ലാമ്പോർഗിനി സ്ഫോടനത്തോടെ കത്തിപ്പിടിക്കുന്നത് കാണൂ

Written By:

ലാമ്പോർഗിനി പോലുള്ള വാഹനങ്ങൾ കത്തിനശിക്കുന്നത് ഹൃദയഭേദകമായ കാഴ്ചയാണ് അവയുടെ ഉടമകൾക്ക്. വഴിയിൽ തീപ്പൊരി തട്ടാതിരിക്കാൻ അകലം പാലിച്ചു നിൽക്കുന്ന നമുക്ക് അതൊരു ഹൃദയഹാരിയായ കാഴ്ചയാണ്. കോടീശ്വരന്മാർ വേദനകളിൽ എപ്പോഴും ഒറ്റയ്ക്കാണ്!

ഇവിടെ ഒരു ലാമ്പോർഗിനി നടുറോട്ടിൽ നിന്ന് കത്തുകയാണ്. ലാമ്പോർഗിനി എന്നു പറഞ്ഞാൽ വെറും ലാമ്പോർഗിനിയല്ല. ലോകത്തിലെ എണ്ണം പറഞ്ഞ ലാമ്പോർഗിനി മോഡലുകളിലൊന്ന്, ലോകോത്തരമായ ഒരു ട്യൂണിങ് കമ്പനിയുടെ വർക്‌ഷാപ്പിലൂടെ കയറിയിങ്ങിയപ്പോൾ ഉരുവപ്പെട്ട സാധനം!

To Follow DriveSpark On Facebook, Click The Like Button
‌റേസിങ് കമ്പനി പറഞ്ഞുണ്ടാക്കിയ ലാമ്പോർഗിനി കത്തി നശിച്ചു!

ലോകവിഖ്യാതമായ ഡാൽബാക്ക് റേസിങ് വാങ്ങി പരുവപ്പെടുത്തിയ ലാമ്പോർഗിനി അവന്റഡോർ എൽപി700-4 മോഡലാണ് കത്തിനശിച്ചത്.

‌റേസിങ് കമ്പനി പറഞ്ഞുണ്ടാക്കിയ ലാമ്പോർഗിനി കത്തി നശിച്ചു!

ഇന്ത്യൻ വിപണിയിൽ 5 കോടി വിലയുണ്ട് അവന്റഡോറിന്റെ സാധാരണ പതിപ്പിന്. ഇപ്പോൾ കത്തി നശിച്ചിരിക്കുന്നത് ഒരു 'അസാധാരണ' പതിപ്പാണ്. ഡാൽബാക്ക് റേസിങ് പ്രത്യേകമായി പണിയെടുത്തുണ്ടാക്കിയ പതിപ്പ്!

‌റേസിങ് കമ്പനി പറഞ്ഞുണ്ടാക്കിയ ലാമ്പോർഗിനി കത്തി നശിച്ചു!

വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഡ്രൈവർ മുമ്പു കേട്ടിട്ടില്ലാത്ത തരം സ്ഫോടനശബ്ദം കേട്ടുവത്രെ. എൻജിനുള്ളിൽ നിന്നാണ് പ്രസ്തുതശബ്ദം വന്നതെന്ന് ഡ്രൈവർ തിരിച്ചറിഞ്ഞപ്പോഴേക്ക് തീ പടർന്നിരുന്നു.

‌റേസിങ് കമ്പനി പറഞ്ഞുണ്ടാക്കിയ ലാമ്പോർഗിനി കത്തി നശിച്ചു!

കത്തിപ്പിടിച്ചത് കണ്ടയുടനെ വണ്ടിയിൽ നിന്നും ചാടി ഡ്രൈവർ തടിയെടുത്തു. പിന്നീട് അധികൃരെത്തി തീയണയ്ക്കുന്നതു വരെ ദുഖിതനായി നിന്നും

‌റേസിങ് കമ്പനി പറഞ്ഞുണ്ടാക്കിയ ലാമ്പോർഗിനി കത്തി നശിച്ചു!

ലാമ്പോർഗിനിയുടെ റേസിങ് ഡിവിഷനായ സ്ക്വാഡ്രാ കോഴ്സ് ആണ് ഈ മോഡൽ നിർമിച്ചു നൽകിയത്. ഡാൽബാക്ക് റേസിങ് ഉടമയായ ഹാൻസ് ഡാൽബാക്കിനുവേണ്ടിയായിരുന്നു നിർമാണം.

‌റേസിങ് കമ്പനി പറഞ്ഞുണ്ടാക്കിയ ലാമ്പോർഗിനി കത്തി നശിച്ചു!

വാഹനത്തിന്റെ എയർ ഇൻടേക്കുകൾ, റിയർ സ്പോയ്‌ലറുകൾ, പിൻവശത്തെ ഡിസൈൻ തുടങ്ങിയ നിരവധിയിടങ്ങളിൽ സാധാരണ അവന്റഡോരുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് നൽകിയിരുന്നത്.

‌റേസിങ് കമ്പനി പറഞ്ഞുണ്ടാക്കിയ ലാമ്പോർഗിനി കത്തി നശിച്ചു!

പ്രകടനശേഷിയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു. ഒരു സാധാരണ ലാമ്പോർഗിനി ഭ്രാന്തനല്ല, ഡാൽബാക്ക് റേസിങ് ഉടമയാണ് ഈ കാറിന്റെ മുതലാളി എന്നോർക്കുക!

‌റേസിങ് കമ്പനി പറഞ്ഞുണ്ടാക്കിയ ലാമ്പോർഗിനി കത്തി നശിച്ചു!

യൂറോപ്പിലെ ഏറ്റവും വലിയ ട്യൂണിങ് കമ്പനികളിലൊന്നാണ് ഡാൽബാക്ക്. കാർ കത്തിയ സമയത്ത് ഹാൻസ് ഡാൽബാക്ക് തന്നെയാണോ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.

കൂടുതല്‍... #lamborghini aventador #lamborghini #fire
English summary
One off Lamborghini Aventador LP700 4 Destroyed By Fire.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark