നിസ്സാൻ ഡ്രൈവറില്ലാ ഇലക്ട്രിക് കാർ കൺസെപ്റ്റ് ടോക്കിയോവിൽ

By Santheep

വാഹനലോകത്ത് ഭാവിയിൽ സംഭവിക്കാനിരിക്കുന്ന വിപ്ലവങ്ങൾ രണ്ടാണ്. ഇലക്ട്രിസിറ്റി പ്രധാന ഇന്ധനമായി മാറുന്നത് ഒന്ന്. രണ്ട്, ഓട്ടോണമസ് കാറുകൾ വ്യാപകമാകുന്നത്. ഈ രണ്ട് സംഭവങ്ങളും ചെറിയ തോതിൽ നമ്മുടെ വിപണികളിലേക്ക് അരിച്ചിറങ്ങിത്തുടങ്ങിയിട്ടുണ്ട്. ഹൈബ്രിഡ് കാറുകളും പക്കാ ഇലക്ട്രിക് കാറുകളും ഇന്ന് നമ്മുടെ നിരത്തുകളിലുണ്ട്.

ചെറിയ തോതിലുള്ള ഓട്ടോണമസ് സാങ്കേതികതയുടെ പ്രയോഗവും ആഡംബര കാറുകളിൽ ഇന്നു നാം കാണുന്നു. ഏതായാലും, ഭാവിയിലേക്കുള്ള നിസ്സാന്റെ നോട്ടത്തെ നമുക്കൊന്ന് അടുത്തു പരിചയപ്പെടാം.

നിസ്സാൻ ഡ്രൈവറില്ലാ ഇലക്ട്രിക് കാർ കൺസെപ്റ്റ് ടോക്കിയോവിൽ

ഐഡിഎസ് എന്ന പേരിലാണ് ഈ കൺസെപ്റ്റ് കാർ നിസ്സാൻ അവതരിപ്പിക്കുന്നത്. ഈ ഇലക്ട്രിക് കാർ വലിയ തോതിൽ ഓട്ടോണമസ് സാങ്കേതികത ഉപയോഗിക്കുന്നുമുണ്ട്.

നിസ്സാൻ ഡ്രൈവറില്ലാ ഇലക്ട്രിക് കാർ കൺസെപ്റ്റ് ടോക്കിയോവിൽ

ഈ വാഹനത്തിലുപയോഗിച്ചിരിക്കുന്ന ഓട്ടോണമസ് സാങ്കേതികതയ്ക്ക് ചില പ്രത്യേകതകളുണ്ട്. ഡ്രൈവ് ചെയ്യുന്നയാളുടെ ശൈലി ഓർത്തു വെക്കുകയും ഓട്ടോണമസ് ഡ്രൈവ് സെലെക്ട് ചെയ്യുന്നതോടെ ഈ ശൈലി അനുകരിച്ച് സ്വയം ഓടുകയും ചെയ്യുന്നു ഐഡിഎസ്.

നിസ്സാൻ ഡ്രൈവറില്ലാ ഇലക്ട്രിക് കാർ കൺസെപ്റ്റ് ടോക്കിയോവിൽ

ഡ്രൈവർ സ്വയം വാഹനമോടിക്കുകയാണെങ്കിലും ഓട്ടോണമസ് സാങ്കേതികതയ്ക്ക് ചില ഇടപെടലുകൾ നടത്താൻ അനുവാദം നൽകുന്നു നിസ്സാൻ. അപകടം സംഭവിക്കുന്ന ഘട്ടങ്ങളിൽ അടിയന്തിരമായ ചില തീരുമാനങ്ങളെടുക്കാൻ ഈ സാങ്കേതികതയ്ക്ക് സാധിക്കും.

നിസ്സാൻ ഡ്രൈവറില്ലാ ഇലക്ട്രിക് കാർ കൺസെപ്റ്റ് ടോക്കിയോവിൽ

ധാരാളം സ്ഥലസൗകര്യമുണ്ട് ഐഡിഎസ് കൺസെപ്റ്റിന്റെ ഇന്റീരിയറിൽ. കാറിനെ സ്വയം ഓടാൻ വിടുകയാണെങ്കിൽ പ്രത്യേക ശൈലിയിൽ ഡിസൈൻ ചെയ്തിട്ടുള്ള സ്റ്റീയറിങ് ഉള്ളിലേക്ക് വലിയുന്നു. ഇത് ഉള്ളിലെ സ്ഥലസൗകര്യം കൂട്ടുന്നു.

നിസ്സാൻ ഡ്രൈവറില്ലാ ഇലക്ട്രിക് കാർ കൺസെപ്റ്റ് ടോക്കിയോവിൽ

സുരക്ഷിതത്വം, സ്റ്റൈൽ തുടങ്ങിയ കാര്യങ്ങളെ മുന്നിൽക്കണ്ട് നിർമിച്ചെടുത്തതാണ് ഐഡിഎസ് കൺസെപ്റ്റ്. 60 കിലോവാട്ടിന്റെ ബാറ്ററി ചേർത്തിരിക്കുന്നു വാഹനത്തിൽ. സ്മാർട്ഫോൺ ഉപയോഗിച്ച് ഈ വാഹനം പാർക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ

കൂടുതൽ

'സോളാര്‍' വിഷയത്തിൽ ഫോഡിൻറെ നിലപാടെന്ത്?

ലോട്ടസ് 'ഹൈപ്പര്‍ ബൈക്ക്' ലീക്കടിച്ചു

ഫോക്‌സ്‌വാഗണിൽ നിന്ന് മറ്റൊരു ചെറു എസ്‌യുവി

ഉലകം ചുറ്റും വാലിബന്മാർക്കായി നിംബസ് മൈക്രോ ബസ്സ്!

Most Read Articles

Malayalam
കൂടുതല്‍... #nissan #concept
English summary
Nissan Unveils The IDS Concept At Tokyo Motor Show.
Story first published: Wednesday, October 28, 2015, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X