പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ഈ വർഷം ആദ്യമാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ടാറ്റ തങ്ങളുടെ ആദ്യ മോഡലായ ആൾട്രോസിനെ അവതരിപ്പിക്കുന്നത്. ബ്രാൻഡിന്റെ ആൽഫ പ്ലാറ്റ്ഫോമിൽ ഒരുങ്ങിയിരിക്കുന്ന വാഹനത്തിന് വിപണിയിൽ നിന്നും മികച്ച പ്രതികരണവുമാണ് ലഭിച്ചത്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

കാഴ്ച്ചയിലേതു പോലെ തന്നെ സവിശേഷതകളിലും സമ്പന്നനാണ് ആൾട്രോസ്. എന്നിരുന്നാലും ഹാച്ച്ബാക്കിന്റെ ഡീസൽ വേരിയന്റിന്റെ വിശദമായ ഒരു ടെസ്റ്റ് ഡ്രൈവ് റിവ്യൂവിലേക്ക് നമുക്ക് കടക്കാം.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡിസൈനും ഫീച്ചറും

ഇതിനോടകം തന്നെ വിപണിയിൽ സജീവമായ വാഹനത്തിന്റെ രൂപകൽപ്പനയെ കുറിച്ച് കാര്യമായി പറയേണ്ടതില്ല. എന്നിരുന്നാലും ചില വിശദാംശങ്ങൾ കൂടി നിങ്ങളിലേക്ക് എത്തിക്കാം. ഹാരിയർ എസ്‌യുവിക്ക് ശേഷം കമ്പനിയുടെ ‘ഇംപാക്റ്റ് 2.0' ഡിസൈൻ ഭാഷ്യം അവതരിപ്പിക്കുന്ന രണ്ടാമത്തെ ഉൽപ്പന്നമാണ് ആൾട്രോസ്.

MOST READ: നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

സെഗ്‌മെന്റിലെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ‌ ആൾ‌ട്രോസ് കൂടുതൽ ഷാർപ്പ് ലുക്കിംഗും ആക്രമണാത്മകവും കൂടുതൽ‌ പ്രീമിയവും അപ്പീലാണ് നൽകുന്നത്. മുൻവശത്ത് കുറഞ്ഞ ബീമിനുള്ള പ്രൊജക്ടറും ഉയർന്ന ബീമിനുള്ള റിഫ്ലക്ടറും ഉൾക്കൊള്ളുന്ന ഹെഡ്‌ലൈറ്റ് ശൈലിയാണ് കാറിന്റെ പ്രത്യേകത.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ബമ്പറിന്റെ താഴത്തെ ഭാഗത്ത് ഫോഗ് ലൈറ്റുകൾക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന ഡിആർഎല്ലുകൾ എൽഇഡിയാണെങ്കിലും മറ്റ് ലൈറ്റിംഗ് എല്ലാം ഹാലോജൻ ആണ്. താഴേക്ക് ചരിഞ്ഞ ഷാർപ്പ് ബോണറ്റ് ഷാർക്ക്-നോസിനെയാണ് ഓർമപ്പെടുത്തുന്നത്. അതിൽ ഒരു ബ്ലാക്ക് ഗ്രില്ലും ഇഴുകിച്ചേരുന്നുണ്ട്.

MOST READ: അടിമുടി മാറ്റത്തോടെ 2021 കിക്‌സിനെ വെളിപ്പെടുത്തി നിസാൻ

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ക്രോം അലങ്കാരത്തിന്റെ നേർത്ത സ്ട്രിപ്പ് മുൻവശത്തെ മുഴുവനായും പ്രവർത്തിക്കുന്നു. ഇത് കാറിന് മുൻവശത്ത് നിന്ന് പ്രീമിയം അനുഭവമാണ് നൽകുന്നത്. കൂടാതെ സെൻട്രൽ എയർ ഡാം ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗത്തേക്ക് സ്ഥാപിക്കുകയും കറുപ്പിൽ പൂർത്തിയാക്കുകയും ചെയ്യുന്നു.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

