ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

ഗോ, ഗോ പ്ലസ് മോഡലുകളുടെ സിവിടി ഓട്ടോമാറ്റിക്ക് വകഭേദങ്ങൾ ഇന്ത്യയിൽ ഉടൻ പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഡാറ്റ്സൻ. രണ്ട് ഓട്ടോമാറ്റിക്ക് മോഡലുകൾക്കുമായുള്ള പ്രീ-ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഡീലർമാർ സ്വീകരിച്ചു തുടങ്ങി 11,000 രൂപയാണ് ബുക്കിംഗ് തുക.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

രണ്ട് മോഡലുകളിലെയും സിവിടി ഓപ്ഷനുകൾ ‘T', ‘T (O)' എന്നീ ആദ്യ രണ്ട് പതിപ്പുകളിൽ വാഗ്ദാനം ചെയ്യും. വിപണിയിലെത്തിക്കഴിഞ്ഞാൽ ചെയ്യുമ്പോൾ ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് വകഭേദങ്ങൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും വിലകുറഞ്ഞ സിവിടി വാഹനങ്ങളായിരിക്കും. ഡാറ്റ്സന്റെ മാതൃ കമ്പനിയായ നിസ്സാൻ മൈക്രോ ഹാച്ച്ബാക്കിൽ നിന്നാണ് രണ്ട് വാഹനത്തിലും ഉൾപ്പെടുത്തിയിരിക്കുന്ന സിവിടി ഗിയർബോക്സ് കടമെടുത്തിരിക്കുന്നത്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

2019 ഒക്ടോബറിൽ ഇന്ത്യയിൽ വരാനിരിക്കുന്ന ക്രാഷ് പ്രൊട്ടക്ഷൻ മാനദണ്ഡങ്ങൾ പാലിച്ചാണ് പുതിയ ഗോ, ഗോ പ്ലസ് എന്നിവ വിപണിയിലെത്താൻ തയ്യാറെടുക്കുന്നത്. രണ്ട് മോഡലുകളിലും ചെറിയ മാറ്റങ്ങൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വാഹനങ്ങൾക്കും സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്കും ഡാറ്റ്സൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

മാനുവൽ ട്രാൻസ്മിഷൻ മോഡലുകളിൽ നിന്ന് വേറിട്ടുനിൽക്കാൻ ടെയിൽഗേറ്റിൽ സിവിടി ബാഡ്ജ് ഗോ, ഗോ പ്ലസ് ഓട്ടോമാറ്റിക്ക് വേരിയന്റുകളിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടാതെ, മാനുവൽ ട്രാൻസ്മിഷൻ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സിവിടി പതിപ്പിൽ ബാഹ്യമായ മാറ്റങ്ങളോ ഇന്റീരിയർ മാറ്റങ്ങളോ ഇല്ല.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ചേർത്തതിനാൽ മാനുവൽ വകഭേദങ്ങളേക്കാൾ 23 കിലോഗ്രാം ഭാരം കൂടുതലാണ് പുതിയ സിവിടി വേരിയന്റുകൾക്ക്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

സ്റ്റാൻഡേർഡ് ഗോ, ഗോ പ്ലസ് മോഡലുകൾ‌ക്ക് സമാനമായ എഞ്ചിൻ‌ തന്നെയാണ് സിവിടി വകഭേദങ്ങളായ വാഹനങ്ങൾക്കും കരുത്ത് നൽകുന്നത്.‌ പക്ഷേ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി പൊരുത്തപ്പെടുന്ന ഒരു റീ ട്യൂൺ ലഭിക്കുന്നുണ്ട്. 1.2 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ ഇപ്പോൾ 6000 rpm-ൽ 77.5 bhp കരുത്തും 4400 rpm-ൽ 104 Nm torque ഉം ഉത്പാദിപ്പിക്കും. മാനുവൽ മോഡലിന് 68 bhp പവറും 104 Nm torque ഉം ആണ് ലഭ്യമാകുന്നത്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

വിപണിയിലെ മറ്റ് മോഡലുകളിൽ അവതരിപ്പിച്ചിരിക്കുന്ന എഎംടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷന് മികച്ച പവർ ഡെലിവറിയും ഇന്ധനക്ഷമതയും ലഭിക്കും.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

രണ്ട് മോഡലുകളിലും സിവിടി ട്രാൻസ്മിഷൻ സുഗമവും മികച്ചതുമായ പ്രകടനവും വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, എ‌എം‌ടി ട്രാൻസ്മിഷനുമായി താരതമ്യപ്പെടുത്തുമ്പോൾ സിവിടി പതിപ്പിന് വില കൂടുതലായിരിക്കും.

Most Read: ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

ഗോ, ഗോ പ്ലസ് മോഡലുകളിൽ ഇപ്പോഴും ഉപയോഗിക്കുന്നത് ബിഎസ്-IV കംപ്ലയിന്റ് പെട്രോൾ എഞ്ചിനാണ്. എന്നിരുന്നാലും, ബി‌എസ്- VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എഞ്ചിനുകൾ പരിഷ്ക്കരിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

Most Read: 2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

പുറത്തിറക്കിയ ഡാറ്റ്സൻ ഗോ സിവിടി മാരുതി വാഗൺ ആർ, ഹ്യുണ്ടായി സാൻട്രോ, ടാറ്റ ടിയാഗോ ഓട്ടോമാറ്റിക്ക് മോഡലുകൾക്ക് എതിരാകും. എ‌എം‌ടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ അവതരിപ്പിക്കുന്ന എല്ലാ എതിരാളികളെയും അപേക്ഷിച്ച് ഡാറ്റ്സൻ ഗോ മികച്ച സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനാണ് അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയും വാഹനത്തെ വ്യത്യസ്തമാക്കുന്നു.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

ഈ വിഭാഗത്തിലെ ഒരേയൊരു എതിരാളിയായ റെനോ ട്രൈബറിനെതിരെയാണ് ഡാറ്റ്സൺ ഗോ പ്ലസ് വിപണിയിൽ മത്സരിക്കുന്നത്. ട്രൈബർ എം‌പി‌വി നിലവിൽ ഒരു മാനുവൽ ഗിയർ‌ബോക്സ് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും, റെനോ ഉടൻ ട്രൈബറിന്റെ എഎംടി ഓട്ടോമാറ്റിക്ക് മോഡലിനെ വിപണിയിൽ എത്തിക്കും.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

രണ്ട് മോഡലുകളുടെയും സിവിടി വകഭേദങ്ങളേക്കാളും 60,000 രൂപയുടെ വില വർധനവാണ് ഗോ പ്ലസിന് പ്രതീക്ഷിക്കുന്നത്.

ഡാറ്റ്സൻ ഗോ, ഗോ പ്ലസ് സിവിടിയുടെ ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ മോഡലുകൾക്ക് വർധിച്ചു വരുന്ന ഉപഭേക്താക്കൾക്കായുള്ള മറുപടിയായാണ് ഡാറ്റ്സൻ ഗോ, ഗോ പ്ലസ് മോഡലുകളുടെയും സിവിടി വകഭേദങ്ങൾ കമ്പനി അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡാറ്റ്സൻ #datsun
English summary
Datsun GO and GO+ CVT Bookings Started. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X