പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

2011-ലാണ് ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമ്മാതാക്കളായ സ്കോഡ അവരുടെ പ്രീമിയം സെഡാൻ മോഡലായ റാപ്പിഡിനെ വിപണിയിൽ എത്തിക്കുന്നത്. പിന്നീട് ചെറിയ പരിഷ്ക്കരണങ്ങൾ ലഭിച്ചെങ്കിലും കാലത്തിനൊത്ത നവീകരണങ്ങൾ ഒന്നും റാപ്പിഡിന് ലഭിച്ചില്ല.

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

എന്നാൽ അടിമുടി മാറ്റങ്ങളുമായി വാഹനത്തെ വിപണിയിൽ എത്തിക്കാൻ തയ്യാറെടുക്കുകയാണ് സ്കോഡ. അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച വാഹനത്തിന്റെ പുതിയ രേഖാ ചിത്രങ്ങൾ കമ്പനി ഔദ്യോഗികമായി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്.

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

2011 നവംബറിൽ ഇന്ത്യയിൽ വിപണിയിൽ അരങ്ങേറ്റം കുറിച്ചപ്പോൾ രണ്ടാം തലമുറ ഫാബിയയ്ക്ക് സമാനമായ സ്റ്റൈലിംഗുമായാണ് റാപ്പിഡ് എത്തിയത്. കൂടാതെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ PQ25 പ്ലാറ്റ്ഫോമായി അടിസ്ഥാനമാക്കിയാണ് സ്കോഡയുടെ ഈ സെഡാൻ എത്തിയതും.

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

C-വിഭാഗത്തിൽ ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗൺ വെന്റോ എന്നീ വാഹനങ്ങളാണ് റാപ്പിഡിന്റെ പ്രധാന എതിരാളികൾ.

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

കമ്പനിയുടെ സെഡാൻ മോഡലുകളുടെ ജനപ്രിതി നഷ്ടപ്പെട്ടതോടെ ആഗോളതലത്തിൽ, കഴിഞ്ഞ മൂന്ന് വർഷമായി സ്കോഡ വിവിധ ശ്രേണികളിലൂടെ എസ്‌യുവികളും ക്രോസ്ഓവറുകളും അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. എങ്കിലും യൂറോപ്പിലെ മികച്ച വിൽപ്പനക്കാരായി തുടരുന്ന ഒക്ടാവിയ, സൂപ്പേർബ് എന്നീ മോഡലുകളെ ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല.

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

2019-ൽ, ചെക്ക് റിപ്പബ്ലിക്കൻ ഓട്ടോ ഭീമൻമാർ പരിഷ്ക്കരിച്ച സൂപ്പേർബ്, കാമിക്ക്, നാലാം തലമുറ ഒക്ടാവിയ, സ്കാല ഹാച്ച്ബാക്ക്, സിറ്റിഗോയുടെ ഇലക്ട്രിക്ക് പതിപ്പ് എന്നിവ അന്താരാഷ്ട്ര വിപണിയിൽ പുറത്തിറക്കി. ഒക്ടാവിയ, സൂപ്പേർബ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയും റഷ്യയും ഉൾപ്പെടെയുള്ള തെരഞ്ഞെടുത്ത വിപണികൾക്കായി മാത്രമാണ് റാപ്പിഡിനെ ആദ്യം എത്തിച്ചത്.

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

സ്കാല സെഡാൻ ചില വിപണികളിൽ റാപ്പിഡിനെ മാറ്റിസ്ഥാപിച്ചുവെന്നത് കണക്കിലെടുക്കേണ്ടതാണ്. ഫോക്‌സ്‌വാഗണിന്റെ MQB A0 പ്ലാറ്റ്‌ഫോമിൽ പൂർത്തിയായ ആദ്യത്തെ സ്കോഡ മോഡലായതിനാൽ സ്കാലയെ എല്ലാ മാർക്കറ്റിലും എത്തിക്കാൻ കഴിഞ്ഞില്ല.

Most Read: ട്രൈബർ തരംഗം; ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി റെനോ

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

പുതുതലമുറ ഒക്ടാവിയയിൽ നിന്ന് ഇത് വളരെയധികം സ്വാധീനം ചെലുത്തുന്ന രൂപകൽപ്പനയാണ് പുതിയ 2020 സ്കോഡ റാപ്പിഡിനുള്ളതെന്ന് പുതിയ ടീസർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. രണ്ടാം തലമുറ റാപ്പിഡിന്റെ മൊത്തത്തിലുള്ള സിലൗറ്റ് അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും ഒക്ടാവിയയുടെ അതേ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററും സ്ലീക്കർ യൂണിറ്റുമാണ് നൽകിയിരിക്കുന്നത്.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

പുനർ‌രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പറിൽ തിരശ്ചീനവും മൂർച്ചയുള്ളതുമായ ഫോഗ് ലാമ്പുകളും പുതുതായി രൂപകൽപ്പന ചെയ്ത മൾട്ടി-സ്‌പോക്ക് അലോയ് വീലുകളും ഇടംപിടിക്കുമ്പോൾ, ഗ്രില്ല് ക്രോമിൽ പൂർത്തിയാക്കിയിരിക്കുന്നു.

Most Read: സ്കോഡ കാമിക്ക് എസ്‌യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

പരമ്പരാഗത C-ആകൃതിയിലുള്ള ടെയിൽ ലാമ്പുകളും മൂർച്ചയുള്ള ടെയിൽ‌ഗേറ്റ് ഘടനയും പുനർ‌നിർമ്മിച്ച ബമ്പറും ബൂമറാംഗ് ശൈലിയിലുള്ള എൽ‌ഇഡി ടെയിൽ ലാമ്പുകൾക്ക് വഴിയൊരുക്കുന്നതിനാൽ പിൻഭാഗം കൂടുതൽ ആകർഷമായിട്ടുണ്ട്.

പുതുതലമുറ റാപ്പിഡിന്റെ രേഖാ ചിത്രങ്ങൾ പുറത്തുവിട്ട് സ്കോഡ

ഇന്റീരിയർ മാറ്റങ്ങളെക്കുറിച്ച് കാര്യമായ സൂചനകളൊന്നും ലഭ്യമല്ല. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉയർന്ന പ്രാദേശികവൽക്കരണത്തോടെ MQB A0 IN അടിസ്ഥാനമാക്കി സ്കോഡ ഒരു പുതുതലമുറ റാപ്പിഡിനെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2020 Skoda Rapid Teased Ahead Of Launch. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X