കോൺവെക്സ് മിററുകൾ അപകടകാരികളാണ്!

Written By:

ഫിഷ് ഐ, ബ്ലൈൻഡ് സ്പോട്ട് മനിറർ, കോൺവെക്സ് മിറർ എന്നെല്ലാം അറിയപ്പെടുന്ന തരം കണ്ണാടികൾ ഇന്ന് കാറുകളിൽ സാധാരണമായിത്തീർന്നിട്ടുണ്ട്. കാറിന്റെ ഔട്സൈഡ് മിററുകളുടെ ഒരു മൂലയിൽ ഈ ചെറിയ കണ്ണാടി സ്ഥാപിക്കുകയാണ് ചെയ്യാറ്. പലപ്പോഴും അപകടം സൃഷ്ടിക്കുന്ന ബ്ലൈൻഡ് സ്പോട്ടുകൾ കുറെയേറെ ഇല്ലാതാക്കുന്നു എന്നതാണ് ഇത്തരം കണ്ണാടികളുടെ ഗുണം.

സാധാരണ കണ്ണാടിയിൽ‌ ഡ്രൈവറുടെ കാഴ്ചയെത്താത്ത ഇടങ്ങളുണ്ട്. ഈ ഇടങ്ങളെയാണ് ബ്ലൈൻഡ് സ്പോട്ട് എന്നു വിളിക്കുന്നത്. കോൺവെക്സ് മിററുകൾ ഇത്തരം ഇടങ്ങളിലേക്കുള്ള കാഴ്ച തരുന്നു എന്നതാണ് പ്രത്യേകത. ഇവ സുരക്ഷിതത്വം വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നമ്മൾ വാങ്ങി ഫിറ്റ് ചെയ്യുന്നത്. എന്നാലിത് നമുക്ക് അപകടമാണ് വരുത്തുന്നതെങ്കിലോ? കോൺവെക്സ് മിററുകൾ അപകടം വരുത്തുന്ന വഴികളെക്കുറിച്ച് വായിക്കാം ഇവിടെ.

കൺഫ്യൂഷൻ

കൺഫ്യൂഷൻ

പിൻവശത്തേക്ക് കുറെക്കൂടി വിശാലമായ കാഴ്ച ലഭിക്കുക എന്നതാണ് കോൺവെക്സ് മിറർ സ്ഥാപിക്കുന്നതിന്റെ ഉദ്ദേശ്യം. എന്നാൽ, കണ്ണിന് ഇത് ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചെയ്യുക. ബ്ലൈൻഡ് സ്പോട് മിററിൽ നിന്നുള്ള പ്രതിഫലനം കൂടി സ്വീകരിക്കാൻ നമ്മുടെ കണ്ണുകൾ അധികസമയമെടുക്കും. ഇത് റോഡിൽ നിന്നുള്ള ഡ്രൈവറുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കും. ആദ്യം സാധാരണ കണ്ണാടിയിലേക്കും പിന്നീട് കോൺവെക്സ് ലെൻസിലേക്കും ശ്രദ്ധ പോകുന്നു. റോഡിൽ നിന്നുള്ള നമ്മുടെ ശ്രദ്ധയുടെ വിടുതൽ കൂടുതൽ നേരം നിലനിൽക്കുന്നു.

ഡിസൈൻപരമായ പ്രശ്നം

ഡിസൈൻപരമായ പ്രശ്നം

കോൺവെക്സ് മിററുകളുടെ അറ്റങ്ങളിൽ പ്രതിഫലിക്കുന്ന കാഴ്ചകൾ ചുരുങ്ങിക്കൂടിയ ഒരവസ്ഥയിലായിരിക്കും. ശരിയായ ഒരു ചിത്രം ലഭിക്കുന്നതിന് ഇത് തടസ്സം നിൽക്കുന്നു.

കോൺവെക്സ് മിററുകൾ അപകടകാരികളാണ്!

സാധാരണ മിററുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് പിന്നിലെയും വശങ്ങളിലെയും കാഴ്ച പൂർണമായി കിട്ടുന്ന വിധത്തിലാണ്. ഇതിനിടയ്ക്കാണ് കോൺവെക്സ് ലെൻസ് സ്ഥാപിക്കുക. ഇതോടെ സാധാരണ മിറർ നൽകുന്ന കാഴ്ച അപൂർണമാകുന്നു.

കോൺവെക്സ് മിററുകൾ അപകടകാരികളാണ്!

കോൺവെക്സ് മിററുകൾ സാധാരണമായി ഗ്ലയർ അബ്സോർപ്ഷൻ ഇല്ലാത്തവയാണ്. പിന്നിൽ നിന്നുള്ള വണ്ടികളുടെ ലൈറ്റ് പ്രതിഫലിപ്പിക്കുകയും അതുവഴി സാധാരണ മിറർ നൽകുന്ന കാഴ്ച കൂടി ഇല്ലാതാക്കുകയും ചെയ്യും രാത്രികളിൽ.

കോൺവെക്സ് മിററുകൾ അപകടകാരികളാണ്!

ഇവ ഒരിക്കൽ ഘടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ എടുത്തു മാറ്റാൻ വലിയ പാടാണ്. ശക്തിയേറിയ പശയാണ് ഉപയോഗിക്കുന്നത്. ഇതിനെ ദുർബലപ്പെടുത്താൻ വിലയേറിയ ഒരു പ്രത്യേകതരം സോൾവെന്റ് ഉപയോഗിക്കണം. ഈ ദ്രാവകം കാറിനുമേൽ വീഴാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പെയിന്റ് ഇളക്കിക്കളയാൻ ഇതിനു സാധിക്കും.

കോൺവെക്സ് മിററുകൾ അപകടകാരികളാണ്!

വേറൊരു കാര്യം, കണ്ണാടിയുടെ സ്വാഭാവിക ഭംഗി കളയാൻ കോൺവെക്സ് ലെൻസിനു സാധിക്കുമെന്നതാണ്.

കോൺവെക്സ് മിററുകൾ അപകടകാരികളാണ്!

കോൺവെക്സ് മിറർ വാങ്ങി ഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് തടയുക എന്ന ഉദ്ദേശ്യം ഈ ലേഖകനില്ല. പഴകുന്തോറും ഏത് പ്രശ്നകത്തെയും മറികടക്കാൻ മനുഷ്യർക്ക് സാധിക്കും. ആയതിനാൽ മേൽപറഞ്ഞ പ്രശ്നങ്ങൾ പലതും ചിലർക്ക് തുടക്കത്തിൽ മാത്രമേ അനുഭവപ്പെടൂ. എങ്കിലും കോൺ‌വെക്സ് മിറർ വാങ്ങുന്നതിനു മുമ്പ് ഒന്നുകൂടി ആലോചിക്കുക.

കൂടുതൽ

കൂടുതൽ

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

എന്താണ് ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍?

വാഹന സാങ്കേതികപദങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു

പണ്ടത്തെ കാറുകളില്‍ ഈ സൗകര്യമൊക്കെ ഉണ്ടായിരുന്നെങ്കില്‍...!

ഓണ്‍ലൈനില്‍ കാര്‍ വില്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

English summary
Why Aftermarket Blind Spot Mirrors For Your Car Are Actually Unsafe.
Story first published: Tuesday, September 1, 2015, 12:47 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark