ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

Written By:

കഴിഞ്ഞ വര്‍ഷമാണ് പുത്തന്‍ ഫോര്‍ച്യൂണറിനെ ടൊയോട്ട ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. മുന്‍കാല ഫോര്‍ച്യൂണറുകളുടെ 'കൊഴുത്തുരുണ്ട' മുഖഭാവത്തില്‍ നിന്നും തികച്ചും വേറിട്ടുള്ള സ്‌പോര്‍ടിയര്‍ ഡിസൈന്‍ ശൈലിയാണ് പുത്തന്‍ ഫോര്‍ച്യൂണര്‍ കൈവരിച്ചിരിക്കുന്നത്.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

കൂടുതല്‍ മികവേറിയ, കരുത്തുറ്റ എസ്‌യുവിയാണ് പുതിയ ഫോര്‍ച്യൂണറെന്ന ടൊയോട്ടയുടെ വാദത്തെ പിന്തുണയ്ക്കാന്‍ പുതിയ എക്സ്റ്റീരിയര്‍ ഡിസൈന്‍ ശൈലിക്ക് സാധിക്കുന്നുണ്ട്.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

എന്നാല്‍ ടൊയോട്ടയുടെ വാദം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണോ? നീണ്ട റോഡ് യാത്രകള്‍ക്കുള്ള മികച്ച ഓപ്ഷനാണോ പുതിയ ഫോര്‍ച്യൂണര്‍ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പ് എന്ന് പരിശോധിക്കാം —

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

എക്‌സ്റ്റീരിയര്‍

ആദ്യ കാഴ്ചയില്‍ തന്നെ പുതിയ ഫോര്‍ച്യൂണറിന്റെ സ്‌പോര്‍ടി മുഖച്ഛായ ആരും ശ്രദ്ധിച്ച് പോകും. മുന്‍തലമുറകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ചുവട് മാറ്റമാണ് പുത്തന്‍ ഫോര്‍ച്യൂണറില്‍ ടൊയോട്ട സ്വീകരിച്ചിരിക്കുന്നത്.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

പുതുപുത്തന്‍ ഡിസൈനും, അഗ്രസീവ് സ്റ്റൈലിംഗും ഫോര്‍ച്യൂണറിന് വേറിട്ട പുതുമ നല്‍കുന്നു. വളരെ ഉയരത്തിലുള്ള ബമ്പര്‍ ലൈന്‍, ചരിഞ്ഞിറങ്ങുന്ന ഫ്രണ്ട് ഗ്രില്‍, ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള മൂര്‍ച്ചയേറിയ ഹെഡ്‌ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ മുഖരൂപം.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

ഗ്രില്ലിനും, ഫോഗ് ലാമ്പുകള്‍ക്കും ലഭിച്ച ക്രോം ഫിനിഷാണ് മറ്റൊരു ഡിസൈന്‍ വിശേഷം.

Trending On DriveSpark Malayalam:

'കാര്‍ കീയില്‍ എന്തിരിക്കുന്നു?'; കൈപിടിയിലെ ചില വിസ്മയങ്ങള്‍

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

സൈഡ്‌ലൈനുകളുടെ പശ്ചാത്തലത്തില്‍, പിന്‍വശത്ത് നിന്നും നോക്കിയാല്‍ മസ്‌കുലാര്‍ ആന്‍ഡ് മോഡേണാണ് പുതിയ ഫോര്‍ച്യൂണര്‍.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

റിയര്‍ വിന്‍ഡ്ഷീല്‍ഡും, പ്രൗഢി വിളിച്ചോതുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകളും ഫോര്‍ച്യൂണറിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

ഇന്റീരിയര്‍

വിശാലമായ അകത്തളമാണ് ഫോര്‍ച്യൂണറിന്റെ ഉള്ളില്‍ ഒരുങ്ങിയിട്ടുള്ളത്.

Trending On DriveSpark Malayalam:

കാറില്‍ നിന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യരുതെന്ന് പറയാന്‍ കാരണം

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

Recommended Video - Watch Now!
[Malayalam] Jeep Compass Launched In India - DriveSpark
ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

മനോഹരമായ ഡാഷ്‌ബോര്‍ഡ്, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ഗിയര്‍ഷിഫ്റ്റ്, ലെവര്‍, സ്റ്റീയറിംഗ് വീല്‍ എന്നിവ ഫൊക്‌സ് ലെതര്‍ റാപ്പിംഗ് നേടിയതാണ്. ആകെമൊത്തം ഫോര്‍ച്യൂണറിന്റെ ഇന്റീരിയറില്‍ ആഢംബരം അനുഭവപ്പെടും എന്ന കാര്യം ഉറപ്പ്.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

ഡ്രൈവര്‍ സീറ്റിനെ എട്ട് വിധത്തില്‍ ഇലക്ട്രോണിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ പുതിയ ഫോര്‍ച്യൂണറില്‍ സാധിക്കും. എല്‍ഇഡി ക്യാബിന്‍ ലൈറ്റുകളും, ഇന്‍സ്ട്രമെന്‍ ക്ലസ്റ്ററില്‍ ഒരുങ്ങിയ എല്‍സിഡി ഡിസ്‌പ്ലേയും ഫോര്‍ച്യൂണറിലെ ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

