ ടേണിംഗ് റേഡിയസ്' കൊടുങ്കാറ്റ്

ജീപ്പ് ചീരോക്കിയും വ്രങ്‌ലറും ചെന്നൈയില്‍!

ഇന്ത്യയിലേക്കുള്ള ജീപ്പ് റെഗനേഡ് ലീക്കടിച്ചു

ആ പഴയ വില്ലീസ് കാലം തിരിച്ചുവരുന്നു

Most Read Articles

Malayalam
English summary
2015 Mahindra Thar CRDe Facelift 15 Stand Out Features.
Story first published: Friday, July 24, 2015, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X