ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

Written By:

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇഗ്നിസ് ഹാച്ച്ബാക്കിനെ മാരുതി നിരയില്‍ അണിനിരത്താന്‍ മാതൃസ്ഥാപനമായ സുസൂക്കി തീരുമാനിച്ചത്. 'ടോള്‍ ബോയ് ഹാച്ച്' ഡിസൈന്‍ ഭാഷയില്‍ എത്തിയ ഇഗ്നിസിനെ വിപണി ആദ്യം കൗതുകത്തോടെ നോക്കി.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

എന്തായാലും ചുരുങ്ങിയ കാലയളവില്‍ തന്നെ ജനഹൃദയങ്ങള്‍ കീഴടക്കാന്‍ ഇഗ്നിസിന് സാധിച്ചു എന്നാല്‍ ഇഗ്നിസിന്റെ വിജയം വെറുതെ കണ്ടു നില്‍ക്കാന്‍ സുസൂക്കി തയ്യാറല്ല. അതുകൊണ്ടാണ് ഇഗ്നിസിന് പുത്തന്‍ പതിപ്പുമായി സുസൂക്കി വീണ്ടും കളം നിറയുന്നത്.

Recommended Video - Watch Now!
Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark
ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

ഇഗ്നിസ് അഡ്വഞ്ചറെന്നാണ് പുതിയ മോഡലിന് സുസൂക്കി നല്‍കിയിരിക്കുന്ന പേര്. ഇഗ്നിസിസ് അഡ്വഞ്ചറിനൊപ്പം വിറ്റാര എസ്‌യുവിയുടെ പുത്തന്‍ പതിപ്പ് വിറ്റാര കൂറോയും നിരയില്‍ പിറവിയെടുത്തിരിക്കുകയാണ്.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

നിലവില്‍ യൂറോപ്യന്‍ വിപണിയിലാണ് ഇരുമോഡലുകളും അവതരിച്ചിരിക്കുന്നത്. SZ-T വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇഗ്നിസ് അഡ്വഞ്ചര്‍ ഹാച്ച്ബാക്ക് ഒരുങ്ങുന്നത്.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

റിയര്‍വ്യൂ ക്യാമറ, 16 ഇഞ്ച് അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, സ്ലൈഡിംഗ് റിയര്‍ സീറ്റുകള്‍ എന്നീ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകള്‍ക്കൊപ്പമാണ് ഇഗ്നിസ് അഡ്വഞ്ചറിന്റെ വരവ്.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

റിയര്‍ സ്‌പോയിലര്‍, സൈഡ് മൗള്‍ഡിംഗുകള്‍, ഫ്രണ്ട് റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, നിറമാര്‍ന്ന ഫ്രണ്ട് ഗ്രില്‍ സെന്റര്‍ ബാര്‍, സൈഡ് ഡീക്കലുകള്‍ - ഇഗ്നിസ് അഡ്വഞ്ചറിന്റെ ഡിസൈന്‍ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു.

Trending On DriveSpark Malayalam:

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

കെടിഎം ബൈക്കിടിച്ച് പെണ്‍കുട്ടി മരിച്ചു; ബൈക്കര്‍മാരെ തല്ലിച്ചതച്ച് ജനക്കൂട്ടം, ബൈക്കുകൾ നശിപ്പിച്ചു

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

നാല് നിറഭേദങ്ങളിലാണ് പുതിയ ഇഗ്നിസ് അഡ്വഞ്ചര്‍ ലഭ്യമാകുന്നത്. ഫെര്‍വെന്റ് റെഡ്, ബൂസ്റ്റ് ബ്ലൂ പേള്‍, പ്യൂവല്‍ വൈറ്റ് പേള്‍, സൂപ്പര്‍ ബ്ലാക് പേള്‍ എന്നിവയാണ് പുതിയ ഹാച്ച്ബാക്ക് പതിപ്പിലെ നിറഭേദങ്ങള്‍.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

13,999 പൗണ്ടാണ് പുതിയ ഇഗ്നിസ് അഡ്വഞ്ചര്‍ ഹാച്ച്ബാക്കിന്റെ വില (ഏകദേശം 12.03 ലക്ഷം രൂപ). നിലവിലുള്ള മോഡലിലും 85,949 രൂപ വിലവര്‍ധനവിലാണ് പരിഷ്‌കരിച്ച പുത്തന്‍ ഇഗ്നിസ് പതിപ്പ് വിപണിയില്‍ എത്തുന്നത്.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

അതേസമയം പുതിയ പതിപ്പിന്റെ എഞ്ചിന്‍ ഫീച്ചറുകളില്‍ കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് പെട്രോള്‍ എഞ്ചിനിലാണ് ഇഗ്നിസ് അഡ്വഞ്ചറിന്റെയും വരവ്.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

89 bhp കരുത്തേകുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് വിറ്റാര കൂറോയെ സുസൂക്കി വീണ്ടും അവതരിപ്പിക്കുന്നത്.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

എന്നാല്‍ കേവലം 1,000 വിറ്റാര കൂറോകളെ മാത്രമാണ് സുസൂക്കി ലഭ്യമാക്കുക. ഓട്ടോ എസി, സാറ്റലൈറ്റ് നാവിഗേഷന്‍, സ്മാര്‍ട്ട്‌ഫോണ്‍ ലിങ്ക് ഓഡിയോ, റിയര്‍ പ്രൈവസി ഗ്ലാസ് എന്നിവയെല്ലാം സ്‌പെഷ്യല്‍ എഡിഷന്‍ എസ്‌യുവിയുടെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

സാറ്റിന്‍ ബ്ലാക് അലോയ് വീലുകളാണ് വിറ്റാര കൂറോയില്‍ ഇടംപിടിക്കുന്നത്. ബ്ലാക് ഫ്രണ്ട് ബമ്പര്‍, ബ്ലാക് ഡോര്‍ മിററുകള്‍, ബ്ലാക് റിയര്‍ അപ്പര്‍ സ്‌പോയിലര്‍, ബ്ലാക് ഫ്രണ്ട് ഗ്രില്‍ എന്നിങ്ങനെ ആകെമൊത്തം ബ്ലാക് തീമാണ് എസ്‌യുവിക്ക്.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

കൂറോ ബാഡ്ജിംഗും എസ്‌യുവി നേടിയിട്ടുണ്ട്. പിയാനൊ ബ്ലാക് ഡാഷ്‌ബോര്‍ഡ്, കാര്‍ബണ്‍ ടച്ചോട് കൂടിയ സെന്റര്‍ അനലോഗ് ക്ലോക്ക് എന്നിവയാണ് എസ്‌യുവിയുടെ അകത്തളത്തെ പ്രധാന ആകര്‍ഷണങ്ങള്‍.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

സുപീരിയര്‍ വൈറ്റ്, കോസ്മിക് ബ്ലാക്, ഗലാക്ടിക് ഗ്രെയ്, സില്‍ക്കി സില്‍വര്‍ എന്നീ നിറഭേദങ്ങളിലാണ് വിറ്റാര കൂറോ ഒരുങ്ങുന്നത്. ഇരു മോഡലുകളുടെയും ഇന്ത്യന്‍ വരവ് സംബന്ധിച്ച് കമ്പനി ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.

ഇതാണ് പുതിയ സുസൂക്കി ഇഗ്നിസ് അഡ്വഞ്ചറും വിറ്റാര കൂറോയും; ഇന്ത്യന്‍ വരവ് എന്ന്?

എന്നാല്‍ പോര് മുറുകിയ എസ്‌യുവി ശ്രേണിയില്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെ മാരുതിക്ക് ലഭിച്ചേക്കാന്‍ സാധ്യതയുള്ള പോരാളിയാണ് വിറ്റാര കൂറോ. ഇഗ്നിസ് അഡ്വഞ്ചറും ഇന്ത്യന്‍ തീരണയുമെന്നാണ് സൂചന.

Trending On DriveSpark Malayalam:

ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്ക് ഇതാണ്

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #suzuki #സുസുക്കി
English summary
Suzuki Ignis Adventure & Vitara Kuro Introduced. Read in Malayalam.
Story first published: Tuesday, January 9, 2018, 15:59 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark