സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ വില്‍പ്പനയ്ക്ക് വന്ന മൂന്നാം തലമുറ മാരുതി സ്വിഫ്റ്റിന് ഇന്ത്യയില്‍ ഹിറ്റാവാന്‍ വലിയ സമയമൊന്നും വേണ്ടിവന്നില്ല. ഒരുവര്‍ഷത്തിലേറെയായി രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നായി സ്വിഫ്റ്റ് തുടരുന്നു. പോയമാസം ഏറ്റവുമധികം ആളുകള്‍ വാങ്ങിയ കാറും മാരുതി സ്വിഫ്റ്റുതന്നെ.

സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

ഇപ്പോള്‍ പുതിയ സ്വിഫ്റ്റ് ബിഎസ് VI പതിപ്പിനെ വിപണിയില്‍ കൊണ്ടുവന്നിരിക്കുകയാണ് മാരുതി. ഡീസല്‍ കാറുകള്‍ നിര്‍ത്തുമെന്ന് തീരുമാനിച്ചതിനാല്‍ സ്വിഫ്റ്റ് പെട്രോള്‍ പതിപ്പിനെ മാത്രമേ ഭാരത് സ്റ്റേജ് VI നിലവാരത്തിലേക്ക് കമ്പനി പുനരാവിഷ്‌കരിക്കുന്നുള്ളൂ. സ്വിഫ്റ്റ് ഡീസല്‍ മോഡലുകള്‍ ബിഎസ് IV നിലവാരത്തില്‍ തുടരും. ഭാരത് സ്റ്റേജ് VI എഞ്ചിന് പുറമെ സ്വിഫ്റ്റ് പെട്രോള്‍, ഡീസല്‍ മോഡലുകളുടെ സുരക്ഷയും മാരുതി കൂട്ടി.

സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

നടപ്പില്‍വരാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങള്‍ മുന്‍നിര്‍ത്തി പുതിയ സ്വിഫ്റ്റ് കാറുകള്‍ AIS-145 സുരക്ഷാ നിലവാരമാണ് പാലിക്കുന്നത്. തത്ഫലമായി ക്രാഷ് ടെസ്റ്റുകളില്‍ കൂടുതല്‍ സുരക്ഷ കാഴ്ച്ചവെക്കാന്‍ സ്വിഫ്റ്റിന് ഇനി കഴിയും. ഹാച്ച്ബാക്കിലെ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളും കമ്പനി വര്‍ധിപ്പിച്ചു.

സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ സജ്ജീകരണങ്ങള്‍ സ്വിഫ്റ്റ് മോഡലുകളില്‍ അടിസ്ഥാനമായി ഒരുങ്ങും. ഇതേസമയം, പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ സ്വിഫ്റ്റിന് വിലയും ഉയര്‍ന്നു.

സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

5.14 ലക്ഷം മുതല്‍ 8.89 ലക്ഷം രൂപ വരെയാണ് മാരുതി സ്വിഫ്റ്റിന്റെ പുതുക്കിയ വിലസൂചിക (ദില്ലി ഷോറൂം). അതായത് വിലവര്‍ധനവ് 15,000 രൂപയോളം. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന പുതിയ 1.2 ലിറ്റര്‍ K12B പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 114 Nm torque ഉം സ്വിഫ്റ്റിന് സമര്‍പ്പിക്കും.

സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

ബലെനോ ഫെയ്‌സ്‌ലിഫ്റ്റിലെ ബിഎസ് VI എഞ്ചിന്‍തന്നെയാണ് സ്വിഫ്റ്റിനായി മാരുതി കടമെടുത്തിരിക്കുന്നത്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ സ്വിഫ്റ്റ് പെട്രോളില്‍ ലഭ്യമാണ്. മറുഭാഗത്ത് ഭാരത് സ്റ്റേജ് IV നിലവാരമുള്ള ഡീസല്‍ യൂണിറ്റില്‍ മാറ്റമില്ല.

Most Read: ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

സ്വിഫ്റ്റിലെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 75 bhp കരുത്തും 190 Nm torque ഉം കുറിക്കാന്‍ പ്രാപ്തമാണ്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഡീസല്‍ പതിപ്പിലും കമ്പനി ഉറപ്പുവരുത്തുന്നുണ്ട്. മലിനീകരണ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നതൊഴിച്ചാല്‍ സ്വിഫ്റ്റിന് മറ്റു പരിഷ്‌കാരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Most Read: ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

സ്വിഫ്റ്റിനൊപ്പം പുതിയ വാഗണ്‍ആര്‍ ബിഎസ് VI പതിപ്പിനെയും മാരുതി നിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ മാത്രമേ പുതിയ വാഗണ്‍ആര്‍ പാലിക്കുന്നുള്ളൂ; സുരക്ഷാ നിലവാരത്തില്‍ മാറ്റമില്ല.

Most Read: ഒരൊറ്റ ഫോണ്‍ കോളില്‍ ഹാര്‍ലി ബൈക്കുകളുടെ നികുതി ഇന്ത്യ കുറച്ചു, പക്ഷെ പോരെന്ന് ട്രംപ്

സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

വില്‍പ്പന കുറഞ്ഞ നിലവിലെ സാഹചര്യം കാറുകള്‍ പരിഷ്‌കരിക്കാനും വിലസൂചിക പുതുക്കാനും വിനിയോഗിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍. പുതിയ സുരക്ഷാ, മലിനീകരണ നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ പിടിമുറുക്കുന്നതിന് മുന്‍പ് മോഡലുകള്‍ മുഴുവന്‍ പുതുക്കേണ്ട സാഹചര്യമാണ് നിലവില്‍.

സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

ഇതോടൊപ്പം നിലവിലെ ബിഎസ് IV വാഹനങ്ങള്‍ വിറ്റുതീര്‍ക്കേണ്ട തിടുക്കവും കമ്പനികള്‍ക്കുണ്ട്. ഏപ്രിലിന് ശേഷം ബിഎസ് IV വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് അനുമതിയില്ല.

Most Read Articles

Malayalam
English summary
Maruti Suzuki Launches BS-VI Compliant Swift And Wagon R. Read in Malayalam.
Story first published: Friday, June 14, 2019, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X