കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനമായ കോന എസ്‌യുവി ജൂലൈ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. മികച്ച് സ്വീകാര്യതയാണ് വിപണിയില്‍ കോനയ്ക്ക് ലഭിച്ചത്. തുടക്കത്തില്‍ 25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില.

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

എന്നാല്‍ ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ പ്രകാരം കോനയുടെ വില 23.71 ലക്ഷം രൂപയായി കമ്പനി കുറച്ചു. ഇതുവരെ 302 ബുക്കിങുകളാണ് വാഹനത്തിന് ലഭിച്ചത്. 231 യൂണിറ്റുകള്‍ ഉടമകള്‍ക്ക് കൈമാറിയെന്നും കമ്പനി അറിയിച്ചു.

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപണിയില്‍ ഉള്ളൊരു വാഹനം കൂടിയാണ് കോന. മാസംതോറും ഏകദേശം 50 യൂണിറ്റുകളെ നിരത്തിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. കൂടുതല്‍ ഉപഭോക്താക്കളെ ലഭിക്കുന്നതിനായി പുതിയൊരു പദ്ധതി കൂടി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി.

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

വെഹിക്കിള്‍ ടു വെഹിക്കിള്‍ (V2V) എന്ന പുതിയ ചാര്‍ജിങ് പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. ഇതുവഴി ഹ്യുണ്ടായി കോന ഉപഭോക്താക്കള്‍ക്ക് എവിടെ നിന്നും, എപ്പോള്‍ വേണമെങ്കിലും ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

ഉപഭോക്താകള്‍ അവശ്യപ്പെടുന്ന സ്ഥലത്തേക്ക് ഹ്യുണ്ടായി ഇലക്ട്രിക്ക് വാഹനം അയ്ക്കും. അതില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വാഹനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അലയന്‍സ് വേള്‍ഡ്‌വൈഡുമായി സഹകരിച്ചാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, ബംഗളുരു എന്നീ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. പിന്നീട് ഇത് വ്യാപിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ഇന്ത്യന്‍ വിപണിയിലേക്ക് ചെറിയ വിലയില്‍ പുതിയ ഇലക്ട്രിക്ക് കാറുകളെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

ആഗോള വിപണിയില്‍ 39.2 kWh, 64 kWh എന്നീ രണ്ട് ലിഥിയം അയണ്‍ ബാറ്ററി മോഡലുകളാണുള്ളത്. എന്നാല്‍, ഇന്ത്യയില്‍ 39.2 kWh മോഡല്‍ മാത്രമാണ് എത്തുന്നത്.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

ഇത് 131 bhp കരുത്തും 395 Nm torque ഉം ഉത്പാദിപ്പിക്കും. ഒമ്പതര മണിക്കൂറിനുള്ളില്‍ ഈ വാഹനത്തിലെ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

ഫാസറ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 54 മിനിറ്റിനുള്ളില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജില്‍ 425 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. മണിക്കൂറില്‍ 167 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. 9.7 സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.

Most Read: എത്ര കിട്ടിയാലും പഠിക്കില്ല; ബസ്സ് ഡ്രൈവർമാർ വീണ്ടും വാർത്തകളിൽ നിറയുന്നു

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഡിസൈന്‍ ശൈലി തന്നെയാണ് കോനയും പിന്തുടരുന്നത്. എന്നാല്‍ മുന്‍ഭാഗത്തെ ഗ്രില്‍ എടുത്തു കളയുകയും പകരം ചാര്‍ജിങ് സോക്കറ്റ് നല്‍കുയും ചെയ്തിട്ടുണ്ട്. എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, എയര്‍ ഇന്‍ടേക്കുകളുള്ള സ്‌പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ഇലക്ട്രിക്ക് കോനയുടെ മുന്‍വശത്തെ സവിശേഷതകള്‍.

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

പ്രീമിയം കാറുകള്‍ക്ക് സമാനമായാണ് അകത്തളം. എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും സ്റ്റീയറിങ് വീലും, പത്ത് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക്ക് സീറ്റ്, ഇലക്ട്രിക് സണ്‍ റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ തുടങ്ങിയ സംവിധാനങ്ങളും കാറിലുണ്ട്.

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

ഇക്കോ, ഇക്കോ പ്ലസ്, സ്‌പോര്‍ട്‌സ് എന്നീ മൂന്ന് ഡ്രൈവിങ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലൈന്‍ സെന്‍ട്രിങ് സിസ്റ്റം, റിയര്‍ ക്രോസിങ് ട്രാഫിക് അലര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് തുടങ്ങി സംവിധാനങ്ങളും കോനയുടെ സവിശേഷതകളാണ്.

കോന ഉപഭോക്താക്കള്‍ക്ക് പുതിയ ചാര്‍ജിങ് പദ്ധതിയുമായി ഹ്യുണ്ടായി

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്സി, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് എന്നിവയെല്ലാം സുരക്ഷക്കായി കമ്പനി കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് വര്‍ഷ ബാറ്ററി വാറന്റിയും മൂന്ന് വര്‍ഷ അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിയുമാണ് ഹ്യുണ്ടായി കോനയ്ക്ക് നല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai introduces Vehicle to Vehicle charging facility. Read more in Malayalam.
Story first published: Wednesday, December 4, 2019, 11:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X