മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി വരുന്നൂ

By Dijo Jackson

നിലവില്‍ മഹീന്ദ്ര മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാറുകളെ ലഭ്യമാക്കുന്നത്. മഹീന്ദ്രയുടെ ഇതേ ആധിപത്യം തകര്‍ക്കുക ലക്ഷ്യമിട്ടാണ് ഇലക്ട്രിക് കാറുകളുമായി ടാറ്റ കച്ച മുറുക്കുന്നതും.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

ടാറ്റയുടെ ഇലക്ട്രിക് കാറുകള്‍ക്ക് മുമ്പില്‍ തങ്ങളുടെ നിരയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കുമോ എന്ന സംശയം മഹീന്ദ്രയ്ക്കുമുണ്ട്. അതിനാല്‍ ടാറ്റയുടെ ഇലക്ട്രിക് വരവിന് മുമ്പെ രണ്ട് പുതിയ ഇലക്ട്രിക് കാറുകളെ കൂടി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഇപ്പോള്‍ മഹീന്ദ്ര.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2019 ഓടെ പുതിയ രണ്ട് മഹീന്ദ്ര കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തും. നിലവില്‍ e20 പ്ലസ് ഹാച്ച്ബാക്ക്, ഇവെരിറ്റോ സെഡാന്‍, ഇസുപ്രോ വാന്‍ ഉള്ളടങ്ങുന്നതാണ് മഹീന്ദ്രയുടെ ഇലക്ട്രിക് നിര.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

പുതിയ കാറുകള്‍ക്ക് പുറമെ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം അടിയന്തരമായി വര്‍ധിപ്പിക്കാനുള്ള തീരുമാനവും മഹീന്ദ്ര എടുത്തുകഴിഞ്ഞു.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

500 യൂണിറ്റുകളില്‍ നിന്നും 1,000 യൂണിറ്റുകളായി ഇലക്ട്രിക് വാഹനങ്ങളുടെ പ്രതിമാസ ഉത്പാദനം വര്‍ധിപ്പിക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം. 2019 ഓടെ പ്രതിമാസം 5,000 യൂണിറ്റുകളുടെ ഉത്പാദനം പ്രാപ്തമാകുമെന്ന് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്കെ പറഞ്ഞു.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

ഇതുവരെയും 4,000 ഇലക്ട്രിക് കാറുകളെ ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര എത്തിച്ച് കഴിഞ്ഞു.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ടി 500 കോടിയോളം രൂപയാണ് മഹീന്ദ്ര നിക്ഷേപിച്ചിരിക്കുന്നത്. നിലവിലുള്ള പ്ലാറ്റ്‌ഫോമില്‍ തന്നെയാകും പുതിയ രണ്ട് കാറുകളെയും മഹീന്ദ്ര അവതരിപ്പിക്കുക.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

2018 ന്റെ രണ്ടാം പാദത്തോടെ തന്നെ ആദ്യ ഇലക്ട്രിക് മോഡലിനെ മഹീന്ദ്ര കാഴ്ചവെക്കും. 2019 അവസാനത്തോടെ മാത്രമാകും മഹീന്ദ്രയുടെ രണ്ടാം ഇലക്ട്രിക് കാര്‍ വിപണിയില്‍ എത്തുക.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

ഇതിന് പുറമെ KUV100 ന്റെ ഇലക്ട്രിക് പതിപ്പിനെയും വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. ആഗോള ഭീമന്മാരായ ടെസ്‌ലയ്ക്ക് എതിരെ പ്രീമിയം കാറിനെയും മഹീന്ദ്ര ഒരുക്കുന്നുണ്ടെന്നാണ് സൂചന.

Recommended Video

[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പിനിന്‍ഫാരിനയാണ് ടെസ്‌ലയ്ക്ക് എതിരായ പ്രീമിയം കാറിനെ വികസിപ്പിക്കുന്നത്. വരും ഭാവിയില്‍ തന്നെ തങ്ങളുടെ പ്രീമിയം ഇലക്ട്രിക് കാര്‍ രാജ്യാന്തര വിപണിയില്‍ അവതരിക്കുമെന്നും ഗോയങ്കെ വ്യക്തമാക്കിയിട്ടുണ്ട്.

മഹീന്ദ്രയില്‍ നിന്നും പുതിയ രണ്ട് ഇലക്ട്രിക് കാറുകള്‍ കൂടി

അതേസമയം, ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ക്ക് ആവശ്യക്കാരേറിയതിന് ശേഷം മാത്രമാകും പ്രീമിയം ഇലക്ട്രിക് കാറുകളെ വിപണിയ്ക്ക് നല്‍കുകയെന്നും ഗോയങ്കെ കൂട്ടിച്ചേര്‍ത്തു.

Trending On DriveSpark Malayalam:

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #mahindra #auto news #hatchback
English summary
Mahindra To Introduce Two New Electric Cars In India By 2019. Read in Malayalam.
Story first published: Tuesday, November 28, 2017, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X