ഇവര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് 'ചുള്ളന്‍' ആള്‍ട്ടോ സഹോദരങ്ങള്‍

By Dijo Jackson

മാരുതി 800 കഴിഞ്ഞാല്‍ ഇന്ത്യന്‍ ജനതയ്ക്ക് ഏറ്റവും പ്രിയമേറിയ കാറാണ് മാരുതി ആള്‍ട്ടോ. 2000 ത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ചുവട് ഉറപ്പിച്ച മാരുതി ആള്‍ട്ടോ, രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്.

ഇവര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് 'ചുള്ളന്‍' ആള്‍ട്ടോ സഹോദരങ്ങള്‍

കാലത്തിനൊത്ത മാറ്റം അനിവാര്യമായി ഭവിച്ചപ്പോള്‍, പുതുതലമുറ ആള്‍ട്ടോ 800 നെയും മാരുതി വിപണിയില്‍ അണിനിരത്തി. ലാളിത്യമാണ് മാരുതി ആള്‍ട്ടോയുടെ മുഖമുദ്ര. എന്നാല്‍ ഇതേ ആള്‍ട്ടോയ്ക്ക് ഒരു ഫ്രീക്കന്‍ പരിവേഷം നല്‍കിയാലോ?

ഇവര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് 'ചുള്ളന്‍' ആള്‍ട്ടോ സഹോദരങ്ങള്‍

കേരളത്തില്‍ നിന്നുള്ള രണ്ട് ഫ്രീക്കന്‍ ആള്‍ട്ടോ സഹോദരങ്ങളാണ് ഇപ്പോള്‍ കാര്‍പ്രേമികളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്. തിളക്കമാര്‍ന്ന മഞ്ഞയിലും പച്ചയിലും ഒരുങ്ങിയ ആള്‍ട്ടോകള്‍ക്ക് ഫ്രീക്കന്‍ മുഖഭാവമാണുള്ളതും.

ഇവര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് 'ചുള്ളന്‍' ആള്‍ട്ടോ സഹോദരങ്ങള്‍

വൈഡ് ബോഡിക്കിറ്റ്, 15 ഇഞ്ച് അലോയ് വീലുകള്‍, ലോവറിംഗ് സ്പ്രിംഗുകള്‍, HKS എക്‌സ്‌ഹോസ്റ്റ്, സിസര്‍ ഡോറുകള്‍ എന്നിവയാണ് മഞ്ഞ ആള്‍ട്ടോയുടെ പ്രധാന മോഡിഫിക്കേഷന്‍ വിശഷങ്ങള്‍.

ഇവര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് 'ചുള്ളന്‍' ആള്‍ട്ടോ സഹോദരങ്ങള്‍

കസ്റ്റം വര്‍ക്കുകളുടെ പശ്ചാത്തലത്തില്‍, അപ്രതീക്ഷിത സ്‌പോര്‍ടി ലുക്കാണ് ആള്‍ട്ടോയില്‍ ഒരുങ്ങുന്നത്. കൂടാതെ, തിളക്കമേറിയ പെയിന്റ് സ്‌കീം കസ്റ്റം ആള്‍ട്ടോയെ ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തമാക്കുന്നു.

Recommended Video

Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ഇവര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് 'ചുള്ളന്‍' ആള്‍ട്ടോ സഹോദരങ്ങള്‍

അതേസമയം, റിയര്‍ എന്‍ഡില്‍ ഒരുങ്ങിയിട്ടുള്ള ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് പോര്‍ട്ടുകള്‍ കേവലം കാഴ്ചഭംഗിക്ക് വേണ്ടിയുള്ളത് മാത്രമാണ്.

ഇനി തിളക്കമേറിയ പച്ച ആള്‍ട്ടോയിലും കാര്യങ്ങള്‍ ഏറെ വ്യത്യസ്തമല്ല. എന്നാല്‍ സിസര്‍ ഡോറുകളും ലോവറിംഗ് സ്പ്രിംഗുകളും പച്ച ആള്‍ട്ടോയ്ക്ക് ലഭിച്ചിട്ടില്ല.

ഇവര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് 'ചുള്ളന്‍' ആള്‍ട്ടോ സഹോദരങ്ങള്‍

14 ഇഞ്ച് അലോയ് വീല്‍ ഇടംപിടിക്കുന്ന ആള്‍ട്ടോയില്‍, കസ്റ്റം ബമ്പര്‍ വ്യത്യസ്ത മുഖഭാവം ഒരുക്കുന്നു. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല എന്നാണ് സൂചന.

ഇവര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് 'ചുള്ളന്‍' ആള്‍ട്ടോ സഹോദരങ്ങള്‍

46 bhp കരുത്തും 62 Nm torque ഉം ഉത്പാദിപ്പിക്കുന്ന 796 സിസി ത്രീ-സിലിണ്ടര്‍ എഞ്ചിനാണ് ആള്‍ട്ടോയില്‍ ഒരുങ്ങുന്നത്. 2001 ല്‍ 1.1 ലിറ്റര്‍ എഞ്ചിന്‍ പതിപ്പിനെ മാരുതി നല്‍കിയിരുന്നു.

ഇവര്‍ കേരളത്തില്‍ നിന്നുള്ള രണ്ട് 'ചുള്ളന്‍' ആള്‍ട്ടോ സഹോദരങ്ങള്‍

എന്നാല്‍ വിപണിയില്‍ ആവശ്യക്കാരില്ലാത്തതിനെ തുടര്‍ന്ന് മോഡലിനെ മാരുതി പിന്നാലെ പിന്‍വലിച്ചു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മാരുതി ആള്‍ട്ടോയില്‍ ഇടംപിടിക്കുന്നത്.

Trending On DriveSpark Malayalam:

മച്ചാനെ ബൂസാ.. ക്ഷമിക്കണം ഇത് ഹീറോ കരിസ്മയാണ്!

ബജാജിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ചില പള്‍സര്‍ മോഡിഫിക്കേഷനുകള്‍

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

ഇത് കഫെ റേസറായി മാറിയ എല്‍എംഎല്‍ സ്‌കൂട്ടര്‍!

Most Read Articles

Malayalam
English summary
These Are The Newly Modified Maruti Alto Duo From Kerala. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X