പുത്തന്‍ റഷ് എസ്‌യുവിയുമായി ടൊയോട്ട; ക്രെറ്റയ്ക്കും ക്യാപ്ച്ചറിനും പുതിയ എതിരാളിയോ?
ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ക്യാപ്ച്ചറിനും എതിരെ പുത്തന്‍ റഷ് എസ്‌യുവിയുമായി ടൊയോട്ട. രണ്ടാം തലമുറ റഷ് എസ്‌യുവിയെ ടൊയോട്ട അവതരിപ്പിച്ചു. ഇന്തോനേഷ്യന്‍ വിപണിയിലാണ് പുത്തന്‍ 7-സീറ്റര്‍ എസ്‌യുവിയെ ടൊയോട്ട അണിനിരത്തിയിരിക്കുന്നത്.

ഇന്നോവയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ റഷിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്. ഹോണ്ട CR-V യുടെ ഇന്ത്യന്‍ പതിപ്പിനെ അനുസ്മരിപ്പിക്കുന്നതാണ് റഷിന്റെ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍.

പുതിയ ഫണ്ട് ബമ്പറില്‍ സര്‍ക്കുലാര്‍ ഫോഗ് ലാമ്പുകളെ ഉള്‍ക്കൊള്ളുന്നതിന് വേണ്ടിയുള്ള പ്രത്യേക ഹൗസിംഗ് സജ്ജമാണ്. 220 mm ആണ് ടൊയോട്ട റഷിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.

റഷ് എസ്‌യുവിയുടെ ടിആര്‍ഡി സ്‌പോര്‍ടിവൊ പതിപ്പിനെയും ടൊയോട്ട കാഴ്ചവെച്ചിട്ടുണ്ട്.
Trending On DriveSpark Malayalam:
ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ടിആര്‍ഡി സ്‌പോര്‍ടിവൊ ബാഡ്ജിംഗ്, സൈഡ്-ബോഡി പ്ലാസ്റ്റിക് ക്ലാഡിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യൂവല്‍ ടോണ്‍ ക്യാബിന്‍ എന്നിങ്ങനെ നീളുന്നതാണ് റഷ് സ്‌പോര്‍ടിവൊ പതിപ്പിന്റെ വിശേഷങ്ങള്‍.

കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, മിറാകാസ്റ്റ്, വെബ്‌ലിങ്ക്, യുഎസ്ബി കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ടൊയോട്ട റഷ് എസ്‌യുവിയുടെ ഫീച്ചറുകള്‍.

ആറ് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ സുരക്ഷാ മുഖം.
Recommended Video


1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് 2018 ടൊയോട്ട റഷ് അണിനിരക്കുന്നത്. 104 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ ടൊയോട്ട ലഭ്യമാക്കുന്നുണ്ട്.

2018 ജനുവരി മാസത്തോടെ പുതിയ റഷ് എസ്‌യുവിയുടെ വില്‍പന ഇന്തോനേഷ്യയില്‍ ടൊയോട്ട ആരംഭിക്കും. അതേസമയം മോഡലിന്റെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ടൊയോട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.

എന്തായാലും ഇന്ത്യന്‍ കടന്നു വരവ് സംഭവിച്ചാല്‍ റെനോ ക്യാപ്ച്ചര്‍, ഹ്യുണ്ടായി ക്രെറ്റ എന്നിവരാകും ടൊയോട്ട റഷിന്റെ പ്രധാന എതിരാളികള്‍.
Trending On DriveSpark Malayalam:
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍
മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








