എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

പുതിയ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതോടെ വലിയൊരു മാറ്റമാണ് ഇന്ത്യന്‍ വാഹന വിപണിയില്‍ ഏവരും പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മിക്ക വാഹന നിര്‍മ്മാതാക്കളും വിപണിയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതും. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും വൈദ്യുത വാഹന വിപണിയില്‍ ലക്ഷ്യമിട്ടാണ് വാഗണ്‍ആറിന്റെ ഇലക്ട്രിക്ക് പതിപ്പിന്റെ നിര്‍മ്മാണം തുടങ്ങിയത്.

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

ഇതിനകം അമ്പതോളം ഇലക്ട്രിക്ക് വാഗണ്‍ആര്‍ ഇന്ത്യന്‍ നിരത്തുകളില്‍ കമ്പനി പരീക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ വൈദ്യുത വാഹനങ്ങളുടെ വിപണി സാധ്യത കൃത്യമായി മനസിലാക്കിയാണ് കമ്പനി ഇലക്ട്രിക്ക് വാഗണ്‍ആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതും.

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

ഏകദേശം 12 ലക്ഷം രൂപയായിരിക്കും ഇലക്ട്രിക്ക് വാഗണ്‍ആറിന്റെ വില. അതായത്, നിലവില്‍ വില്‍പ്പനയക്കുള്ള മാരുതി വാഗണ്‍ആറിന്റെ ഉയര്‍ന്ന വകഭേദത്തിന്റെ ഇരട്ടിയോളമാണ് ഈ വില. തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് കാര്‍ അടുത്ത വര്‍ഷത്തോടെയായിരിക്കും മാരുതി സുസുക്കി വിപണിയിലെത്തിക്കുക.

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

എങ്കിലും താരതമ്യേന ഉയര്‍ന്ന വില വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതില്‍ ഉപഭോക്താക്കളെ ഏത് രീതിയില്‍ സ്വാധീനിക്കുമെന്നുള്ളത് കണ്ടറിയണം. നിലവിലെ വാഗണ്‍ആറിന് 4.2 ലക്ഷം രൂപ മുതല്‍ 5.7 ലക്ഷം രൂപ വരെയാണ് വില. ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണിത്..

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

വൈദ്യുത വാഹനങ്ങളുടെ ഉയര്‍ന്ന വില, സാധാരണക്കാരെ ഇതില്‍ നിന്ന് അകറ്റാനാണ് സാധ്യതയെന്ന് ഇന്ത്യയിലെ മാരുതി സുസുക്കിയുടെ ചെയര്‍മാന്‍ RC ഭാര്‍ഗവ അറിയിച്ചു.

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് സര്‍ക്കാര്‍ 28 ശതമാനം നികുതി ഈടാക്കുന്നിടത്ത് വൈദ്യുത വാഹനങ്ങള്‍ക്ക് വെറും 12 ശതമാനം മാത്രമെ നികുതിയുള്ളൂ.

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

FAME (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്) പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ വൈദ്യുത കാറുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Read: 1,200 കോടി രൂപ മുടക്കി കാറുകൾ പരിഷ്കരിക്കാൻ ടാറ്റ, കാരണമിതാണ്

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണ് FAME. ബിഎസ് VI വരുന്നതോടെ രാജ്യത്തെ ചെറുകറുകളുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വാഹനലോകം പറയുന്നത്.

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

പ്രധാനമായും ചെറിയ ഡീസല്‍ എഞ്ചിന്‍ കാറുകളുടെ ഉത്പാദനത്തെയാവും പുതിയ ചട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുക. പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ നിരയിലെ ഡീസല്‍ കാറുകള്‍ നിര്‍ത്തുകയാണെന്ന് വളരെ മുമ്പ് തന്നെ മാരുതി സുസുക്കി പ്രഖ്യാപിച്ചിരുന്നു.

Most Read: ഇതാ കര്‍ദുങ് ലാ പാസിലെത്തിയ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ഇന്‍റര്‍സെപ്റ്റര്‍

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

ഭാവിയില്‍ ഇവയ്ക്ക് ഡിമാന്‍ഡ് ഉയരുന്ന ഘട്ടത്തില്‍ മാത്രമെ പുനരുത്പാദിക്കുകയുള്ളൂവെന്നും കമ്പനി അറിയിച്ചിരുന്നു. വൈദ്യുത വാഹനങ്ങള്‍ വിപണിയിലെത്തുന്നതിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ക്കുള്ളത്.

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

നിലവില്‍ ടാറ്റയ്ക്കും മഹീന്ദ്രയ്ക്കുമാണ് വിപണിയില്‍ വൈദ്യുത വാഹനങ്ങളുള്ളത്. സ്വകാര്യ ഉടമകള്‍ക്കായുള്ള വൈദ്യുത കാറുകള്‍ ടാറ്റ വിപണിയിലെത്തിക്കാനിരിക്കുന്നതേയുള്ളൂ. കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ നിരയിലെ പുതിയ കോന EV -യെ ഇന്ത്യയിലെത്തിക്കാനിരിക്കുകയാണ്.

Most Read: പുതിയ വെന്യുവിനെ തുറന്നുകാട്ടി ഹ്യുണ്ടായി - വീഡിയോ

എന്തു വിലയുണ്ടാവും മാരുതി വാഗൺആർ ഇലക്ട്രിക്കിന്?

വൈദ്യുത വാഹനങ്ങള്‍ കൂടാതെ കമ്പനി നിരയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ കൊണ്ട് വരാനും മാരുതിയ്ക്ക് പദ്ധതിയുണ്ട്. ഭാവിയില്‍ വൈദ്യുത/ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കായി കൂടുതല്‍ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

Most Read Articles

Malayalam
English summary
Maruti Suzuki Indicates The Price Of Upcoming WagonR Electric. Read In Mlaayalam
Story first published: Monday, May 27, 2019, 15:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X