2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

അഞ്ചാം തലമുറ ഹോണ്ട സിറ്റിയെ കഴിഞ്ഞ ദിവസം ആഗോള തലത്തിൽ പുറത്തിറക്കി. പുതിയ 2020 സിറ്റി സെഡാൻ ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തും. നിരവധി പരിഷ്ക്കരണങ്ങളുടെയും അധിക സവിശേഷതകളുടെയും ഒരു നീണ്ട ലിസ്റ്റുമായാണ് വാഹനത്തിന്റെ രംഗപ്രവേശം.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

പുതിയ ഹോണ്ട സിറ്റി നിലവിലുള്ള മോഡലിനെക്കാൾ നീളവും വീതിയും കൂടിയതാണെന്നതാണ് പ്രധാന സവിശേഷത. എക്സ്റ്റീരിയറിലും ഇന്റീരിയറിലും തികച്ചും പുതിയ രൂപകൽപ്പനയും അഞ്ചാം തലുമറ സിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ എത്തിക്കഴിഞ്ഞാൽ, സ്കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ എന്നീ മോഡലുകളായിരിക്കും ഹോണ്ടയുടെ ജനപ്രിയ കാറായ സിറ്റിയുടെ എതിരാളി മോഡലുകൾ.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

വാഹനത്തിന്റെ ഇന്ത്യൻ അരങ്ങേറ്റത്തിന് മുന്നോടിയായി അഞ്ചാം തലമുറ ഹോണ്ട സിറ്റിയെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റം

പുതിയ ഹോണ്ട സിറ്റി (2020) സെഡാൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി നൽകുന്ന സൂചന. മിക്കവാറും ഫെബ്രുവരി, മാർച്ച് മാസത്തിൽ പുതുതലമുറ മോഡൽ വിപണിയിലെത്തും.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

വില

2020 ഹോണ്ട സിറ്റി നിലവിലെ തലമുറ മോഡലിനേക്കാൾ പ്രീമിയം മോഡലാണ്. അതിനാൽ പുതുതലമുറ സെഡാന് 10 മുതൽ 10.50 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില പ്രതീക്ഷിക്കുന്നത്.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

നിലവിലെ തലമുറ ഹോണ്ട സിറ്റിക്ക് 9.81 ലക്ഷം മുതൽ 14.61 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ സെഡാൻ ഏറ്റവും പുതിയ ബി‌എസ്-VI മലിനീകരണ‌ മാനദണ്ഡങ്ങൾ‌ പാലിക്കും. ഇത്‌ ഇന്ത്യൻ വിപണിയിൽ‌ വില കൂടാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

സവിശേഷതകൾ

ഇന്ത്യയിലെ പുതിയ അഞ്ചാം തലമുറ ഹോണ്ട സിറ്റി നിലവിലെ മോഡലിന്റെ അതേ എഞ്ചിൻ യൂണിറ്റുകൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, പുതിയ ഹോണ്ട സിറ്റിയിലെ എഞ്ചിനുകൾ വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ ചട്ടങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കും.

Most Read: 2020 ഫോർഡ് മസ്താംഗ് ഏപ്രിലിൽ ഇന്ത്യയിലെത്തും

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

നിലവിലെ എഞ്ചിനുകൾക്ക് സമാനമായ പവർ, ടോർഖ് കണക്കുകൾ തന്നെ പരിഷ്ക്കരിച്ച് എഞ്ചിൻ യൂണിറ്റും ഉത്പാദിപ്പിക്കുമെന്നാണ് ലഭിക്കുന്ന സൂചന. 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 117 bhp കരുത്തും 145 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.

Most Read: എസ്‌യുവി വിഭാഗത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ആസ്റ്റൺ മാർട്ടിൻ

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

1.5 ലിറ്റർ ഡീസൽ എഞ്ചിൻ 99 bhp കരുത്തും 200 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ഇത് ഒരു സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

Most Read: വെൽഫെയർ എംപിവിയെ 2020-ന്റെ തുടക്കത്തിൽ അവതരിപ്പിക്കുമെന്ന് ടൊയോട്ട

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

അന്താരാഷ്ട്ര വിപണിയിൽ ഹോണ്ട സിറ്റി സെഡാൻ പെട്രോൾ-ഹൈബ്രിഡ് പതിപ്പും വാഗ്ദാനം ചെയ്യുന്നു. 1.5 ലിറ്റർ പെട്രോൾ യൂണിറ്റുമായി പൊരുത്തപ്പെടുന്ന ഹോണ്ടയുടെ i-MMD മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് ഈ പതിപ്പിൽ വരുന്നത്. എന്നിരുന്നാലും, ഇന്ത്യൻ പതിപ്പിലും ഈ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഉൾപ്പെടുത്തുമോ എന്ന് കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

