ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ തങ്ങളുടെ ജനപ്രിയ എസ്‌യുവി മോഡലായ ഡസ്റ്ററിന്റെ ബിഎസ്-VI പതിപ്പിനെ വരും ആഴ്ച്ചകളിൽ വിപണിയിലെത്തിക്കും.

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഒരിടയ്ക്ക് ഇന്ത്യൻ വിപണിയിലെ ജനപ്രിയ എസ്‌യുവി വാഹനമായിരുന്നു റെനോ ഡസ്റ്റർ. പിന്നീട് പല പുതുതലമുറ മോഡലുകൾ വിപണിയിൽ എത്തിയതോടെ വാഹനത്തിന്റെ വിൽപ്പനയിൽ ഇടിവുണ്ടാവുകയായിരുന്നു.

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

പിന്നീട് കഴിഞ്ഞ ജൂലൈയിൽ മൂന്നാം ഫെയിസ്‌ലിഫ്റ്റ്‌ മോഡലിനെ അവതരിപ്പിച്ചെങ്കിലും വിൽപ്പനയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ എസ്‌യുവിയ്ക്ക് സാധിച്ചില്ല. ഇന്ത്യയിൽ ചുവടുറപ്പിക്കാൻ റെനോയെ സഹായിച്ച വാഹനമാണ് ഡസ്റ്റർ.

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ കമ്പനി ആദ്യം അവതരിപ്പിച്ച കൊലിയോസ്, ഫ്ലൂയൻസ് തുടങ്ങിയ ഉൽ‌പ്പന്നങ്ങൾ തീർത്തും പരാജയമായപ്പോൾ ഡസ്റ്റർ എസ്‌യുവിയാണ് റെനോയ്ക്ക് വിപണിയിൽ ഒരു വ്യക്തിത്വം നേടിക്കൊടുത്തത്. അതിനാൽ എസ്‌യുവി ശ്രേണിയിലെ പ്രഭാവം തിരികെ പിടിക്കാനുള്ള ശ്രമം നടത്തുകയാണ് റെനോ.

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അതിന്റെ ഭാഗമായി പരിഷ്ക്കരിച്ച ബിഎസ്-VI പതിപ്പ് പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണ്. വിപണിയിൽ എത്തും മുമ്പ് പുതിയ റെനോ ഡസ്റ്റർ ബിഎസ്-VI-ന്റെ പരീക്ഷണയോട്ടം നടത്തിവരികയാണ് റെനോ. എഞ്ചിൻ നവീകരണത്തിന് പുറമെ വാഹനത്തിന് കാര്യമായ മാറ്റങ്ങളൊന്നും തന്നെ ലഭിക്കില്ലെന്നാണ് സ്പൈ ചിത്രങ്ങളിലൂടെ മനസിലാകുന്നത്.

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അതായത് ഫെയിസ്‌ലിഫ്റ്റ്‌ ബി‌എസ്-IV പതിപ്പിന് സമാനമായിരിക്കും 2020 ഡസ്റ്ററെന്ന് ചുരുക്കം. മറ്റെല്ലാ പ്രമുഖ നിർമ്മാതാക്കളെയും പോലെ റെനോ ഇന്ത്യയും തങ്ങളുടെ ഉൽ‌പന്ന നിരയിൽ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്ന തിരക്കിലാണ്. ക്വിഡ്, ട്രൈബർ, ഡസ്റ്റർ, ക്യാപ്ച്ചർ, ലോഡ്ജി എന്നീ അഞ്ച് വാഹനങ്ങളാണ് റെനോ ഇന്ത്യ നിലവിൽ വിപണിയിൽ എത്തിക്കുന്നത്.

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

എഞ്ചിനിലേക്ക് നോക്കുമ്പോൾ പുതിയ ഡസ്റ്റർ ബിഎസ്-VI പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ മാത്രമേ ലഭ്യമാകൂ. 2020 ഏപ്രിലിൽ ബിഎസ്-VI ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ ഡീസല്‍ വാഹനങ്ങളെ വിപണിയില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Most Read: ടാറ്റയില്‍ വിശ്വസിച്ച് സംസ്ഥാനങ്ങള്‍; ലഭിച്ചത് 2,300 ബസുകള്‍ക്കായുള്ള ഓര്‍ഡര്‍

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

നിലവിലെ ബി‌എസ്-IV ഡസ്റ്റർ എസ്‌യുവി പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ലഭ്യമാണ്. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 105 bhp കരുത്തും 142 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 1.5 ലിറ്റർ ഡീസൽ യൂണിറ്റ് രണ്ട് പതിപ്പിലാണ് എത്തുന്നത്.

Most Read: ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ആദ്യത്തേത് 84 105 bhp കരുത്തിൽ Nm torque സൃഷ്ടിക്കുന്നു. 5-സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നത്. രണ്ടാമത്തെ മോഡൽ 108 bhp-യും 245 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

Most Read: ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന 10 വാഹനങ്ങളുടെ പട്ടികയിൽ കിയ സെൽറ്റോസും

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

പെട്രോൾ എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി യൂണിറ്റ് ഉപയോഗിച്ച് തെരഞ്ഞെടുക്കാം. ഉയർന്ന ‘RXZ 110 PS ഡിസൈൻ' പതിപ്പിന് ഓപ്ഷണൽ 6-സ്പീഡ് എഎംടി ലഭിക്കുന്നു.

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

അന്താരാഷ്ട്ര തലത്തിൽ റെനോ ഡസ്റ്ററിന് പുതിയ 1.0 ലിറ്ററും 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളും വാഗ്ദാനം ചെയ്യുന്നു. ഈ പുതിയ എഞ്ചിനുകൾ ഇന്ത്യയിൽ എത്തുമോ എന്ന കാര്യത്തിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ബിഎസ്-VI റെനോ ഡസ്റ്ററിന്റെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്

ബി‌എസ്-IV ഡസ്റ്ററിന് 7.99 ലക്ഷം രൂപയാണ് പ്രാരംഭ വില. ഉയർന്ന വകഭേദമായ RXZ 110 PS ഡീസൽ ഓൾ വീൽ ഡ്രൈവ് മോഡലിന് 12.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
BS6 Renault Duster petrol spied again. Read more Malayalam
Story first published: Wednesday, December 4, 2019, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X