വശങ്ങളിലേക്ക് നീങ്ങുമ്പോൾ ടാറ്റ ആൾ‌ട്രോസിന്റെ സൈഡ് പ്രൊഫൈലിന് ഒരു ഉയർന്ന വിൻഡോ ലൈൻ ലഭിക്കുന്നു. അത് ഹാച്ച്ബാക്കിന് സ്പോർട്ടിയർ നിലപാടാണ് നൽകുന്നത്. വിൻഡോ ലൈൻ പിൻഭാഗത്തേക്ക് തിരിയുകയും കറുത്ത ഘടകങ്ങളിൽ പൂർത്തിയാക്കുകയും ചെയ്യുന്നു. 16 ഇഞ്ച്, ഫോർ-സ്‌പോക്ക്, ഡ്യുവൽ-ടോൺ ലേസർ-കട്ട് അലോയ് വീലുകളും മനോഹരമാണ്.

MOST READ: 3.06 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ; ഇയർ എൻഡ് ഓഫറുമായി മഹീന്ദ്ര

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

പിൻ‌ഡോർ ഹാൻ‌ഡിലുകൾ‌ സി-പില്ലറുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇത് ഹാച്ച്ബാക്കിന് വൃത്തിയുള്ളതും സ്പോർ‌ട്ടി പ്രൊഫൈലും നൽകുന്നു. 90 ഡിഗ്രി തുറക്കാവുന്ന ഡോറുകളും ആൾട്രോസിന്റെ ശ്രദ്ധാകേന്ദ്രമാണ്. പിൻവശത്തേക്ക് നോക്കിയാൽ ആദ്യം കണ്ണിൽപ്പെടുക മെലിഞ്ഞ ടെയിൽ ലൈറ്റ് യൂണിറ്റുകൾ തന്നെയാണ്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

അവ കറുത്ത നിറത്തിൽ പൂർത്തിയാക്കിയത് കൂടുതൽ പ്രീമിയം ലുക്ക് നൽകാൻ സഹായിച്ചിട്ടുണ്ട്. അതോടൊപ്പം പിന്നിൽ ധാരാളം പിയാനോ ബ്ലാക്ക് ഫിനിഷുകൾ ഉണ്ട്. ക്രോമിൽ പൂർത്തിയാക്കിയ ഒരേയൊരു കാര്യം ബൂട്ടിന്റെ മധ്യഭാഗത്തുള്ള ‘ആൾ‌ട്രോസ്', ടാറ്റ ബാഡ്‌ജിംഗ് എന്നിവയാണ്. മൊത്തത്തിൽ കാഴ്ച്ചയിൽ ഏവരുടെയും മനംമയക്കുന്ന അതിശയകരവും സ്പോർ‌ട്ടിയറുമായ രൂപമാണ് ടാറ്റ ആൾ‌ട്രോസിനുള്ളത്.

