ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളുടെ പരീക്ഷണം നടത്തി ടാറ്റ

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോർസ് തങ്ങളുടെ ബി‌എസ്‌-VI കംപ്ലയിന്റ് മോഡലുകൾ അടുത്ത വർഷത്തോടെ ഇന്ത്യയിൽ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ആൾട്രോസ്, ഹാരിയർ 5 സീറ്റർ, 7 സീറ്റർ ബസാർഡ് എസ്‌യുവി മോഡലുകളുടെ പരീക്ഷണ ഓട്ടം കമ്പനി ഒരുമിച്ച് നടത്തി.

ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ആൾട്രോസ് ഹാച്ച്ബാക്കിനെ ഈ വർഷം തന്നെ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും വാഹനത്തിന്റെ അരങ്ങേറ്റം അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. 2020 ജനുവരിയിൽ വാഹനത്തെ വിപണിയിൽ എത്തിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ടാറ്റ മോട്ടോർസിന്റെ ബി‌എസ്‌-VI ശ്രേണിക്ക് ആൾ‌ട്രോസ് ഹാച്ച്ബാക്ക് തുടക്കം കുറിച്ചേക്കും. തുടക്കം മുതൽ വാഹനത്തിന്റെ ബി‌എസ്‌-VI പുറത്തിറക്കാൻ തീരുമാനിച്ചതോടെയാണ് പുതിയ മോഡലിന്റെ അവതരണം വൈകിയത്. പുതിയ പ്രീമിയം ഹാച്ച്ബാക്ക് ടാറ്റാ ആൽ‌ട്രോസ്, കമ്പനിയുടെ ആൽ‌ഫ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതും ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈൻ സവിശേഷതകളുള്ളതുമാണ്.

ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, മികച്ച അലോയ് വീൽ ഡിസൈൻ എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്ന വഹാനമാണ് വരാനിരിക്കുന്ന ആൾട്രോസ്. ബോൾഡ് ഹോൾഡർ ലൈൻ വാഹനത്തിന് സവിശേഷമായ രൂപം നൽകുന്നു.

ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ആൾട്രോസിന്റെ അകത്തളത്തും മികച്ച സവിശേഷതകൾ‌ ഉൾ‌ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണക്കുന്ന ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, സ്റ്റാർട്ട് / സ്റ്റോപ്പ് പുഷ് ബട്ടൺ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ എന്നിവയും അതിൽ കൂടുതലും പ്രീമിയം ഹാച്ച്ബാക്കിൽ ഉൾപ്പെടുന്നു.

ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ആൾട്രോസിൽ മികച്ച സുരക്ഷാ സവിശേഷതകളാകും ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്യുക. എബി‌എസ്, ഇബിഡി, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ ക്യാമറ, പാർക്കിംഗ് സെൻസറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

മൂന്ന് ബിഎസ്-VI എഞ്ചിൻ ഓപ്ഷനുകളിലായിരിക്കും ടാറ്റ ആൾട്രോസ് വിപണിയിലെത്തുക. 1.2 ലിറ്റർ NA പെട്രോൾ യൂണിറ്റ് 86 bhp ഉത്പാദിപ്പിക്കും. 1.2 ലിറ്റർ ടർബോ-പെട്രോൾ 102 bhp-യും, 1.5 ബിറ്റർ പവർ ഡീസൽ എഞ്ചിൻ 90 bhp കരുത്തുമാകും സൃഷ്ടിക്കുക.

Most Read: ചെറുകാർ ബ്രാൻഡായ ഡാറ്റ്സനെ പിൻവലിക്കാൻ നീക്കവുമായി നിസ്സാൻ

ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

മൂന്ന് എഞ്ചിനുകളിലും സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനുകളിൽ പുറത്തിറങ്ങും. ആദ്യഘട്ടത്തിൽ എഎംടി ഓട്ടോമാറ്റിക്ക് ഓപ്ഷൻ വാഗ്ദാനം ചെയ്തോക്കാം. ടാറ്റയുടെ ഏറ്റവും പുതിയ ‘സിപ്‌ട്രോൺ' സാങ്കേതികവിദ്യ ഉപയോഗിച്ച് ആൾട്രോസിന് ഇലക്ട്രിക്ക് മോഡലും അടുത്ത വർഷം വിപണിയിലെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.

Most Read: 2020 സ്കോഡ ഒക്ടാവിയയുടെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത്

ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ഇതിനൊപ്പം വരാനിരിക്കുന്ന ടാറ്റ ഹാരിയർ അഞ്ച് സീറ്ററും ഏഴ് സീറ്റർ മോഡലായ ബസാർഡ് എസ്‌യുവിയും 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഹാരിയറുമായി താരതമ്യപ്പെടുത്തുമ്പോൾ ബസാർഡിന്റെ എഞ്ചിന് ഉയർന്ന ട്യൂൺ ഉണ്ടായിരിക്കും.

Most Read: ആഗോള വിപണിയിൽ 2020 ജാസ്സിനെ പുറത്തിറക്കി ഹോണ്ട

ആൾട്രോസ്, ഹാരിയർ, ബസാർഡ് മോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

ടാറ്റാ മോട്ടോർസിന്റെ JLR ഒമേഗ മോഡുലാർ ആർക്കിടെക്ചറിന്റെ അടിസ്ഥാനത്തിലാകാം വാഹനത്തിന്റെ നിർമ്മാണം. പുതിയ പിൻ‌ഭാഗത്തിന്റെ സവിശേഷത മൂലം ടാറ്റ ബസാർഡ് ഹാരിയറിനേക്കാൾ വലുതായി കാണപ്പെടുന്നു.

Source: Rushlane

Most Read Articles

Malayalam
English summary
Tata Altroz, Harrier, Buzzard BS-VI Model Spied Testing Ahead Of Launch Next Year. Read more Malayalam
Story first published: Monday, October 28, 2019, 13:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X