മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫറുകളാണ് മാര്‍ച്ച് മാസത്തില്‍ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ച പുത്തന്‍ വാഗണ്‍ആര്‍, ബലെനോ ഫെയ്‌സ്‌ലിഫ്റ്റ്, 2019 ഇഗ്നിസ് എന്നിവ വില്‍പ്പനയില്‍ കാര്യമായ അനക്കമുണ്ടാക്കാത്ത സാഹചര്യത്തിലാണ് മാരുതി ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചത്.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി സുസുക്കി ആള്‍ട്ടോ 800

73,000 രൂപവരെയാണ് ഡിസ്‌കൗണ്ട് ഇനത്തില്‍ മാരുതി ആള്‍ട്ടോയ്ക്ക് ലഭിക്കുന്നത്. MY 18 സ്‌റ്റോക്ക് വിഭാഗത്തില്‍ 40,000 രൂപയുടെയും MY 19 സ്റ്റോക്ക് വിഭാഗത്തില്‍ 30,000 രൂപയുടെയും ഡിസ്‌കൗണ്ടുകളായിരിക്കും മാരുതി ആള്‍ട്ടോയ്ക്ക് ലഭിക്കുക. ഈ കാഷ് ഡിസ്‌കൗണ്ടില്‍ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നുണ്ട്.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

കാറിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 20,000 രൂപയും അതില്‍ താഴെയാണെങ്കില്‍ 30,000 രൂപയുമായിരിക്കും എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുക. കൂടാതെ 3,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി ആള്‍ട്ടോയ്ക്ക് നല്‍കുന്നു.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി ആള്‍ട്ടോ K10

ആള്‍ട്ടോ K10 -ന് മാര്‍ച്ച് മാസത്തില്‍ 68,000 രൂപയുടെ ഡിസ്‌കൗണ്ടാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. MY 2018 സ്റ്റോക്കുകള്‍ക്ക് 27,000 രൂപയും MY 2019 സ്റ്റോക്കുകള്‍ക്ക് 20,000 രൂപവരെയുമാണ് കമ്പനി നല്‍കുന്ന ഡിസ്‌കൗണ്ട്.

Most Read:കാറില്‍ ഏറ്റവും ഉപയോഗപ്രദമുള്ള ചില ആക്‌സസറികള്‍

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി ട്രൂ വാല്യു ഔട്ട്‌ലെറ്റുകളില്‍ 30,000 രൂപവരെ കാറിന് എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കും. ഏഴ് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള മോഡലുകള്‍ക്ക് 20,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുക. AMT മോഡലുകള്‍ക്ക് 5,000 അധിക ഡിസ്‌കൗണ്ടും കമ്പനി നല്‍കുന്നു. കോര്‍പ്പറേറ്റ് ബോണസായി 3,000 രൂപയായിരിക്കും കാറിന് ലഭിക്കുക.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി സെലറിയോ

സെലറിയോയുടെ മാനുവല്‍ വകഭേദത്തിന് 25,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടാണ് മാരുതി നല്‍കുന്നത്. മറുഭാഗത്ത് AMT, CNG വകഭേദങ്ങള്‍ക്കാവട്ടെ 30,000 രൂപയും. MY 2018 മോഡലുകളില്‍ പെട്രോള്‍ വകഭേദത്തിന് 33,000 രൂപയും AMT, CNG വകഭേദങ്ങള്‍ക്ക് 38,000 രൂപയും ഡിസ്‌ക്കൗണ്ട് ലഭിക്കും.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

ട്രൂ വാല്യു ഔട്ട്‌ലെറ്റുകളിലൂടെയുള്ള വില്‍പ്പനയില്‍ 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും കോര്‍പ്പറേറ്റ് ബോണസായി 3,000 രൂപയും ലഭിക്കും.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി ഇഗ്നിസ്

ഇഗ്നിസിന്റെ MY 2019 സ്റ്റോക്കുകള്‍ക്ക് 15,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ടായി ലഭിക്കുന്നത്. MY 2019 മോഡലുകളിലെ മാനുവല്‍ വകഭേദങ്ങള്‍ക്ക് 45,000 രൂപവരെയും AMT വകഭേദങ്ങള്‍ക്ക് 50,000 രൂപവരെയും ഡിസ്‌കൗണ്ടുകള്‍ കമ്പനി ഓഫര്‍ ചെയ്യുന്നു. എക്‌സ്‌ചേഞ്ച് ബോണസ് ഗണത്തില്‍ 15,000 രൂപയും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി 3,000 രൂപയും കമ്പനി നല്‍കുന്നുണ്ട്.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി സ്വിഫ്റ്റ്

സ്വിഫ്റ്റിന്റെ പെട്രോള്‍ വകഭേദത്തിന് 25,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടും 25,000 എക്‌സ്‌ചേഞ്ച് ബോണസുമാണ് ലഭിക്കുന്നത്. MY 2018 സ്‌റ്റോക്കുകള്‍ക്ക് 36,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ട്. കാറിന് പഴക്കം ഏഴ് വര്‍ഷത്തിന് മുകളിലാണെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസില്‍ നിന്ന് 10,000 രൂപ കുറയും.