MOST READ: സെൽറ്റോസ് ഇവി 2021 വിപണിയിലെത്തിക്കാനൊരുങ്ങി കിയ

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇന്റീരിയറും സവിശേഷതകളും

കാറിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴും ആദ്യം ശ്രദ്ധിക്കുക വാഹനത്തിനകത്തെ മികച്ച സ്പേസാണ്. ആൾ‌ട്രോസിന്റെ ക്യാബിൻ‌ തന്നെ ഒരു പുതിയ ലെവൽ‌ പ്രീമിയം-നെസ് വാഗ്ദാനം ചെയ്യുന്നതും കൗതുകകരമാണ്. നല്ല പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഡാഷ്‌ബോർഡിൽ വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം ഫാബ്രിക് അപ്ഹോൾസ്റ്ററിക്ക് പ്രീമിയവും സെന്റർ കൺസോളിലെ എല്ലാ നോബുകളും ബട്ടണുകളും മികച്ചതാണ്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ഏഴ് ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് മറ്റൊരു ആകർഷണം. ഈ സിസ്റ്റം ആപ്പിൾ കാർപ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോയ്ക്കും അനുയോജ്യമാണ്. ഡാഷ്‌ബോർഡിൽ എല്ലായിടത്തും ആംബിയന്റ് ലൈറ്റിംഗും ഉണ്ട്. ഓഡിയോയ്‌ക്കും മറ്റുള്ളവയ്‌ക്കുമായി മൗണ്ട് കൺട്രോളുള്ള സ്‌പോർട്ടി ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ത്രീ-സ്‌പോക്ക് വീൽ നല്ല ലെതർ കൊണ്ട് പൊതിഞ്ഞാണ് പൂർത്തിയാക്കിയിരിക്കുന്നത്. സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങളിൽ ഇടതുവശത്ത് ഇൻഫോടെയ്ൻമെന്റ് സിസ്റ്റനും വലതുവശത്ത് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ക്രൂയിസ് കൺട്രോൾ ക്രമീകരണങ്ങൾക്കുമായാണ് സജ്ജീകരിച്ചത്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനെക്കുറിച്ച് പറയുമ്പോൾ ഇത് ഒരു സെമി ഡിജിറ്റൽ കൺസോളാണ്. അതിൽ അനലോഗ് സ്പീഡോമീറ്റർ ഉൾപ്പെടുന്നു. ശേഷിക്കുന്ന എല്ലാ ഭാഗങ്ങൾക്കും ഡിജിറ്റൽ ഡിസ്പ്ലേയാണ് ഒരുക്കിയിരിക്കുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

പ്രീമിയം ഫാബ്രിക് അപ്ഹോൾസ്റ്ററിയിൽ പൊതിഞ്ഞ വലിയ സീറ്റുകൾ സുഖപ്രദമായ പൊസിഷനാണ് നൽകുന്നത്. ഡ്രൈവർക്കും ഫ്രണ്ട് പാസഞ്ചറിനും സ്ലൈഡിംഗ് സെൻട്രൽ ആംസ്ട്രെസ്റ്റുകൾ ലഭിക്കുന്നു. എന്നിരുന്നാലും ഡ്രൈവറുടെ വശത്ത് മാത്രമേ സീറ്റ് ഉയരം ക്രമീകരിക്കാനാകൂ. എ ഇത് ടിൽറ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് വീൽ ക്രമീകരണങ്ങൾക്കൊപ്പം ശരിയായ ഡ്രൈവിംഗ് പൊസിഷൻ കണ്ടെത്താൻ സഹായിക്കും.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ഹെഡ് റൂമിനും ലെഗ് റൂമിനും അൽപ്പം കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും പിന്നിലെ സീറ്റുകൾക്ക് മാന്യമായ ലാറ്ററൽ സ്പേസ് ആണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും പിന്നിൽ മൂന്ന് പേർക്ക് സുഖമായി യാത്ര ചെയ്യാനാകും. കൂടാതെ സെൻട്രൽ ആംസ്ട്രെസ്റ്റും സെൻട്രൽ എസി വെന്റുകളും പിൻസീറ്റ് യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

345 ലിറ്റർ ബൂട്ട് സ്പേസുമായാണ് ടാറ്റ ആൾട്രോസ് വരുന്നത്. കൂടുതൽ സ്ഥലം ആവശ്യമുണ്ടെങ്കിൽ 60:40 സ്പ്ലിറ്റ് റിയർ സീറ്റ് മടക്കിവെച്ച് ലഗേജ് വഹിക്കാനുള്ള ശേഷി 665 ലിറ്ററായി ഉയർത്താനും സാധിക്കും. സെൻസറുകൾക്കൊപ്പം റിവേഴ്സ് പാർക്കിംഗ് ക്യാമറയും അഡാപ്റ്റീവ് മാർഗനിർദ്ദേശങ്ങളും കാറിലുണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിനും ഹാൻഡിലിംഗും

