പട്ടികളെ ഇഷ്ടപ്പെടുന്ന കാറുടമകൾക്കായി സ്കോഡ ആക്സസറികൾ

By Santheep

ആഡംബര കാറിൽ സഞ്ചരിക്കുന്ന രഞ്ജിനി ഹരിദാസ് കാൽനടയാത്രക്കാരെ കടിക്കുന്ന തെരുവുപട്ടികളെ കൊല്ലുന്നതിനെതിരെ രംഗത്തു വന്നതാണ് പുതിയ വിവാദം. പട്ടികളെ ഇഷ്ടപ്പെടുന്ന രഞ്ജിനിയെപ്പോലുള്ള നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്. കാറിൽ ഇവയെ കൊണ്ടുനടക്കാനും പലർക്കും ഇഷ്ടമാണ്. എന്നാൽ ഇതൊരൽപം റിസ്ക് പിടിച്ച ഏർപ്പാടാണ്.

പട്ടികൾക്ക് വളരെ കംഫർട്ടായ ഒരു താവളമേയല്ല കാറുകൾ എന്നതാണ് സത്യം. ഇവർക്ക് പരമാവധി കംഫർട്ട് നൽകാൻ കഴിയുന്ന ചില ആക്സസറികളുമായി രംഗത്തെത്തിയിരിക്കുകയാണ് സ്കോഡ. താഴെ വായിക്കാം.

പട്ടികളെ ഇഷ്ടപ്പെടുന്ന കാറുടമകൾക്കായി

ബാക്ക്സീറ്റ് പ്രൊട്ടക്ഷൻ ആക്സസറിയാണ് ഇവയിലൊന്ന്. പിന്നിലെ മുഴുവൻ സീറ്റുകളും കവർ ചെയ്യുന്ന നിലയിൽ ഇത് സ്ഥാപിക്കാൻ സാധിക്കും. പട്ടിക്ക് വളരെ സുഖമായി ഇതിൽ ഇരിക്കാനാവും. പട്ടിയുടെ രോമങ്ങളോ, മൂത്രമോ ഒന്നും സീറ്റിനെ വൃത്തികേടാക്കില്ല. വാട്ടർ റെസിസ്റ്റന്റാണ് ഈ ഉൽപന്നം. എളുപ്പത്തിൽ കഴുകിയെടുക്കാനും സാധിക്കും. കാറിൽ ഇത് ഘടിപ്പിക്കാനും പ്രയാസമൊന്നുമില്ല.

പട്ടികളെ ഇഷ്ടപ്പെടുന്ന കാറുടമകൾക്കായി

മറ്റൊന്ന് വെർടിക്കൽ ഗാർഡ് ആണ്. ബൂട്ടിനെ പിൻകാബിനുമായി വേർതിരിക്കാൻ ഈ ഗ്രിൽ സഹായിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അറയിൽ നായയെ സ്ഥാപിക്കാം. നായ വന്ന് പിന്നിലിരിക്കുന്നവരുടെ കഴുത്തിൽ നക്കുമെന്ന പേടി വേണ്ട!

പട്ടികളെ ഇഷ്ടപ്പെടുന്ന കാറുടമകൾക്കായി

ട്രങ്ക് ഗ്രില്ലാണ് മറ്റൊന്ന്. ഇത് ബൂട്ടിനെ രണ്ടായി തിരിക്കുന്നു. ഒരറയിൽ പട്ടിയെ കെട്ടിയിടാം. മറ്റെയറയിൽ സാധനങ്ങൾ സൂക്ഷിക്കുകയുമാകാം. കാറിനകത്ത് പട്ടിയെ കയറ്റി വൃത്തികേടാക്കേണ്ട. ചിത്രത്തിൽ കാണുന്നതു പോലത്തെ മാറ്റ് വളരെ ഉപയോഗപ്രദമാണ്. ബൂട്ട് വൃത്തികേടാകാതിരിക്കാൻ ഇത് ഉപകരിക്കും.

പട്ടികളെ ഇഷ്ടപ്പെടുന്ന കാറുടമകൾക്കായി

കാറിന്റെ സീറ്റിൽ തന്നെ നായയെ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. ഇവർക്ക് വേണമെങ്കിൽ നായയ്ക്കായുള്ള സീറ്റ് ബെൽറ്റ് വാങ്ങി വെക്കാവുന്നതാണ്.

കൂടുതൽ

കൂടുതൽ

നിങ്ങള്‍ക്കുമുണ്ടോ വൈല്‍ഡ് ലൈഫ് ഇന്ററസ്റ്റ്?

പട്ടിയോട് കുരയ്ക്കരുത്!! (വീഡിയോ)

ചിരിയിലേക്കില്ല പുഷ്പപാതകള്‍...!

പട്ടികള്‍ക്കായി ഒരു റോള്‍സ് റോയ്‌സ് കാര്‍

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Introduce Exclusive Accessories For Dog Owners.
Story first published: Monday, July 20, 2015, 17:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X