മാരുതിയുടെ നാല് മോഡലുകള്‍ക്ക് തിരിച്ചുവിളി

Posted By:

മാരുതി സുസൂക്കി 4 മോഡലുകള്‍ തിരിച്ചു വിളിച്ചു. 1492 മോഡലുകളാണ് ആകെ തിരിച്ചു വിളിച്ചിട്ടുള്ളത്. സ്റ്റീയറിംഗ് കോളത്തിന്റെ തകരാറാണ് തിരിച്ചുവിളിക്കു പിന്നില്‍ എന്നറിയുന്നു. എന്നാല്‍, എന്താണ് ശരിയായ പ്രശ്‌നം എന്നത് കൃത്യമായി വിശദീകരിക്കാന്‍ മാരുതി തയ്യാറായിട്ടില്ല.

ഉപഭോക്തൃപരിചരണത്തിൽ മാരുതി ഒന്നാമത്

പ്രശ്‌നമുള്ള കാറുകളുടെ ഘടകഭാഗങ്ങള്‍ മാറ്റി ഘടിപ്പിക്കുമെന്ന് മാരുതി വ്യക്തമാക്കുന്നുണ്ട്. സ്റ്റീയറിംഗ് കോളം പൂര്‍ണമായും മാറ്റി സ്ഥാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

To Follow DriveSpark On Facebook, Click The Like Button
Maruti Suzuki To Recall 4 Models Over Faulty Steering

എര്‍റ്റിഗ, സ്വിഫ്റ്റ് ഹാച്ച്ബാക്ക്, ഡിസൈര്‍ സെഡാന്‍, എ-സ്റ്റാര്‍ എന്നീ മോഡലുകളാണ് തിരിച്ചുവിളിക്ക് വിധേയമായിട്ടുള്ളത്. എ-സ്റ്റാര്‍ ഹാച്ച്ബാക്ക് ഇതിനകം തന്നെ ഉല്‍പാദനം അവസാനിപ്പിച്ച മോഡലാണ്.

2013 ഒക്ടോബര്‍ 19നും 26നും ഇടയില്‍ നിര്‍മിച്ചവയാണ് സ്റ്റീയറിംഗ് കോളം തകരാറുള്ള വാഹനങ്ങള്‍.

മാരുതി എസ്റ്റാർ യുഗം അവസാനിച്ചു

ഉപഭോക്താവിന് യാതൊരു ചെലവുമില്ലാതെ തകരാറുള്ള വാഹനങ്ങളുടെ സ്റ്റീയറിംഗ് കോളം മാറ്റി നല്‍കുമെന്ന് മാരുതി സുസൂക്കിയുടെ പത്രക്കുറിപ്പ് പറയുന്നു.

സന്തോഷ് പണ്ഡിറ്റ് എന്തുകൊണ്ട് മാരുതിയെ സ്നേഹിക്കുന്നു?

കമ്പനിയുടെ മറ്റൊരു വാഹനത്തിനും ഇത്തരം പ്രശ്‌നങ്ങളില്ലെന്നും തിരിച്ചുവിളിച്ച വാഹനങ്ങളുടെ സ്റ്റീയറിംഗ് കോളം മാത്രമാണ് റിപ്പയര്‍ ചെയ്യുകയെന്നും മാരുതി അറിയിക്കുന്നുണ്ട്. രാജ്യത്തെ സര്‍വീസ് സെന്ററുകളിലേക്ക് പുതിയ സ്റ്റീയറിംഗ് കോളങ്ങള്‍ അയച്ചുനല്‍കി അതാതിടങ്ങളില്‍ സര്‍വീസ് ചെയ്തുനല്‍കുമെന്നും മാരുതി വ്യക്തമാക്കി.

English summary
Maruti Suzuki has said it will recall 4 models from its vehicle lineup. Vehicles which are affected by this recall are Ertiga MPV, Swift hatchback, DZire compact sedan and A-Star, a model that's already been discontinued.
Story first published: Wednesday, November 27, 2013, 16:27 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark