ജീപ് കോമ്പസിനോട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ; പുതിയ എസ്‌യുവി ഒരുങ്ങുന്നു

Written By:

പുതിയ പ്രീമിയം എസ്‌യുവിയുടെ പണിപ്പുരയിലാണ് ടാറ്റ എന്ന കാര്യം വിപണിയില്‍ പാട്ടാണ്. ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രീമിയം എസ്‌യുവിയ്ക്ക് ഒപ്പം മറ്റൊരു ഇടത്തരം എസ്‌യുവി കൂടി ടാറ്റയുടെ അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ജീപ് കോമ്പസിനോട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ; പുതിയ എസ്‌യുവി ഒരുങ്ങുന്നു

ടാറ്റ നിരയില്‍ നെക്‌സോണിനും ഹെക്‌സയ്ക്കും ഇടയിലെ വിടവ് നികത്തുകയാണ് പുതിയ ഇടത്തരം എസ്‌യുവിയുടെ ലക്ഷ്യം. Q501 എന്ന കോഡ്‌നാമത്തിലുള്ള എസ്‌യുവിയെ 2018 അവസാനത്തോടെ ടാറ്റ അവതരിപ്പിക്കുമെന്നാണ് സൂചന.

ജീപ് കോമ്പസിനോട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ; പുതിയ എസ്‌യുവി ഒരുങ്ങുന്നു

ഹ്യുണ്ടായി ക്രെറ്റ, റെനോ ക്യാപ്ച്ചര്‍ എസ്‌യുവികള്‍ക്കുള്ള ടാറ്റയുടെ മറുപടിയാണ് Q501 എസ്‌യുവി നല്‍കുക. എതിരാളികള്‍ക്ക് സമാനമായി 5 സീറ്റര്‍ പരിവേഷത്തിലാകും പുതിയ ടാറ്റ എസ്‌യുവിയുടെയും വരവ്.

ജീപ് കോമ്പസിനോട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ; പുതിയ എസ്‌യുവി ഒരുങ്ങുന്നു

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ L550 അടിത്തറയിലാണ് പ്രീമിയം, ഇടത്തരം എസ്‌യുവികളെ ടാറ്റ ഒരുക്കുന്നത്. ഇരു എസ്‌യുവികളെയും അതീവ രഹസ്യമായാണ് ടാറ്റ വികസിപ്പിക്കുന്നതും.

ജീപ് കോമ്പസിനോട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ; പുതിയ എസ്‌യുവി ഒരുങ്ങുന്നു

എന്നാല്‍ ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തി വരുന്ന എസ്‌യുവികളെ പലപ്പോഴായി ക്യാമറ പകര്‍ത്തിയിട്ടുണ്ട്. ഫിയറ്റില്‍ നിന്നുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ഡീസല്‍ എഞ്ചിനാകും പുതിയ ടാറ്റ എസ്‌യുവികളുടെ കരുത്ത്.

ജീപ് കോമ്പസിനോട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ; പുതിയ എസ്‌യുവി ഒരുങ്ങുന്നു

ജീപ് കോമ്പസിലും സമാന എഞ്ചിനാണ് ഒരുങ്ങുന്നത്. എന്നാല്‍ റീട്യൂണ്‍ ചെയ്യപ്പെട്ട എഞ്ചിനാകും എസ്‌യുവിയില്‍ ടാറ്റ നല്‍കുക.

Trending On DriveSpark Malayalam:

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ജീപ് കോമ്പസിനോട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ; പുതിയ എസ്‌യുവി ഒരുങ്ങുന്നു

5 സീറ്റര്‍ എസ്‌യുവി 140 bhp കരുത്തേകുമ്പോള്‍, 170 bhp കരുത്താണ് 7 സീറ്റര്‍ എസ്‌യുവിയില്‍ ലഭിക്കുക. അടിത്തറയിലും എഞ്ചിനിലും സമാനത പുലര്‍ത്തുമെങ്കിലും രണ്ട് എസ്‌യുവികളും തികച്ചും വ്യത്യസ്തമായാകും വിപണിയില്‍ എത്തുക.

Recommended Video - Watch Now!
[Malayalam] Tata Tiago XTA AMT Launched In India - DriveSpark
ജീപ് കോമ്പസിനോട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ; പുതിയ എസ്‌യുവി ഒരുങ്ങുന്നു

ടിയാഗൊ, ടിഗോര്‍, ഹെക്‌സ, നെക്‌സോണ്‍ മോഡലുകള്‍ പിന്തുടരുന്ന IMPACT ഡിസൈന്‍ ഭാഷ തന്നെയാകും പുതിയ എസ്‌യുവികള്‍ നേടുകയെന്നും സൂചനയുണ്ട്.

ജീപ് കോമ്പസിനോട് കൊമ്പുകോര്‍ക്കാന്‍ ടാറ്റ; പുതിയ എസ്‌യുവി ഒരുങ്ങുന്നു

അടുത്തിടെ ടാറ്റ അവതരിപ്പിച്ച നെക്‌സോണ്‍ എസ്‌യുവി വിപണിയില്‍ മികച്ച പ്രതികരണം നേടുന്ന പശ്ചാത്തലത്തില്‍ പുതിയ രണ്ട് ടാറ്റ എസ്‌യുവികളുടെ വരവ് സമവാക്യങ്ങളെ അപ്പാടെ മാറ്റിയേക്കുമെന്നാണ് വിലയിരുത്തല്‍.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #tata #ടാറ്റ #welcome 2018
English summary
Tata Motors’ Jeep Compass Rival In The Works. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark