ഡ്രൈവ്സ്പാർക്ക്, ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ചെയ്യുന്നു

Written By:

ഇന്ത്യയുടെ ചെറുസെഡാൻ വിപണിയിലേക്കുള്ള ഫോഡിന്റെ സംഭാവനയാണ് ഫിഗോ ആസ്പയർ. ഈ വാഹനം ഞങ്ങൾ ടെസ്റ്റ് ചെയ്യുകയാണിന്ന്. രാജസ്താനിലെ ഉദയ്പൂരിൽ വെച്ചാണ് മീഡിയോ ഡ്രൈവ് നടക്കുന്നത്.

അടുത്ത ദിവസങ്ങളിൽ ഫോഡ് ആസ്പയറിന്റെ സമ്പൂർണ ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ട് മലയാളത്തിൽ വായിക്കാം. താഴെ ഈ വാഹനത്തെക്കുറിച്ച് ഇതുവരെ ലഭ്യമായ വിവരങ്ങൾ പങ്കുവെക്കുന്നു.

ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ചെയ്യുന്നു

രണ്ട് പെട്രോൾ എൻജിനും ഒരു ഡീസൽ എൻജിനുമാണ് ഫോഡ് ഫിഗോ ആസ്പയർ മോഡലിനുള്ളത്. മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഘടിപ്പിച്ച് ഈ വാഹനം വിപണി പിടിക്കും.

ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ചെയ്യുന്നു

1.2 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിന് 86.8 കുതിരശക്തിയാണ് കരുത്ത്. 1.5 ലിറ്റർ ശേഷിയുള്ള പെട്രോൾ എൻജിൻ 110.5 കുതിരശക്തി ഉൽപാദിപ്പിക്കും. 1.5 ലിറ്ററിന്റെയാണ് ഫോഡ് ആസ്പയറിലെ ഡീസൽ എൻജിൻ. ഇതുൽപാദിപ്പിക്കുന്നത് 98.6 കുതിരശക്തിയാണ്.

ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ചെയ്യുന്നു

1.2 ലിറ്റർ പെട്രോൾ എൻജിൻ പതിപ്പ് ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് നൽകുന്നുണ്ട്. 1.5 ലിറ്റർ പെട്രോൾ എൻജിനാകട്ടെ ലിറ്ററിന് 17 കിലോമീറ്റർ മൈലേജ് നൽകുന്നു. 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിൻ നൽകുന്നത് ലിറ്ററിന് 25.83 കിലോമീറ്റർ മൈലേജാണ്.

ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ചെയ്യുന്നു

ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ചും ആസ്പയർ വിപണിയിൽ ലഭിക്കുന്നതാണ്. 1.5 ലിറ്റർ പെട്രോൾ എൻജിനോടൊപ്പമാണ് സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സംവിധാനം ചേർക്കുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ശേഷിയുള്ള ഡീസൽ എൻജിനിലും ചേർക്കുക 5 സ്പീഡ് മാന്വൽ‌ ഗിയർബോക്സാണ്.

ഫോഡ് ഫിഗോ ആസ്പയർ ടെസ്റ്റ് ചെയ്യുന്നു

വാഹനത്തിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ എല്ലാ ഫോഡ് ഡീലർഷിപ്പുകളിലും ആസ്പയർ ബുക്കിങ് സ്വീകരിക്കുന്നുണ്ട്. 50,000 രൂപയാണ് അഡ്വാൻസ് ആയി നൽകേണ്ടത്.

English summary
Ford Figo Aspire Compact Sedan Being Tested In India By Us.
Story first published: Wednesday, July 15, 2015, 11:54 [IST]
Please Wait while comments are loading...

Latest Photos