അതേസമയം, സണ്‍റൂഫിന്റെ അഭാവം ഉപഭോക്താക്കളെ ഒരുപരിധി വരെ നിരാശപ്പെടുത്താം. രണ്ട്, മൂന്ന് നിരകളിലേക്കുള്ള എസി വെന്റുകള്‍ റൂഫില്‍ സ്ഥിതി ചെയ്യുന്നതാണ് സണ്‍റൂഫിന് വിനയായത്.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

രണ്ടാം നിരയില്‍ ഉയരമേറിയ യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഹെഡ്‌റൂം, ലെഗ്‌റൂം സ്‌പെയ്‌സുകള്‍ പ്രദാനം ചെയ്യാന്‍ ഫോര്‍ച്യൂണറിന് സാധിക്കുന്നുണ്ട്.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

ഇനി കൂടുതല്‍ സ്ഥലം വേണമെന്നുണ്ടെങ്കില്‍ സീറ്റുകള്‍ പിന്നിലേക്ക് നീക്കാവുന്നതുമാണ്. എന്നാല്‍ മൂന്നാം നിരയിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ ഒരല്‍പം മാറും.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

കുറഞ്ഞ ഹെഡ്‌റൂം പശ്ചാത്തലത്തില്‍ മൂന്നാം നിരയില്‍ ഉയരമേറിയ യാത്രക്കാര്‍ക്ക് സഞ്ചാരം അത്ര സുഖകരമാകില്ല. എന്തായാലും മുന്‍തലമുറകളെക്കാളും വിശാലമായ അകത്തളമാണ് പുതിയ ടൊയോട്ട ഫോര്‍ച്യൂണറിന്.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

സുരക്ഷ

ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്‌റ്റോടുള്ള സ്റ്റബിലിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ടൊയോട്ട ഫോര്‍ച്യൂണറിന്റെ സുരക്ഷാ മുഖം.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

ഇന്നോവയില്‍ ഒരുങ്ങുന്ന 2.8 ലിറ്റര്‍ ടര്‍ബ്ബോചര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് ടൊയോട്ട ഫോര്‍ച്യൂണറും എത്തുന്നത്. 3,400 rpm ല്‍ 174.5 bhp കരുത്തും 1,600-2,400 rpm ല്‍ 420 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 2.8 ലിറ്റര്‍ എഞ്ചിന്‍.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ ഫോര്‍ച്യൂണറില്‍ ടൊയോട്ട ലഭ്യമാക്കുന്നുണ്ട്. ഫോര്‍-വീല്‍ ലോ (L4) മോഡില്‍ മാത്രമാണ് ഫോര്‍ച്യൂണറിലെ ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ പ്രവര്‍ത്തിക്കുക.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

കുത്തനെയുള്ള ഇറക്കത്തില്‍ ആവശ്യമായ ടയറിന് സ്വമേധയാ ബ്രേക്ക് നല്‍കി എസ്‌യുവിയുടെ നിയന്ത്രണം ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ ഏറ്റെടുക്കും.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

കയറ്റം കയറുമ്പോഴും L4 മോഡ് തെരഞ്ഞെടുക്കേണ്ടതുണ്ട്. ഫോര്‍ച്യൂണറിന്റെ ഡീസല്‍ പതിപ്പുകളില്‍ മാത്രമാണ് 4x4 ഓപ്ഷനെ ടൊയോട്ട നല്‍കുന്നത്.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

പവര്‍, ഇക്കോ എന്നീ രണ്ട് ഡ്രൈവിംഗ് മോഡുകളാണ് ഫോര്‍ച്യൂണറില്‍ ഒരുങ്ങുന്നത്. പവര്‍ മോഡില്‍ ത്രോട്ടില്‍ റെസ്‌പോണ്‍സ് കൂടുതല്‍ അഗ്രസീവാകും. മികവേറിയ ഇന്ധനക്ഷമതയാണ് ഇക്കോ മോഡ് പ്രദാനം ചെയ്യുക.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

ബോഡി-ഓണ്‍-ഫ്രെയിം ചാസിയില്‍ ഒരുങ്ങുന്ന ഫോര്‍ച്യൂണറില്‍ 225 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഉയര്‍ന്ന വേഗതയിലും സ്ഥിരത പുലര്‍ത്താന്‍ ടൊയോട്ട ഫോര്‍ച്യൂണറിന് സാധിക്കുന്നുണ്ട്.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

എന്നാല്‍ വളവുകളില്‍ എസ്‌യുവിയുടെ ബോഡി-റോള്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെടും.

ടൊയോട്ടയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഫോര്‍ച്യൂണര്‍ ഉയരുന്നുണ്ടോ — റിവ്യൂ

ടൊയോട്ട ഫോര്‍ച്യൂണര്‍ വാങ്ങണമോ?

കാഴ്ചയില്‍ വന്ന രൂപമാറ്റം തന്നെയാണ് പുതിയ ഫോര്‍ച്യൂണറിന്റെ ഹൈലൈറ്റ്. 31,91,300 രൂപയാണ് പുതിയ ടൊയോട്ട ഫോര്‍ച്യൂണറിന്റെ എക്‌സ്‌ഷോറൂം വില (മുംബൈ). ദീര്‍ഘദൂരയാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ് പുത്തന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #car reviews #review #റിവ്യൂ
English summary
Review: Toyota Fortuner — The Perfect Road Trip Companion. Read in Malayalam.
Story first published: Monday, November 20, 2017, 18:28 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark