ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ; വില 5.75 ലക്ഷം രൂപ

Written By:

ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ. പുതിയ ടാറ്റ ടിഗോര്‍ എഎംടി പതിപ്പ് ഇന്ത്യയില്‍ പുറത്തിറങ്ങി. 5.75 ലക്ഷം രൂപ ആരംഭവിലയിലാണ് എഎംടി ഗിയര്‍ബോക്‌സോടെയുള്ള പുതിയ ടിഗോര്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ; വില 5.75 ലക്ഷം രൂപ

ടിഗോര്‍ സെഡാന്റെ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാവുക. XTA, XZA വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയാണ് ടിഗോർ എഎംടി പതിപ്പ് ഒരുങ്ങുന്നത്.

ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ; വില 5.75 ലക്ഷം രൂപ

5 സപീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള XTA, XZA വേരിയന്റുകളെക്കാളും 40,000 രൂപ വിലവര്‍ധനവിലാണ് പുതിയ ടിഗോര്‍ എഎംടി പതിപ്പുകള്‍ അണിനിരക്കുന്നതും.

ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ; വില 5.75 ലക്ഷം രൂപ
Variant Name Price
XTA Rs 5.75 lakh
XZA Rs 6.22 lakh
ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ; വില 5.75 ലക്ഷം രൂപ

ടിഗോറിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ എഎംടി ഗിയര്‍ബോക്‌സിനെ ടാറ്റ നല്‍കുന്നത്. എഞ്ചിനില്‍ കാര്യമായ മാറ്റങ്ങളില്ല.

ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ; വില 5.75 ലക്ഷം രൂപ

6,000 rpm ല്‍ 84 bhp കരുത്തും 3,500 rpm ല്‍ 114 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ എഞ്ചിന്‍.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

Recommended Video - Watch Now!
[Malayalam] Tata Tiago XTA AMT Launched In India - DriveSpark
ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ; വില 5.75 ലക്ഷം രൂപ

ബ്ലൂടൂത്ത്, നാവിഗേഷന്‍ കണക്ടിവിറ്റികളോടെയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റീയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍ എന്നിവ പുതിയ ടിഗോര്‍ എഎംടി പതിപ്പിന്റെ വിശേഷങ്ങളാണ്.

ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ; വില 5.75 ലക്ഷം രൂപ

സ്റ്റീല്‍ വീലുകള്‍, 4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ XTA വേരിയന്റില്‍ ഇടംപിടിക്കുമ്പോള്‍ 4 സ്പീക്കര്‍-2 ട്വീറ്റര്‍ ഓഡിയോ സിസ്റ്റം, സ്‌പോര്‍ടിയര്‍ 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് XZA വേരിയന്റില്‍ എക്‌സ്‌ക്ലൂസീവായി ഒരുങ്ങുന്നത്.

ടിഗോറിന് എഎംടി പതിപ്പുമായി ടാറ്റ; വില 5.75 ലക്ഷം രൂപ

മാരുതി ഡിസൈറിലേക്കുള്ള ഉപഭോക്താക്കളുടെ ഒഴുക്കിനെ തടയുകയാണ് പുതിയ ടിഗോര്‍ എഎംടി പതിപ്പിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കൂടുതല്‍... #tata #new launch #sedan #ടാറ്റ
English summary
Tata Tigor AMT Launched In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark