2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ടീസർ വീഡിയോ പുറത്ത്

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കളായ സ്കോഡ തങ്ങളുടെ ജനപ്രിയ പ്രീമിയം സെഡാനായ ഒക്ടാവിയയുടെ പുതിയതലമുറ മോഡലിനെ നവംബർ 11-ന് ആഗോളതലത്തിൽ അവതരിപ്പിക്കും. പുതുതലമുറ മോഡൽ കോംബി (സ്റ്റേഷൻ വാഗൺ) ബോഡി ശൈലിയിലാകും ആദ്യമായി പുറത്തിറക്കുക.

യൂറോപ്പിലെ വിഭാഗത്തിൽ മാന്യമായ വിപണി വിഹിതവും ബ്രാൻഡിന്റെ ഏറ്റവും മികച്ച വിൽപ്പനയുമുള്ള മോഡലാണ് സ്‌കോഡ ഒക്ടാവിയ. കോംബി, നോച്ച്ബാക്ക്, സ്‌കൗട്ട്‌, ആർ‌എസ് എന്നീ വകഭേദങ്ങളിൽ വാഹനം ലഭ്യമാണ്.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ടീസർ വീഡിയോ പുറത്ത്

2020 ഒക്ടാവിയ ഒരു പുതിയ രൂപകല്പ്പനയോടെ ആധുനിക സ്പർശത്തോടെ അവതരിപ്പിക്കുന്നു. താഴ്ന്ന സ്ലംഗ് ഫ്രണ്ട് ഫാസിയ, മുമ്പത്തേക്കാളും വലുതും സ്പോർട്ടിയറുമായ ഏറ്റവും മികച്ച ഗ്രില്ല്. പൂർണ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ‌ലൈറ്റുകൾ, ഡൈനാമിക്ക് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയെല്ലാം കാറിന് ലഭിക്കും.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ടീസർ വീഡിയോ പുറത്ത്

ഇന്റീരിയറിൽ ഫോക്‌സ്‌വാഗണ്‍ ഗോൾഫിന് സമാനമായ ഒരു ലേഔട്ടാണ് സ്വീകരിച്ചിരിക്കുന്നത്. കൂടുതൽ സ്‌ക്രീനുള്ള ഉയർന്ന വകഭേദങ്ങളിൽ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോൾ, സെമി സ്റ്റാൻ‌ഡലോൺ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയവ ലഭിക്കും.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ടീസർ വീഡിയോ പുറത്ത്

നാലാം തലമുറ സ്കോഡ ഒക്ടാവിയ അതിന്റെ മുൻഗാമിയേക്കാൾ 4,689 mm നീളവും 1,829 mm വീതിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പിൻ സീറ്റ് യാത്രക്കാർക്ക് 78 mm കൂടുതൽ ലെഗ് റൂം വാഗ്ദാനം ചെയ്യുന്നതിനാൽ വീൽബേസ് 2,686 mm ആണ്. കോംബി, നോച്ച്ബാക്ക് വകഭേദങ്ങളിൽ യഥാക്രമം 640 ലിറ്റർ, 600 ലിറ്റർ ശേഷിയുള്ള മികച്ച ബൂട്ട് ശേഷിയും വാഹനം വാഗ്ദാനം ചെയ്യുന്നു.

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ടീസർ വീഡിയോ പുറത്ത്

പെട്രോൾ, ഡീസൽ, മൈൽഡ് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളിൽ 2020 സ്കോഡ ഒക്ടാവിയ വിപണിയിലെത്തും. 48v ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്ററും 48v ലിഥിയം അയൺ ബാറ്ററിയും ഉള്ള മൈൽഡ്-ഹൈബ്രിഡ് സിസ്റ്റം 108 bhp 1.0 ലിറ്റർ യൂണിറ്റിലും 148 bhp ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ TSI എഞ്ചിനിലും ലഭ്യമാണ്.

Most Read: ഇന്ത്യൻ വിപണിയിൽ കോംപാക്ട് ഡെഡാൻ അവതരിപ്പിക്കാൻ റെനോ

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ടീസർ വീഡിയോ പുറത്ത്

പ്ലഗ്-ഇൻ ഹൈബ്രിഡ് വകഭേദത്തിൽ 1.4 ലിറ്റർ TSI ഒരു ഇലക്ട്രിക്ക് എഞ്ചിനാകും പ്രവർത്തിക്കുക. 6 സ്പീഡ് ഡയറക്ട് ഷിഫ്റ്റ് ഗിയർബോക്സുമായി ജോടിയാക്കും. കൂടാതെ രണ്ട് വ്യത്യസ്ത ട്യൂണിൽ ഇത് ലഭ്യമായേക്കും. ഒന്ന് 201 bhp സൃഷ്ടിക്കുമ്പോൾ രണ്ടാമത്തേത് 242 bhp കരുത്ത് ഉത്പാദിപ്പിക്കും.

Most Read: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ബിഎസ് VI-ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ടീസർ വീഡിയോ പുറത്ത്

ഡീസൽ മോഡലുകളിൽ 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റെഗുലർ, സ്പോർട്ട് , റഫ് റോഡ് എന്നിങ്ങനെ മൂന്ന് സസ്പെൻഷൻ ക്രമീകരണങ്ങളിലായി പുതിയ സ്കോഡ ഒക്ടാവിയ ലഭ്യമായേക്കാം. പുതിയ മോഡലിന് പുതിയ സുരക്ഷ, ഡ്രൈവർ സഹായ സംവിധാനങ്ങൾ തുടങ്ങിയവ ലഭിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.

Most Read: ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളുടെ പരീക്ഷണം നടത്തി ടാറ്റ

2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ടീസർ വീഡിയോ പുറത്ത്

2020 സ്കോഡ ഒക്ടാവിയ അടുത്ത വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിലെത്തും. കംപ്ലീറ്റ്ലി നോക്കഡ് ഡൗണ്‍ യൂണിറ്റ് (CKD) വഴിയാകും വാഹനം ഇന്ത്യയിലെത്തുക. ഹ്യുണ്ടായി എലാൻട്ര, ടൊയോട്ട കൊറോള, ഹോണ്ട സിവിക് തുടങ്ങിയവ മോഡലുകളാണ് ഇന്ത്യൻ വിപണിയിലെ 2020 സ്കോഡ ഒക്ടാവിയയുടെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2020 Skoda Octavia revealed in official spy shots. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X