പുതിയ ഡിസ്‌കവറി ഏപ്രില്‍ 16ന്

Posted By:

ഡിസ്‌കവറിയുടെ പുതിയ പതിപ്പ് ലോഞ്ച് ചെയ്യാനുള്ള പദ്ധതികളുമായി ലാന്‍ഡ് റോവര്‍ രംഗത്തുവന്നത് ഇക്കഴിഞ്ഞ ജനീവ മോട്ടോര്‍ഷോയിലാണ്. പുതിയ വാര്‍ത്തകള്‍ പറയുന്നു, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി ഏപ്രില്‍ 16ന് ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ അവതരിപ്പിക്കപ്പെടുമെന്ന്.

ഇപി ജയരാജനും ലാൻഡ് റോവർ ഡിസ്കവറിയും

പുതുക്കിയ ഡിസ്‌കവറിയെക്കുറിച്ച് ഏറെയൊന്നും പുറത്തുപറയാന്‍ ലാന്‍ഡ് റോവര്‍ തയ്യാറാവുന്നില്ല. ഒരു ടീസര്‍ ചിത്രവും ഒരു ടീസര്‍ വീഡിയോയും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. ടീസര്‍ ചിത്രത്തില്‍ നിന്ന് കാര്യമായൊന്നും കണ്ടെടുക്കാന്‍ കഴിയില്ല. ഇന്റീരിയര്‍ ചിത്രമാണിത്. വീഡിയോയിലും അവ്യക്തതയുണ്ടെങ്കിലും കാറിന്റെ പുതിയ തീം ഏതാണ്ട് മനസ്സിലാക്കിയെടുക്കാന്‍ സഹായകമാണ്.

ലാൻഡ് റോവർ 'പട്ട് യാത്ര'

ലാന്‍ഡ് റോവര്‍ എന്ന ബ്രാന്‍ഡിനെ രൂപപ്പെടുത്താത്തുന്നതില്‍ 25 വര്‍ഷത്തെ ഐതിഹാസികജീവിതം പിന്നിട്ട ഡിഫന്‍ഡര്‍ എസ്‌യുവി വഹിച്ച പങ്ക് ചെറുതല്ലെന്ന് ചൂണ്ടിക്കാട്ടുന്നു കമ്പനിയുടെ ഡിസൈന്‍ ഡയറക്ടറായ ജെറി മക്‌ഗോവേണ്‍.

പുതിയ കാലത്തിന്റെയും ഭാവിയുടെയും വാഹനപ്രേമികളില്‍ വൈകാരിക അടുപ്പം സൃഷ്ടിക്കാന്‍ ശേഷിയുള്ളതായിരിക്കും പുതിയ ലാന്‍ഡ് റോവറെന്ന് ജെറി വ്യക്തമാക്കുന്നു.

ഡിസ്കവറിക്ക് 25 വയസ്സ്

ലാന്‍ഡ് റോവറിന്റെ നിലവിലുള്ള എല്ലാ മോഡലുകളില്‍ നിന്നുമുള്ള ശില്‍പമാതൃകകള്‍ പുതിയ ഡിസ്‌കവറിയിലേക്ക് ആവാഹിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

<center><iframe width="100%" height="450" src="//www.youtube.com/embed/XH93m6FoRI8" frameborder="0" allowfullscreen></iframe></center>

Cars താരതമ്യപ്പെടുത്തൂ

ലാന്‍ഡ് റോവര്‍ ഡിസ്കവറി4
ലാന്‍ഡ് റോവര്‍ ഡിസ്കവറി4 വേരിയന്റ്‌ തെരഞ്ഞെടുക്കൂ
-- താരതമ്യത്തിന് കാര്‍ തെരഞ്ഞെടുക്കൂ --
English summary
In a few weeks time the British car manufacturer will be showcasing its new Discovery on 16th April at New York Auto Show.
Please Wait while comments are loading...

Latest Photos