മൈലേജ്

1.5 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ നിന്ന് കൂടുതൽ പരിഷ്കരണവും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്ന പുതിയ ഹോണ്ട സിറ്റി ഏറ്റവും പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്നു. നിലവിലെ മോഡലിന്റെ മൈലേജ് കണക്കിലെടുക്കുമ്പോൾ, 2020 സിറ്റി സെഡാൻ ഏകദേശം 17 മുതൽ 22 കിലോമീറ്റർ / ലിറ്റർ ഇന്ധനക്ഷമത കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

ഫീച്ചറുകൾ

2020 ഹോണ്ട സിറ്റി സ്റ്റൈലിംഗിനും അധിക സവിശേഷതകൾക്കും അനുസരിച്ച് നിരവധി പരിഷ്ക്കരണങ്ങൾ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ പ്രീമിയവും ഉയർന്ന മാർക്കറ്റ് അനുഭവവും നൽകുന്നതിനായി ക്യാബിൻ പൂർണ്ണമായും പുനർ രൂപകൽപ്പന ചെയ്തിട്ടുണ്ട്.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

എക്സ്റ്റീരിയറുകളിൽ നിന്ന് ആരംഭിച്ച് പുതിയ ഹോണ്ട സിറ്റി പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ വാഗ്ദാനം ചെയ്യുന്നു. ഇവ എൽ‌ഇഡി ഡി‌ആർ‌എല്ലുകളുമായി സംയോജിപ്പിച്ചിരിക്കുന്നു.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

പുതുതായി രൂപകൽപ്പന ചെയ്ത 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ ഡിസൈനും പുനർ‌രൂപകൽപ്പന ചെയ്ത 3D എൽഇഡി ടെയിൽ ലാമ്പുകളും അഞ്ചാം തലമുറ സെഡാനിൽ ലഭ്യമാണ്. പുതിയ സെഡാന്റെ സ്‌പോർടി സ്റ്റൈലിംഗുമായി നന്നായി യോജിപ്പിച്ച് ഹെഡ്‌ലാമ്പുകളും ടെയിൽ‌ലൈറ്റുകളും ഒരു റാപ്എറൗണ്ട്‌ ഡിസൈൻ അവതരിപ്പിക്കുന്നു.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം പുതിയ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് ഡിസ്‌പ്ലേ, സെൻട്രൽ എംഐഡിയുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ് നിയന്ത്രണങ്ങൾ, ധാരാളം സംഭരണ സ്ഥലങ്ങൾ എന്നിവയാണ് 2020 ഹോണ്ട സിറ്റിയുടെ മറ്റ് ഇന്റീരിയർ സവിശേഷതകൾ.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

അഞ്ചാം തലമുറ ഹോണ്ട സിറ്റിയിൽ എല്ലാ സുരക്ഷാ ഉപകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. ഇവയിൽ ഇബിഡിയുള്ള എബി‌എസ്, സ്റ്റെബിലിറ്റി കൺട്രോൾ, ഡിസ്ക് ബ്രേക്കുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, കാൽ‌നട സംരക്ഷണം, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഹൈസ്പീഡ് മുന്നറിയിപ്പ് സംവിധാനം എന്നിവ ഉൾപ്പെടുന്നു.

2020 ഹോണ്ട സിറ്റി; സവിശേഷതകളും ഫീച്ചറുകളും

ബുക്കിംഗും ഡെലിവറിയും

ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റത്തിനു മുന്നോടിയായി 2020 സിറ്റിയുടെ ബുക്കിംഗ് ഹോണ്ട ആരംഭിക്കും. എന്നാൽ പുചിയ വാഹനത്തിന്റെ അവതരണത്തെക്കുറിച്ചോ ബുക്കിംഗിനെക്കുറിച്ചോ നിലവിൽ സ്ഥിരീകരണം ഒന്നും തന്നെയില്ല. വിപണിയിൽ അവതരിപ്പിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ വാഹനത്തിന്റെ ഡെലിവറികളും കമ്പനി ആരംഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda City 2020; top things to know. Read more Malayalam
Story first published: Tuesday, November 26, 2019, 16:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X