TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയില്‍; വില മൂന്ന് കോടി രൂപ

കാത്തിരിപ്പിനൊടുവില്‍ ലംബോര്‍ഗിനി ഉറൂസ് ഇന്ത്യയില്‍ അവതരിച്ചു. മൂന്ന് കോടി രൂപയാണ് പുതിയ ലംബോര്‍ഗിനി ഉറൂസ് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില. കാല്‍ നൂറ്റാണ്ടിന് ശേഷം ലംബോര്‍ഗിനി നിരയില്‍ പിറവിയെടുത്തിരിക്കുന്ന രണ്ടാം എസ്‌യുവിയാണ് ഉറൂസ്.
ഇറ്റാലിയന്‍ നിര്‍മ്മാതാക്കളുടെ ആദ്യ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാണ് ഉറൂസ് എസ്‌യുവിയുടെ വരവ്. 6,000 rpm ല്‍ 641 bhp കരുത്തും 2,250-4,500 rpm ല്‍ 850 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് ലംബോര്‍ഗിനി ഉറൂസിന്റെ പവര്‍ഹൗസ്.
8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന എസ്‌യുവിയുടെ നാല് ചക്രങ്ങളിലേക്കും കരുത്തെത്തും. കേവലം 3.6 സെക്കന്‍ഡുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഉറൂസിന് സാധിക്കും.
മണിക്കൂറില്‍ 305 കിലോമീറ്ററാണ് ലംബോര്‍ഗിനി ഉറൂസിന്റെ പരമാവധി വേഗത. ആറ് ഡ്രൈവിംഗ് മോഡുകളാണ് ലംബോര്‍ഗിനി ഉറൂസില്‍ ലഭ്യമാകുന്നത്. ഇതില്‍ സാബിയ (മണല്‍), ടെറ (ഗ്രാവല്‍), നിവി (മഞ്ഞ്) എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകള്‍ ഓഫ്-റോഡിംഗ് ലക്ഷ്യമിട്ടുള്ളതാണ്.
5,112 mm നീളവും, 2,016 mm വീതിയും, 1,683 mm ഉയരവുമാണ് എസ്‌യുവിക്കുള്ളത്. 3,003 mm നീളമേറിയതാണ് വീല്‍ബേസ്. 2,200 കിലോഗ്രാമാണ് ലംബോര്‍ഗിനി ഉറൂസ് എസ്‌യുവിയുടെ ഭാരം.
ഒപ്പം 85 ലിറ്ററാണ് ഉറൂസിന്റെ ഇന്ധനശേഷിയും. ഫോക്‌സ്‌വാഗണിന്റെ എംഎല്‍ബി ഇവോ അടിത്തറയിലാണ് ലംബോര്‍ഗിനി ഉറൂസ് ഒരുങ്ങിയിരിക്കുന്നത്.
Trending On DriveSpark Malayalam:
ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍
സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍
ഔഡി Q7, ബെന്റ്‌ലി ബെന്റെയ്ഗ, പോര്‍ഷ കയെന്‍ എസ്‌യുവികളും ഇതേ അടിത്തറയില്‍ നിന്നുമാണ് പിറവിയെടുക്കുന്നതും. ആക്ടീവ് ടോര്‍ഖ് വെക്ടറിങ്ങ്, ഫോര്‍-വീല്‍ സ്റ്റീയറിംഗ്, അഡാപ്റ്റീവ് എയര്‍ സസ്‌പെന്‍ഷന്‍, ആക്ടീവ് റോള്‍ സ്റ്റബിലൈസേഷന്‍ എന്നീ സാങ്കേതിക ഫീച്ചറുകളും ലംബോര്‍ഗിനി ഉറൂസ് നേടിയിട്ടുണ്ട്.
2012 ല്‍ ലംബോര്‍ഗിനി കാഴ്ചവെച്ച കോണ്‍സെപ്റ്റ് വാഹനത്തില്‍ നിന്നുമുള്ള ഡിസൈന്‍ ഭാഷയാണ് ഉറൂസ് പിന്തുടര്‍ന്നിരിക്കുന്നത്. വലിയ എയര്‍ ഇന്‍ടെയ്ക്കുകള്‍ക്ക് ഒപ്പമുള്ള ഭീമാകരമായ ഫ്രണ്ട് ഗ്രില്‍, ഫ്രണ്ട് സ്പ്ലിറ്റര്‍ എന്നിവ ലംബോര്‍ഗിനി ഉറൂസിന്റെ ഡിസൈന്‍ സവിശേഷതയാണ്.
21 ഇഞ്ച് അലോയ് വീലുകളിലാണ് എസ്‌യുവി ഒരുങ്ങുന്നത്. 22, 23 ഇഞ്ച് അലോയ് വീലുകളെയും എസ്‌യുവിയില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കും.
മൂന്ന് വലിയ ടിഎഫ്ടി ഡിസ്‌പ്ലേകളാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. ഇതില്‍ ഒന്ന് സ്റ്റീയറിംഗ് വീലിന് പിന്നിലായാണ് ഒരുങ്ങിയിരിക്കുന്നത്. സാധാരണ കാറുകളില്‍ ഇടംപിടിക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് പകരമായി സ്റ്റീയറിംഗ് വീലിന് പിന്നില്‍ നിന്നും ടിഎഫ്ടി ഡിസ്‌പ്ലേ പ്രവര്‍ത്തിക്കും.
LM 002 വിന് ശേഷം ലംബോര്‍ഗിനി ബാഡ്ജിംഗ് കൈയ്യടക്കുന്ന രണ്ടാമത്തെ എസ്‌യുവിയാണ് ഉറൂസ്. പ്രതിവര്‍ഷം 7,000 ഉറൂസുകളെ വില്‍ക്കാനുള്ള നീക്കത്തിലാണ് ഇറ്റാലിയന്‍ നിര്‍മ്മാതാക്കള്‍.
ലംബോര്‍ഗിനിയുടെ ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഇന്ത്യന്‍ വിപണി നിര്‍ണായക പങ്കു വഹിക്കുമെന്നാണ് വിലയിരുത്തല്‍.
Trending On DriveSpark Malayalam:
കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍
അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here