1.5 ലിറ്റർ, നാല് സിലിണ്ടർ റിവോട്ടോർഖ് യൂണിറ്റാണ് ടാറ്റ ആൾട്രോസ് ഡീസലിന് കരുത്തേകുന്നത്. ഇത് നെക്സോണിൽ കാണുന്ന അതേ യൂണിറ്റാണ്. ഈ എഞ്ചിൻ 4000 rpm-ൽ പരമാവധി 90 bhp പവറും 1250 മുതൽ 3000 rpm വരെ 200 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. സാറ്റാൻഡേർഡ് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഡീസൽ വേരിയന്റെ തെരഞ്ഞെടുക്കാൻ സാധിക്കുക.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ഡ്രൈവിബിലിറ്റിയെക്കുറിച്ച് പറയുമ്പോൾ ഡീസൽ യൂണിറ്റിന് നല്ല ഇനിഷ്യൽ പിക്കപ്പ് ഇല്ല എന്നത് നിരാശാജനകമാണ്. മിഡ് റേഞ്ച് മികച്ചതാണെങ്കിലും ടോപ്പ് എൻഡും അത്ര പോര എന്ന അഭിപ്രായമാണ് ഞങ്ങൾക്കുള്ളത്. സിറ്റി ഡ്രൈവിംഗിനാണ് എഞ്ചിൻ ഏറ്റവും കാര്യക്ഷമം. കനത്ത സ്റ്റോപ്പ്-ഗോ ട്രാഫിക് സാഹചര്യങ്ങളിൽ പോലും സുഖപ്രദമായ ഡ്രൈവിംഗ് വാഹനത്തിലെ ലൈറ്റ്-ക്ലച്ച് അനുവദിക്കുന്നു.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

പ്രീമിയം ഹാച്ച്ബാക്കിലെ ഗിയർ ഷിഫ്റ്റുകളും അത്ര മികച്ചതല്ല. അതിനാൽ ഒരാൾ പ്രതീക്ഷിച്ചത്ര വേഗത്തിൽ ക്വിക്ക് ഷിഫ്റ്റുകൾ നടത്താൻ ഡ്രൈവറിന് സാധിക്കുന്നില്ല. ധാരാളം ടർബോ ലാഗ് ഉള്ളത് ആൾ‌ട്രോസ് ഡീസലിന്റെ ഒരു പോരായ്മയാണ്. ഇക്കോ, സിറ്റി എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളും കാറിന് ലഭിക്കുന്നു.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

‘സിറ്റി' മോഡിലെ ത്രോട്ടിൽ പ്രതികരണം മാന്യമാണെങ്കിലും ‘ഇക്കോ' മോഡിലെ കാർ ശരിക്കും മന്ദഗതിയിലാണ് നീങ്ങുന്നത്. സസ്പെൻഷൻ സജ്ജീകരണത്തിലേക്ക് നോക്കിയാൽ ആൾട്രോസ് ഹൈവേയിലെ ഉയർന്ന വേഗതിയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കും.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

കാറിലെ ബ്രേക്കിംഗുംം‌ മികച്ചതാണ്. കൂടാതെ കുറഞ്ഞ സമയത്തിനുള്ളിൽ‌ കാർ‌ നിർ‌ത്താനും സാധിക്കും. പിൻവശത്ത് എ‌ബി‌എസും ടാറ്റ ഒരുക്കിയിട്ടുണ്ട്. ആൾട്രോസ് ശരിക്കും തിളങ്ങുന്നത് ഹാൻഡിലിംഗിലാണ്. പ്രീമിയം ഹാച്ച്ബാക്കിലെ പുതിയ ‘ആൽഫ' പ്ലാറ്റ്ഫോം എല്ലാ വേഗതയിലും മികച്ച ബാലൻസാണ് വാഗ്ദാനം ചെയ്യുന്നത്.

പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മിന്നും താരം; ആൾട്രോസ് ഡീസലിന്റെ റിവ്യൂ വിശേഷങ്ങൾ

ആൾ‌ട്രോസിന്റെ മൈലേജ് അറിയാനും ആളുകൾക്ക് കൗതുകം കാണും. ഹാച്ച്ബാക്ക് നഗരത്തിൽ 14 മുതൽ 17 കിലോമീറ്റർ വരെയും ഹൈവേയിൽ 19 മുതൽ 22 കിലോമീറ്റർ വരെ ഇന്ധനക്ഷമതയുമാണ് റിവ്യൂ ഘട്ടത്തിഷ നൽകിയത്.

Most Read Articles

Malayalam
English summary
Tata Altroz Diesel Review, Read in Malayalam
Story first published: Wednesday, December 9, 2020, 17:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X