മാര്‍പാപ്പയുടെ ഫെരാരി എന്‍സോ സൂപ്പര്‍കാര്‍ ലേലത്തിന്

Written By:

ഫെരാരിയും മാര്‍പാപ്പയും തമ്മിലെന്ത് എന്നാണോ ചോദ്യം? എന്നും യുവാക്കളെ കൈകാര്യം ചെയ്യാനാണ് വത്തിക്കാന്‍ എക്കാലത്തും പ്രയാസപ്പെട്ടിട്ടുള്ളത്. റിബലുകളുണ്ടാവുക യുവാക്കള്‍ക്കിടയിലാണ്. കമ്യൂണിസ്റ്റുകളുണ്ടാവുക യുവാക്കള്‍ക്കിടയിലാണ്. ഇക്കൂട്ടരെ കൈയില്‍ കിട്ടിയാല്‍ ലോകം തന്നെ കൈയിലൊതുങ്ങി എന്നാണര്‍ഥം.

ഇക്കാരണത്താല്‍ തന്നെയാണ് ഫെരാരി തങ്ങളുടെ ഒരു കാര്‍മോഡല്‍ പോപ്പിന് സമ്മാനിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന് വിസമ്മമൊന്നും ഉണ്ടാകാതിരുന്നത്. എന്തായാലും, പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് സമ്മാനിക്കപ്പെട്ട ഫെരാരി എന്‍സോ ഇപ്പോള്‍ ലേലത്തിന് ഒരുക്കിയിരിക്കുകയാണ് കമ്പനി.

മാര്‍പാപ്പയുടെ ഫെരാരി എന്‍സോ സൂപ്പര്‍കാര്‍ ലേലത്തിന്

ഫെരാരി മാര്‍പാപ്പയ്ക്ക് സമ്മാനിച്ചത് അവസാനം നിര്‍മിച്ച എന്‍സോ മോഡലായിരുന്നു. ആകെ 400 ഫെരാരി എന്‍സോകള്‍ മാത്രമേ ഫെരാരി പുറത്തിറക്കിയിരുന്നുള്ളൂ. ഇവയെല്ലാം ഇപ്പോള്‍ വിഖ്യാതരായ കാര്‍ കലക്ടര്‍മാരുടെയോ കാര്‍ഭ്രാന്തന്മാരായ സമ്പന്നരുടെ പക്കലോ ആണുള്ളത്.

മാര്‍പാപ്പയുടെ ഫെരാരി എന്‍സോ സൂപ്പര്‍കാര്‍ ലേലത്തിന്

ഫെരാരിയുടെ സ്ഥാപകനായ എന്‍സോ ഫെരാരിയുടെ പേരാണ് നല്‍കിയിരിക്കുന്നത് എന്നത് ഈ മോഡലിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

മാര്‍പാപ്പയുടെ ഫെരാരി എന്‍സോ സൂപ്പര്‍കാര്‍ ലേലത്തിന്

രസകരമായ ഒരു സംഗതി, ഈ കാര്‍ ആരും കാര്യമായി ഉപയോഗിക്കുകയുണ്ടായില്ല ഇതുവരെ എന്നതാണ്. വെറും 180 കിലോമീറ്റര്‍ മാത്രമാണ് ഈ വാഹനം ഓടിയിട്ടുള്ളത്.

മാര്‍പാപ്പയുടെ ഫെരാരി എന്‍സോ സൂപ്പര്‍കാര്‍ ലേലത്തിന്

2005ല്‍ ഈ വാഹനം സമ്മാനിക്കപ്പെടുമ്പോള്‍ പോപ്പിന് അത്യാവശ്യം പ്രായമൊക്കെ ആയിരുന്നു. ഫെരാരി ഓടിക്കാനുള്ള ചെറുപ്പം അദ്ദേഹത്തിന് വിട്ടതിനാലും വത്തിക്കാനില്‍ ഈ വാഹനമോടിക്കാന്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ വാഹനം അങ്ങനെ കുറെക്കാലം കിടന്നു.

മാര്‍പാപ്പയുടെ ഫെരാരി എന്‍സോ സൂപ്പര്‍കാര്‍ ലേലത്തിന്

പോപ്പിന്റെ അനുഗ്രഹമുള്ള കാര്‍ വാങ്ങാന്‍ ആളില്ലാതിരിക്കുക എന്നത് അസാധ്യമാണല്ലോ? ആര്‍എം ഓക്ഷന്‍സാണ് ഈ കാര്‍ ലേലത്തിന് വെക്കുന്നത്.

മാര്‍പാപ്പയുടെ ഫെരാരി എന്‍സോ സൂപ്പര്‍കാര്‍ ലേലത്തിന്

2015 ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള തിയ്യതികളില്‍ പോപ്പിന്റെ ഫെരാരി എന്‍സോ ലേലം ചെയ്യും. വാഹനത്തിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ് വരുന്നവര്‍ വന്‍ വിലയ്ക്ക് വിളിക്കുമെന്നാണ് ആര്‍എം ഓക്ഷന്‍സിന്റെ പ്രതീക്ഷ.

കൂടുതല്‍... #ferrari
English summary
Last Ferrari Enzo, Owned By Pope John Paul II For Sale.
Story first published: Wednesday, June 24, 2015, 13:47 [IST]
Please Wait while comments are loading...

Latest Photos