ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

Written By:

ഫിഗൊ ഹാച്ച്ബാക്കിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോര്‍ഡ്. എന്നാല്‍ ഫിഗൊയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം പുതിയ ക്രോസ്ഓവര്‍ പതിപ്പിനെയും ഫോര്‍ഡ് അവതരിപ്പിക്കുമെന്നാണ് സൂചന.

To Follow DriveSpark On Facebook, Click The Like Button
ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

കമ്പനിയുടെ സാനന്ത് പ്ലാന്റിന് സമീപത്ത് നിന്നും ക്യാമറ പകര്‍ത്തിയ പുതിയ ഫിഗൊ ക്രോസിന്റെ ചിത്രങ്ങള്‍ ഫോര്‍ഡിന്റെ രഹസ്യനീക്കം വെളിപ്പെടുത്തിയിരിക്കകയാണ്. കനത്ത രീതിയില്‍ മറയ്ക്കപ്പെട്ടാണ് ഫിഗൊ ക്രോസ് കാണപ്പെട്ടത്.

ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

ഒരുപിടി കോസ്മറ്റിക്, മെക്കാനിക്കല്‍ അപ്‌ഡേറ്റുകള്‍ക്ക് ഒപ്പമാകും ഫിഗൊയുടെ പുത്തന്‍ പതിപ്പുകള്‍ വിപണിയില്‍ എത്തുക. ഓക്‌സ്ഫഡ് വൈറ്റ് കളര്‍ സ്‌കീമില്‍ ഒരുങ്ങിയ ഫിഗൊ ക്രോസിനെയാണ് ക്യാമറ പിടികൂടിയത്.

ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

നേരത്തെ ഫോര്‍ഡ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. നിലവിലെ മോഡലുകളിലുള്ള ക്രോം സ്ലാറ്റുകള്‍ക്ക് പകരം പുതിയ ഹണികോമ്പ് ഗ്രില്ലാണ് ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചിരിക്കുന്നത്.

ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

പുതുക്കിയ ഫ്രണ്ട് ബമ്പറും ബ്ലാക്ഡ്-ഔട്ട് ഹെഡ്‌ലാമ്പുകളും പുത്തന്‍ ഫിഗൊയുടെ വിശേഷങ്ങളാണ്. പുതുക്കിയ ടെയില്‍ലൈറ്റ് ക്ലസ്റ്ററാണ് ഫിഗൊയുടെ റിയര്‍ എന്‍ഡ് ഡിസൈനിനെ ശ്രദ്ധേയമാക്കുക.

ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

കാര്യമായ മാറ്റങ്ങളോടെയാണ് ക്രോസ് പതിപ്പിനെയും ഫോര്‍ഡ് ഒരുക്കിയിരിക്കുന്നത്.

Trending On DriveSpark Malayalam:

ഇത് അപാര മേക്ക്ഓവര്‍; ബുഗാറ്റി വെയ്‌റോണായി മാറിയ മാരുതി എസ്റ്റീം

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

Recommended Video
[Malayalam] Tata Tiago XTA AMT Launched In India - DriveSpark
ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ് എന്നിവ ഫിഗൊ ക്രോസില്‍ ഒരുങ്ങിയിട്ടുണ്ട്. 6 സ്‌പോക്ക് ബ്ലാക് അലോയ് വീലുകളാണ് ക്രോസ് പതിപ്പില്‍ ഇടംപിടിച്ചിരിക്കുന്നത്.

ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

ഫിഗൊ ആക്ടിവ് അല്ലെങ്കില്‍ ഫിഗൊ ഫ്രീസ്റ്റൈല്‍ എന്നാകും പുതിയ ക്രോസ് പതിപ്പിന് ഫോര്‍ഡ് നല്‍കാനിടയുള്ള പേര്.

Trending On DriveSpark Malayalam:

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

SYNC3, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റികള്‍ക്കൊപ്പമുള്ള പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാകും പുതിയ ഫിഗൊകളുടെ പ്രധാന ഇന്റീരിയര്‍ ഹൈലൈറ്റ്.

ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

ഇതിന് പുറമെ പ്രീമിയം സീറ്റ് അപ്‌ഹോള്‍സ്റ്ററിയും പുതിയ ഫിഗൊ പതിപ്പുകള്‍ക്ക് ലഭിച്ചേക്കും.

ഫോര്‍ഡിന്റെ രഹസ്യനീക്കം പുറത്ത്; ഇതാണ് ഫിഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പ്

നിലവിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ തന്നെയാകും പുതിയ ഫോര്‍ഡ് ഫിഗൊ ക്രോസ് എത്താന്‍ സാധ്യത. അതേസമയം പുതിയ 1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനും മോഡലില്‍ ഒരുങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കൂടുതല്‍... #ford #spy pics #ഫോഡ് #hatchback
English summary
Ford Figo Cross Spotted Testing In India. Read in Malayalam.
Story first published: Tuesday, November 28, 2017, 12:42 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark