കാഴ്ചയിൽ ബോക്സി, എങ്കിലും സെക്സി: സുസൂക്കി ഇഗ്നിസ് ഇന്ത്യയിലോടുമോ?

Written By:

സുസൂക്കിയുടെ യഥാർത്ഥ മുഖച്ഛായ ഒരൽപം 'ബോക്സി' ആണെന്നു പറയാം. ജപ്പാൻകാരെ സംബന്ധിച്ചിടത്തോളം ഈ ഡിസൈൻ ശൈലി സെക്‌സിയാണെങ്കിലും ഇന്ത്യയിൽ നേരെ തിരിച്ചാണ്. വൃത്താകൃതിയോടുള്ള ഇന്ത്യാക്കാരുടെ അഭിനിവേശം കുറച്ചൊന്ന് മാറിക്കിട്ടിയിരുന്നെങ്കിൽ അതിമനോഹരമായ നിരവധി ഡിസൈനുകൾ ഇന്ത്യയിലെത്തിച്ചേരുമായിരുന്നു. ദാ, ഇപ്പോൾത്തന്നെ നോക്കൂ. സുസൂക്കി ഇഗ്നിസ് എന്ന ക്രോസ്സോവർ മോഡലാണിത്. കാഴ്ചയിൽ കിടിലൻ വാഹനം. പക്ഷേ, ഇന്ത്യയിലേക്ക് ഈ വാഹനം എത്തുമോ?

ചില ഓട്ടോമൊബൈൽ മാധ്യമപ്രവർ‌ത്തകർ നിരീക്ഷിക്കുന്നത് ഇഗ്നിസ്സിന്റെ ഡിസൈൻ ശൈലി ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കാനിടയുണ്ട് എന്നാണ്. സുസൂക്കിയും ഇത് തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് അറിയുന്നത്. കേട്ടുകേൾവികളും ചില വസ്തുതകളുമെല്ലാം വെച്ചു നോക്കുമ്പോൾ ഇഗ്നിസ് ഒരുപക്ഷെ, ഇന്ത്യയിലെത്തിയേക്കും. പുതിയ വാർത്തകൾ പറയുന്നത് ഈ ക്രോസ്സോവർ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യും എന്നു തന്നെയാണ്. എന്തായാലും വാഹനത്തെ നമുക്കൊന്ന് പരിചയപ്പെടാം.

To Follow DriveSpark On Facebook, Click The Like Button
ഏഎം4 കൺസെപ്റ്റ്

ഏഎം4 കൺസെപ്റ്റ്

സുസൂക്കിയുടെ ഏഎം4 എന്ന കൺസെപ്റ്റിന്റെ ഉൽപാദനരൂപമാണ് ഇഗ്നിസ്. ഈ കാറിനെ വരുന്ന ടോക്കിയോ മോട്ടോർ ഷോയിൽ കാണാൻ കഴിയുമെന്നാണ് വാർത്തകൾ പറയുന്നത്. ടോക്കിയോ മോട്ടോർ ഷോയുടെ 44-മത് എഡിഷനാണ് ഒക്ടോബർ 29 മുതൽ നവംബർ 8 വരെ നടക്കാൻ പോകുന്നത്.

സുസൂക്കിയുടെ നൂറു വയസ്സ്

സുസൂക്കിയുടെ നൂറു വയസ്സ്

2020-ാമാണ്ടിൽ നൂറാം വയസ്സിലെത്തുകയാണ് സുസൂക്കി. ഇക്കാരണത്താൽ ടോക്കിയോ ഷോയിലെ പവലിയന് 'സുസൂക്കി നെക്സ്റ്റ് 100' എന്നാണ് പേരിടുക.

ബലെനോയും അവതരിക്കുന്നു!

ബലെനോയും അവതരിക്കുന്നു!

ഇഗ്നിസ്സിനെക്കൂടാതെ വേറെയും നിരവധി മോഡലുകൾ പ്രദർശിപ്പിക്കുന്നുണ്ട് ടോക്കിയോയിൽ സുസൂക്കി. മൈറ്റി ഡെക്ക് കൺസെപ്റ്റ്, എയർ ട്രൈസർ കൺസെപ്റ്റ് തുടങ്ങിയ കൺസെപ്റ്റ് വാഹനങ്ങൾ ഇവിടെയുണ്ടാകും. ഇതോടൊപ്പം, ഇന്ത്യയിലേക്ക് ഉറപ്പാക്കിയിട്ടുള്ള ബലെനോ ഹാച്ച്ബാക്കിനെയും കാണാൻ കഴിയും.

ഇന്ത്യയിലുണ്ടാക്കും?

ഇന്ത്യയിലുണ്ടാക്കും?

സുസൂക്കി ഇഗ്നിസ് മോഡൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കാനും പദ്ധതിയുണ്ട്. ഗുജറാത്തിൽ തയ്യാറാവുന്ന പ്ലാന്റിന്റെ പണി പൂർത്തിയായാൽ ഇത് സംഭവിച്ചേക്കും.

അളവുതൂക്കങ്ങൾ

അളവുതൂക്കങ്ങൾ

ഇന്ത്യയിലെ നിലവിലെ ചെറുകാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് ഈ കണ്‍സെപ്റ്റിന്റെ അളവുതൂക്കങ്ങള്‍. ആകെ നീളം 3,693 മില്ലിമീറ്ററാണ്. ഈ ഫോര്‍വീല്‍ ഡ്രൈവ് കാറില്‍ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. സുസൂക്കി തന്നെയാണ് ഈ എന്‍ജിന്റെ നിര്‍മാതാവ്.

ഇന്ത്യയിലേക്ക്?

ഇന്ത്യയിലേക്ക്?

കണ്‍സെപ്റ്റില്‍ കാണുന്നത് 18 ഇഞ്ച് അലോയ് വീലാണ്. ഇന്ത്യന്‍ വിപണിയിലേക്കുള്ള വാഹനത്തിന്റെ വരവിനെക്കുറിച്ച് ഉറപ്പിച്ചൊന്നും പറയാറായിട്ടില്ല ഇപ്പോള്‍. സുസൂക്കിയുടെ ഔദ്യോഗിക വിശദീകരണത്തിന് കാത്തുനില്‍ക്കേണ്ടതായി വരും. ഒരു കാര്യം ഉറപ്പിച്ചു പറയാവുന്നത്, ഈ കണ്‍സെപ്റ്റ് ഇന്ത്യയിലേക്ക് വരുന്നില്ലെങ്കില്‍ ഒരു പ്രധാന വിപണിയെ സുസൂക്കി നഷ്ടപ്പെടുത്തുന്നു എന്നാണര്‍ഥം.

പുതിയ പ്ലാറ്റ്ഫോം

പുതിയ പ്ലാറ്റ്ഫോം

തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് ഐഎം-4 മിനി ഫോര്‍വീലര്‍ കണ്‍സെപ്റ്റ് നിര്‍മിച്ചിരിക്കുന്നത്. ചെറുകാര്‍ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നതില്‍ വിദഗ്ധരായ സുസൂക്കി എന്‍ജിനീയര്‍മാരുടെ കൈക്കണക്ക് കൃത്യമായി വീണിരിക്കുന്നു ഈ വാഹനത്തില്‍.

English summary
Suzuki All Set To Showcase Their Latest Compact Crossover, Ignis.
Story first published: Monday, October 5, 2015, 11:54 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark