പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

Written By:

നവംബര്‍ ഏഴിന് പുത്തന്‍ ഇക്കോസ്‌പോര്‍ട് വിപണിയില്‍ എത്താനിരിക്കെ മോഡലിന് മേലുള്ള ബുക്കിംഗ് ഫോര്‍ഡ് ഉടൻ ആരംഭിക്കും. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് കോമ്പാക്ട് എസ്‌യുവിയുടെ ബുക്കിംഗ് ഫോര്‍ഡ് ആരംഭിക്കുക.

പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

നവംബര്‍ അഞ്ച് മുതല്‍ ആമസോണിലൂടെ ഇക്കോസ്‌പോര്‍ട് എസ്‌യുവിയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. 24 മണിക്കൂര്‍ മാത്രമാണ് ആമസോണില്‍ ബുക്കിംഗ് വിന്‍ഡോ തുറന്ന് ലഭിക്കുക.

പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

ആദ്യം ബുക്ക് ചെയ്യുന്ന 123 ഉപഭോക്താക്കള്‍ക്ക് മാത്രമാകും പുത്തന്‍ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ആമസോണ്‍ ലഭ്യമാക്കുക. 10,000 രൂപ മുന്‍കൂര്‍ പണമടച്ച് പുത്തന്‍ ഇക്കോസ്‌പോര്‍ടിനെ ഉപഭോക്താക്കള്‍ക്ക് ആമസോണില്‍ നിന്നും ബുക്ക് ചെയ്യാന്‍ സാധിക്കും.

പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

ഇക്കോസ്‌പോര്‍ടില്‍ ലഭ്യമായ വേരിയന്റുകളെയും നിറപതിപ്പുകളെയും ആമസോണില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

Trending On DriveSpark Malayalam:

ഇന്ധനചെലവ് കുറയ്ക്കുന്നതിനുള്ള 7 മാര്‍ഗങ്ങള്‍

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

ഫോര്‍ഡിന്റെ പുതിയ ഡ്രാഗണ്‍ സീരീസില്‍ നിന്നുള്ള പെട്രോള്‍ എഞ്ചിനാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ പ്രധാന വിശേഷം. ഇതിന് പുറമെ നിലവിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിലും പുതിയ ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് നല്‍കും.

പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

എഞ്ചിന് പുറമെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ നേടിയാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എത്തുക. മുന്‍തലമുറ ഇക്കോസ്‌പോര്‍ടുകളുടെ ഡിസൈന്‍ ഭാഷയാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പാലിക്കുന്നതെങ്കിലും, വ്യത്യസ്തമായ മുഖരൂപമാണ് പുതിയ മോഡലില്‍ ഒരുങ്ങുന്നത്.

പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍, ബ്ലൂ-റെഡ് പോലുള്ള പുതിയ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകള്‍ എന്നിങ്ങനെ നീളുന്നതാണ് ഇക്കോസ്‌പോര്‍ടിലെ വിശേഷങ്ങള്‍.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

ടോപ് വേരിയന്റ് ടൈറ്റാനിയം എസില്‍ ബ്ലാക്ഡ്-ഔട്ട് ഹെഡ്‌ലാമ്പ് ബെസലുകളും, ഫോഗ് ലാമ്പ് ബെസലുകളും ഒരുങ്ങുന്നുണ്ട്. പുതിയ ഫ്രീ-സ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ ഹൈലൈറ്റ്.

പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ളതാണ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യൂവല്‍ യുഎസ്ബി പോര്‍ട്ടുകള്‍ എന്നിങ്ങനെ നീളുന്നതാണ് മറ്റ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

ഡ്യൂവല്‍ എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി വേരിയന്റുകളില്‍ ഉടനീളം പുതിയ ഇക്കോസ്‌പോര്‍ടില്‍ ഇടംപിടിക്കും.

പുത്തന്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ ആമസോണില്‍ നിന്നും ബുക്ക് ചെയ്യാം - അറിയേണ്ടതെല്ലാം

ഏകദേശം 7 ലക്ഷം രൂപയ്ക്കും 9.5 ലക്ഷം രൂപയ്ക്കും ഇടയിലായാകും പുത്തന്‍ ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് അവതരിപ്പിക്കുക. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍ എന്നിവരാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ പ്രധാന എതിരാളികളും.

Trending On DriveSpark Malayalam:

തുടങ്ങിയത് ഔഡി, തകര്‍ത്താടിയത് ബിഎംഡബ്ല്യു, അവസാനിപ്പിച്ചത് ബെന്റ്‌ലി; വിപണി കണ്ട തുറന്ന പോര്

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

കൂടുതല്‍... #ford #ഫോഡ്
English summary
Ford EcoSport Facelift Bookings To Start On Amazon. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark