മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

By Dijo Jackson

ഇന്ത്യയില്‍ മദ്യനിരോധനം നടപ്പിലാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. മദ്യം നിര്‍മ്മിക്കുന്നതും, ഉപയോഗിക്കുന്നതും ഗുജറാത്തില്‍ ഗുരുതരമായ കുറ്റമാണ്. എന്നാല്‍ വഴിയരികില്‍ മദ്യക്കുപ്പികള്‍ ചിതറി കിടന്നാലോ?

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

ഗുജറാത്തില്‍ അടുത്തിടെ നടന്ന റോഡ് അപകടത്തില്‍, മദ്യക്കുപ്പികള്‍ പെറുക്കി എടുക്കാന്‍ തിടുക്കം കൂട്ടുന്ന പ്രദേശവാസികളെയാണ് ക്യാമറ പകര്‍ത്തിയത്.

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

ദുമഡ് ഗ്രാമത്തിന് സമീപം വഡോദര-അഹമ്മദാബാദ് എക്‌സ്പ്രസ്‌വെയില്‍ വെച്ചാണ് സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട മാരുതി സെലറിയോ കാര്‍, മെര്‍സിഡീസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

സെലറിയോയിലുണ്ടായിരുന്ന വസ്തുക്കള്‍ മിക്കതും അപകടത്തില്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. അതേസമയം, കാറില്‍ നിന്നും റോഡിലേക്ക് തെറിച്ച ബിയര്‍ ക്യാനുകളാണ് ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയത്.

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

പിന്നാലെ ബിയര്‍ ക്യാനുകള്‍ കൈവശപ്പെടുത്താന്‍ മത്സരിക്കുന്ന പ്രദേശവാസികള്‍ക്കാണ് രംഗം സാക്ഷ്യം വഹിച്ചത്. ബിയര്‍ ക്യാനുകളുമായി കാറില്‍ സഞ്ചരിച്ചിരുന്നവരെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമല്ല.

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

കൂടാതെ, പുറത്ത് വന്ന ചിത്രങ്ങളില്‍ മദ്യക്കുപ്പികളുമായി സഞ്ചരിച്ച കാറില്‍ നമ്പര്‍ പ്ലേറ്റുമുണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയം.

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

ഇതിനിടെ ബിയറിനെ ചൊല്ലി പ്രദേശവാസികള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തതോടെ ചിലര്‍ പൊലീസില്‍ സംഭവം അറിയിക്കുകയായിരുന്നു.

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

വിവരം അറിഞ്ഞ് അധികൃതര്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രദേശവാസികള്‍ കാറില്‍ നിന്നും ബിയര്‍ ക്യാനുകള്‍ ഒന്ന് പോലും അവശേഷിക്കാതെ സ്വന്തമാക്കി.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

പൊലീസ് എത്തിയതിന് ശേഷം വിഷയത്തില്‍ എന്ത് നടപടി കൈകൊണ്ടു എന്നതില്‍ ഔദ്യോഗിക സ്ഥരീകരണം ലഭിച്ചിട്ടില്ല. ഇതാദ്യമായല്ല ഗുജറാത്തില്‍ ഇത്തരമൊരു സംഭവം അരങ്ങേറുന്നത്.

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

മുമ്പ്, മദ്യക്കുപ്പികളുമായി സഞ്ചരിച്ച ട്രക്ക് ഹൈവെയില്‍ മറിഞ്ഞപ്പോള്‍, കുപ്പികള്‍ കൈക്കലാക്കാന്‍ മത്സരിക്കുന്ന പ്രദേശവാസികളെയാണ് അന്നും കണ്ടത്.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

ഏതാനും മിനിറ്റുകള്‍ കൊണ്ട് തന്നെ ഗ്രാമവാസികള്‍ മദ്യക്കുപ്പികള്‍ പൂര്‍ണമായും അപഹരിച്ചിരുന്നു. അനധികൃതമായ മദ്യക്കടത്ത് വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷമാദ്യം മദ്യ നിരോധനം നിയമം ഗുജറാത്തില്‍ കര്‍ശനമാക്കിയിരുന്നു.

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

മദ്യം ഉണ്ടാക്കുകയോ, വില്‍ക്കുകയോ, വാങ്ങുകയോ, കടത്തുകയോ ചെയ്യുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും പുതിയ നിയമപ്രകാരം ലഭിക്കുക.

മദ്യം നിരോധിച്ച ഗുജറാത്തില്‍ ബിയര്‍ കടത്തിയ കാര്‍ മറിഞ്ഞു; നെട്ടോട്ടമോടി പ്രദേശവാസികൾ

ഗുജറാത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമാണ് നിലവിലുള്ളത്. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കും വിദേശികള്‍ക്കും പ്രത്യേക അനുമതിയോടെ ഗുജറാത്ത് സര്‍ക്കാര്‍ മദ്യം ലഭ്യമാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Car With Alcohol Meets With An Accident In Gujarat. Read in Malayalam.
Story first published: Wednesday, October 18, 2017, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X