Most Read:ഒന്നാമനായി ഹീറോ, വില്‍പ്പനയില്‍ കാലിടറി റോയല്‍ എന്‍ഫീല്‍ഡ്

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

ഡീസല്‍ വകഭേദത്തിന്റെ കാര്യത്തിലാണെങ്കില്‍ 20,000 രൂപയായിരിക്കും കാഷ് ഡിസ്‌കൗണ്ടായി ലഭിക്കുക. എക്‌സ്‌ചേഞ്ച് ബോണസാകട്ടെ 30,000 രൂപയും. കാറിന് പഴക്കം ഏഴ് വര്‍ഷത്തിന് മുകളിലാണെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസില്‍ നിന്ന് 10,000 രൂപയായിരിക്കും കുറയ്ക്കുക. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി 3,000 രൂപയാണ് കാറിന് ലഭിക്കുന്നത്.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി ഡിസൈര്‍

ഡിസൈറിന്റെ പെട്രോള്‍ വകഭേത്തിന് 25,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ട്. ഇത് MY 2019 കാറുകള്‍ക്കായിരിക്കും. എന്നാല്‍ MY 2018 മോഡലുകള്‍ക്ക് ലഭിക്കുക 35,000 രൂപയായിരിക്കും. 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കാറിന് ലഭിക്കും.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

ഡീസല്‍ പതിപ്പിന് 20,000 രൂപയായിരിക്കും MY 2019 മോഡലുകള്‍ക്ക് കാഷ് ഡിസ്‌കൗണ്ട്. MY 2018 മോഡലുകള്‍ക്ക് 40,000 രൂപയും. എക്‌സ്‌ചേഞ്ച് ബോണസ് ഗണത്തില്‍ 40,000 രൂപയും കോര്‍പ്പറേറ്റ് ബോണസായി 3,000 രൂപയും ലഭിക്കും.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി ബലെനോ

B2 സെഗ്‌മെന്റിലെ കാറുകളില്‍ മികച്ച വില്‍പ്പനയുള്ള ഒന്നാണ് മാരുതി സുസുക്കി ബലെനോ. MY 2018 മോഡല്‍ ബലെനോയ്ക്ക് കാഷ് ഡിസ്‌കൗണ്ടായി കമ്പനി നല്‍കുന്നത് 15,000 രൂപയാണ്. 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും മാരുതി നല്‍കുന്നു.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി സിയാസ്

മാരുതി കാറുകളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച ഓഫര്‍ ലഭിക്കുന്ന കാറാണ് സിയാസ് എന്ന് തന്നെ പറയാം. MY 2019 പതിപ്പിന് 10,000 രൂപയുടെ ഡിസ്‌കൗണ്ട്, 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ലഭിക്കുന്നു.

Most Read:എതിരാളികള്‍ ഒത്തുപിടിച്ചിട്ടും മാരുതി ബലെനോയ്ക്ക് കുലുക്കമില്ല, ശ്രേണിയില്‍ അജയ്യന്‍

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

MY 2018 മോഡലിനാവട്ടെ കാഷ് ഡിസ്‌കൗണ്ട് മാത്രമായി 60,000 രൂപയാണ് കമ്പനി നല്‍കുന്നത്. എക്‌സ്‌ചേഞ്ച് ബോണസായി 25,000 രൂപയും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി 10,000 രൂപയും സിയാസിന് മാരുതി നല്‍കുന്നുണ്ട്.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി വിറ്റാര ബ്രെസ്സ

ബ്രെസ്സയുടെ MY 2019 സ്റ്റോക്കുകള്‍ക്ക് 15,000 രൂപയാണ് കാഷ് ഡിസ്‌കൗണ്ട്. MY 2018 സ്റ്റോക്കുകള്‍ക്കാവട്ടെ 40,000 രൂപയും. 25,000 രൂപവരെ ലഭിക്കുന്ന എക്‌സ്‌ചേഞ്ച് ഓഫറില്‍ കാറിന് ഏഴ് വര്‍ഷത്തിന് മുകളില്‍ പഴക്കമുണ്ടെങ്കില്‍ 10,000 രൂപ കുറയും. കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായി 5,000 രൂപയാണ് ലഭിക്കുക.

മാരുതി കാറുകള്‍ക്ക് 95,000 രൂപ വരെ ഡിസ്‌കൗണ്ട്

മാരുതി എസ്-ക്രോസ്

MY 2019 മോഡലുകള്‍ക്ക് 15,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടായിരിക്കും കമ്പനി നല്‍കുക. MY 2018 സ്റ്റോക്കുകള്‍ വില്‍ക്കുന്നത് 60,000 രൂപയുടെ കാഷ് ഡിസ്‌കൗണ്ടിലാണ്. 25,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 10,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കാറിന് മാരുതി നല്‍കുന്നുണ്ട്.

Source: Mycarhelpline

Most Read Articles

Malayalam
English summary
big discounts on march 2019 for maruti cars: read in malayalam
Story first published: Saturday, March 16, 2019, 17:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X